യാത്രകൾ ഇഷ്ടപ്പെടുന്നവർക്ക് അത് സമ്മാനിക്കുന്ന ആനന്ദം എത്രയെന്നു വിവരണാതീതമാണ്. അത് ഏറ്റവും പ്രിയപ്പെട്ടവർക്കൊപ്പമാകുമ്പോൾ അതിമധുരം തന്നെയാണ്. അത്തരമൊരു യാത്രയുടെ മനോഹര വിശേഷങ്ങളാണ് സ്വാസിക പങ്കുവയ്ക്കുന്നത്. ഭർത്താവ് പ്രേമുമൊത്ത് അസർബൈജാനിലെക്കായിരുന്നു താരത്തിന്റെ യാത്ര. അവിടുത്തെ കാഴ്ചകൾ

യാത്രകൾ ഇഷ്ടപ്പെടുന്നവർക്ക് അത് സമ്മാനിക്കുന്ന ആനന്ദം എത്രയെന്നു വിവരണാതീതമാണ്. അത് ഏറ്റവും പ്രിയപ്പെട്ടവർക്കൊപ്പമാകുമ്പോൾ അതിമധുരം തന്നെയാണ്. അത്തരമൊരു യാത്രയുടെ മനോഹര വിശേഷങ്ങളാണ് സ്വാസിക പങ്കുവയ്ക്കുന്നത്. ഭർത്താവ് പ്രേമുമൊത്ത് അസർബൈജാനിലെക്കായിരുന്നു താരത്തിന്റെ യാത്ര. അവിടുത്തെ കാഴ്ചകൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

യാത്രകൾ ഇഷ്ടപ്പെടുന്നവർക്ക് അത് സമ്മാനിക്കുന്ന ആനന്ദം എത്രയെന്നു വിവരണാതീതമാണ്. അത് ഏറ്റവും പ്രിയപ്പെട്ടവർക്കൊപ്പമാകുമ്പോൾ അതിമധുരം തന്നെയാണ്. അത്തരമൊരു യാത്രയുടെ മനോഹര വിശേഷങ്ങളാണ് സ്വാസിക പങ്കുവയ്ക്കുന്നത്. ഭർത്താവ് പ്രേമുമൊത്ത് അസർബൈജാനിലെക്കായിരുന്നു താരത്തിന്റെ യാത്ര. അവിടുത്തെ കാഴ്ചകൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

യാത്രകൾ ഇഷ്ടപ്പെടുന്നവർക്ക് അത് സമ്മാനിക്കുന്ന ആനന്ദം എത്രയെന്നു വിവരണാതീതമാണ്. അത് ഏറ്റവും പ്രിയപ്പെട്ടവർക്കൊപ്പമാകുമ്പോൾ അതിമധുരം തന്നെയാണ്. അത്തരമൊരു യാത്രയുടെ മനോഹര വിശേഷങ്ങളാണ് സ്വാസിക പങ്കുവയ്ക്കുന്നത്. ഭർത്താവ് പ്രേമുമൊത്ത് അസർബൈജാനിലെക്കായിരുന്നു താരത്തിന്റെ യാത്ര. അവിടുത്തെ കാഴ്ചകൾ ആസ്വദിക്കുന്നതിനൊപ്പം തന്നെ അവയുടെ മനോഹര ചിത്രങ്ങൾ തന്റെ ആരാധകർക്കായി പങ്കുവയ്ക്കാനും സ്വാസിക മറന്നിട്ടില്ല. സഞ്ചാരപ്രിയർക്കായി അസർബൈജാനിലെ പ്രധാന കാഴ്ചകൾ എന്തെല്ലാമെന്നു വ്യക്തമാക്കുന്ന തരത്തിലുള്ള ഒരു വിഡിയോയും താരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടുണ്ട്.  ഫ്ലെയിം ടവർ, നിസാമി സ്ട്രീറ്റ്, ലാവെൻഡർ ഉദ്യാനം, ഫയർ മൗണ്ടെയ്ൻ, ബൾവർ പാർക്ക്, ഓൾഡ് ബാകൂ സിറ്റി, ഷഹ്ദഗ് മലനിരകൾ, ഹെയ്‌ഡർ അലിയേവ് സെന്റർ, എന്നിവയെല്ലാമാണ് സ്വാസികയുടെയും പ്രേമിന്റെയും യാത്രയിൽ ഇടംപിടിച്ച അസർബൈജാനിലെ കാഴ്ചകൾ.

Image Credit: swasikavj/instagram

യൂറോപ്പിലും വടക്കുപടിഞ്ഞാറൻ ഏഷ്യയിലുമായി വ്യാപിച്ചുകിടക്കുന്ന മനോഹര രാജ്യമാണ് അസർബൈജാൻ. വളരെ വേഗത്തില്‍ വളര്‍ന്നു വരുന്ന ഒരു ടൂറിസ്റ്റ് കേന്ദ്രം കൂടിയാണിത്. അസർബൈജാനിൽ അതിഥികളായി എത്തുന്നവരിൽ ഭൂരിപക്ഷവും സന്ദർശിക്കുന്നോരിടമാണ് ഫ്ലെയിം ടവർ. ബാകു നഗരത്തിലാണ് മൂന്നു അംബര ചുംബികളായ ഈ വലിയ നിർമിതി സ്ഥിതി ചെയ്യുന്നത്. മറ്റെങ്ങും കാണുവാൻ കഴിയാത്ത തരത്തിലുള്ള രൂപഘടനയാണ് ഇവയെ വേറിട്ട് നിർത്തുന്നത്. അതുകൊണ്ടുതന്നെയാകണം ധാരാളം സഞ്ചാരികളാണ് ഫ്ലെയിം ടവർ കാണുവാനായി എത്തുന്നത്. 180 മീറ്റർ  ഉയരമുണ്ട് ഓരോന്നിനും. ജ്വലിക്കുന്ന തീയോടു സാദൃശ്യം തോന്നുന്ന തരത്തിൽ നിർമിച്ചിരിക്കുന്നത് കൊണ്ടാണ് ഫ്ലെയിം ടവർ എന്ന പേര് നൽകിയിരിക്കുന്നത്. എൽ ഇ ഡി ലൈറ്റുകളാൽ പലതരത്തിലുള്ള രാജ്യത്തിന്റെ പതാക അടക്കമുള്ള ചിത്രങ്ങളും രൂപങ്ങളുമൊക്കെ ഈ ടവറുകളിൽ തെളിയാറുണ്ട്.

Image Credit: swasikavj/instagram
ADVERTISEMENT

ബാകൂ നഗരത്തിൽ തന്നെ സ്ഥിതി ചെയ്യുന്ന മറ്റൊരു പ്രധാനാകർഷണമാണ് നിസാമി സ്ട്രീറ്റ്. പന്ത്രണ്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന പേർഷ്യൻ കവിയായ നിസാമി ഗഞ്ചാവിയുടെ പേരാണ് ഈ തെരുവിനു നൽകിയിരിക്കുന്നത്. ഇസ്ലാമിക് സുവർണ കാലത്തെ മഹാനായ കവികളിൽ ഒരാളായാണ് ഗഞ്ചാവിയെ കണക്കാക്കുന്നത്. തദ്ദേശീയരും വിദേശീയരും ഉൾപ്പെടെ നിരവധി പേർ എത്തുന്ന ഒരിടമാണ് ഈ തെരുവ്. ഷോപ്പിങ് പ്രിയർക്കു ആവശ്യമുള്ളതെന്തും ലഭിക്കുമെന്നതാണ് ഇവിടുത്തെ പ്രധാന പ്രത്യേകത. ധാരാളം കടകളും റസ്റ്റോറന്റുകളും കഫേകളും ബാറുകളുമെല്ലാം ഇവിടെ കാണുവാൻ കഴിയും.

Image Credit: swasikavj/instagram

ലാവെൻഡറിന്റെ സൗന്ദര്യം ആവോളം ആസ്വദിക്കണമെന്നുള്ളവർക്കു ഗബാളയിലെ ലാവെൻഡർ വിരിഞ്ഞു നിൽക്കുന്ന ഉദ്യാനം സന്ദർശിക്കാം. വയലറ്റ് നിറത്തിൽ കണ്ണെത്താദൂരത്തോളം പരന്നു നിൽക്കുന്ന പുഷ്പങ്ങളുടെ കാന്തി ആരെയും ആകർഷിക്കും. എല്ലാ വർഷവും മേയ് - ജൂൺ മാസങ്ങളിലാണ് ഇവിടെ ലാവെൻഡർ ഫെസ്റ്റിവൽ അരങ്ങേറുക. ഈ ചെടികളെയും പൂക്കളെയും കുറിച്ച് കൂടുതലറിയാൻ ആഗ്രഹിക്കുന്നവർക്ക് ഈ സമയം പ്രയോജനപ്പെടുത്താവുന്നതാണ്.

Image Credit: swasikavj/instagram
ADVERTISEMENT

തലസ്ഥാന നഗരിയായ ബാകുവിൽ നിന്നും 25 കിലോമീറ്റർ വടക്കു കിഴക്കായാണ് യാനർ ഡാഗ് സ്ഥിതി ചെയ്യുന്നത്. 116 മീറ്റർ നീളമുള്ള കുന്നിനു അടിവാരത്തിലാണ് പ്രകൃത്യാലുള്ള വാതകങ്ങളുടെ നിർഗമന ഫലമായി തീ കത്തുന്ന കാഴ്ച. മൂന്നു മീറ്റർ ഉയരത്തിൽ വരെ തീ കത്തുന്ന അപൂർവ കാഴ്ച കാണാൻ  ധാരാളം സന്ദർശകരാണ് ഇവിടെയെത്തുന്നത്.

ചിലരുടെയെങ്കിലും യാത്രയിൽ പ്രഥമ സ്ഥാനമാണ് ഷോപ്പിങ്ങിന്. ബാകുവിലെ ബൾവർ പാർക്ക് അത്തരക്കാർക്ക് വേണ്ടിയുള്ളതാണ്. ഏകദേശം നൂറോളം ഷോപ്പുകളും സൂപ്പർമാർക്കറ്റും മൾട്ടിപ്ലെക്‌സും റസ്റ്ററന്റുകളും എന്നുവേണ്ട ധാരാളം വിനോദങ്ങളുമുള്ള ഒരിടമാണിത്. 

Azerbaijan. Image Credit : graphixel/istockphoto
ADVERTISEMENT

യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം പിടിച്ചയിടമാണ് ബാകുവിലെ പഴയ പട്ടണം. പന്ത്രണ്ടാം നൂറ്റാണ്ടിൽ നിർമിച്ചിട്ടുള്ള വന്മതിലുകളാണ് ഇവിടുത്തെ പ്രധാനാകർഷണം. മ്യൂസിയങ്ങൾ, ചരിത്രത്തിന്റെ ശേഷിപ്പുകൾ, ആർട്ട് ഗാലറികൾ എന്നിങ്ങനെ നിരവധി കാഴ്ചകൾ വേറെയുമുണ്ട്. ഷിർവൻഷാസിന്റെ കൊട്ടാരം, ദി മെയ്ഡൻ ടവർ എന്നിവയാണ് ഇവിടെ നിന്നും യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ആദ്യം ഇടം പിടിച്ചവ. ചില ചരിത്രകാരന്മാരുടെ കണ്ടെത്തലുകൾ പ്രകാരം ഏഴാം നൂറ്റാണ്ടിലാണ് ഇവയുടെ നിർമിതി. ബാക്കുവിന്‍റെ നഗര മതിലുകൾക്കു പിന്നിലായാണ്  ഷിർവൻഷാസ് കൊട്ടാരം. നഗരത്തിലെ മറ്റൊരു പ്രധാന ആകർഷണമാണ് ദി മെയ്ഡൻ ടവർ. ബാക്കുവില്‍ ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിക്കുന്ന രണ്ടാമത്തെ കെട്ടിടമായ ഈ ഗോപുരത്തില്‍ നിന്നും നോക്കിയാല്‍ 360 ഡിഗ്രിയില്‍ നഗരക്കാഴ്ചകള്‍ കാണാം.

Image Credit: scaliger/istockphoto

അസർബൈജാനിലെ കുസാർ ജില്ലയിൽ ഗ്രേറ്റർ കോക്കസസ് പർവതനിരയിലെ ഒരു പർവതശിഖരമാണ് ഷഹ്ദാഗ്. പ്രകൃതി സൗന്ദര്യം ആസ്വദിക്കണമെന്നുള്ളവരെയും സാഹസിക വിനോദങ്ങളിൽ ഏർപ്പെടണമെന്നുള്ളവരെയുമൊക്കെ ഈ മലനിരകൾ തൃപ്തിപ്പെടുത്തും. സുഖകരമായ കാലാവസ്ഥയും മനോഹരമായ ഭൂപ്രകൃതിയും മലനിരകളെ മൂടി നിൽക്കുന്ന മഞ്ഞുമൊക്കെ ഇവിടെയെത്തിയാൽ ആസ്വദിക്കാം.

English Summary:

Azerbaijan Through Their Eyes: Swasika and Prem’s Delightful Travel Tale.