ചില സ്ഥലങ്ങളുടെ ചരിത്രമെടുത്താൽ നമുക്ക് മനസ്സിലാകുന്ന ഒരു കാര്യം ഒരു കാലത്ത് പ്രശ്നങ്ങളുടെ കേന്ദ്രമായിരുന്നു പലസ്ഥലങ്ങളും. ആഭ്യന്തര കലാപങ്ങളും യുദ്ധങ്ങളും കുറ്റവും അക്രമവുമെല്ലാം നിറഞ്ഞ ചരിത്രമുള്ള നിരവധി രാജ്യങ്ങളുണ്ട്. എന്നാലിന്ന് അവയിൽ പലതും നമ്മൾ വിചാരിക്കുന്നത്ര അരക്ഷിതാവസ്ഥയിലല്ല. ചില

ചില സ്ഥലങ്ങളുടെ ചരിത്രമെടുത്താൽ നമുക്ക് മനസ്സിലാകുന്ന ഒരു കാര്യം ഒരു കാലത്ത് പ്രശ്നങ്ങളുടെ കേന്ദ്രമായിരുന്നു പലസ്ഥലങ്ങളും. ആഭ്യന്തര കലാപങ്ങളും യുദ്ധങ്ങളും കുറ്റവും അക്രമവുമെല്ലാം നിറഞ്ഞ ചരിത്രമുള്ള നിരവധി രാജ്യങ്ങളുണ്ട്. എന്നാലിന്ന് അവയിൽ പലതും നമ്മൾ വിചാരിക്കുന്നത്ര അരക്ഷിതാവസ്ഥയിലല്ല. ചില

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചില സ്ഥലങ്ങളുടെ ചരിത്രമെടുത്താൽ നമുക്ക് മനസ്സിലാകുന്ന ഒരു കാര്യം ഒരു കാലത്ത് പ്രശ്നങ്ങളുടെ കേന്ദ്രമായിരുന്നു പലസ്ഥലങ്ങളും. ആഭ്യന്തര കലാപങ്ങളും യുദ്ധങ്ങളും കുറ്റവും അക്രമവുമെല്ലാം നിറഞ്ഞ ചരിത്രമുള്ള നിരവധി രാജ്യങ്ങളുണ്ട്. എന്നാലിന്ന് അവയിൽ പലതും നമ്മൾ വിചാരിക്കുന്നത്ര അരക്ഷിതാവസ്ഥയിലല്ല. ചില

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചില സ്ഥലങ്ങളുടെ ചരിത്രമെടുത്താൽ നമുക്ക് മനസ്സിലാകുന്ന ഒരു കാര്യം ഒരു കാലത്ത് പ്രശ്നങ്ങളുടെ കേന്ദ്രമായിരുന്നു പലസ്ഥലങ്ങളും. ആഭ്യന്തര കലാപങ്ങളും യുദ്ധങ്ങളും കുറ്റവും അക്രമവുമെല്ലാം നിറഞ്ഞ ചരിത്രമുള്ള നിരവധി രാജ്യങ്ങളുണ്ട്. എന്നാലിന്ന് അവയിൽ പലതും നമ്മൾ വിചാരിക്കുന്നത്ര അരക്ഷിതാവസ്ഥയിലല്ല. ചില രാജ്യങ്ങൾ ഏറെ മുന്നോട്ട് പോയിരിക്കുന്നു. പുറമേ നിന്നുള്ളവരെ സ്വാഗതം ചെയ്യാനും രാജ്യത്തിനകത്തു സുരക്ഷ ശക്തമാക്കാനും അവർ മുൻകൈ എടുത്തപ്പോൾ ലോകത്തിനു ലഭിച്ചത് ഏറ്റവും സുരക്ഷിതമായി യാത്ര ചെയ്യാൻ പറ്റിയ ഏതാനും സ്ഥലങ്ങൾ കൂടിയാണ്. പഴയകാലത്തിന്റെ പേടിപ്പിക്കുന്ന നിഴലിൽ നിന്നും മുക്തി നേടി ഇന്ന് ലോകസഞ്ചാരികളുടെ ഇഷ്ടയിടങ്ങളായി മാറിയിരിക്കുന്ന ചില രാജ്യങ്ങൾ ഇതാ. 

Casa Terracota, Colombia

കൊളംബിയ

ADVERTISEMENT

നിങ്ങൾ ഇന്നത്തെ കൊളംബിയ സന്ദർശിക്കുകയാണെങ്കിൽ, 80 കളിലെ കാർട്ടൽ ഇമേജിൽ നിന്ന് അകലെയുള്ള ഒരു ലോകമാണിതെന്നു നിങ്ങൾ കണ്ടെത്തും. കുറ്റകൃത്യങ്ങളുടെ നിരക്കിൽ ഗണ്യമായ കുറവുണ്ടെങ്കിലും ടൂറിസ്റ്റ് സോണുകൾക്കുള്ളിൽ തന്നെ തുടരുന്ന സഞ്ചാരികൾക്ക് മധ്യ, ദക്ഷിണ അമേരിക്കയിലെ ഏറ്റവും സുരക്ഷിതവും സന്ദർശക സൗഹൃദ രാജ്യം തന്നെയാണിത്. ഇനി നിങ്ങൾ അവിടെ എത്തിക്കഴിഞ്ഞാൽ, ഒരു വിഷ്വൽ വിരുന്നാണ് നിങ്ങളെ കാത്തിരിക്കുന്നത്. ആകർഷകമായ തെരുവുകലയും കൊളോണിയൽ വാസ്തുവിദ്യയും മനോഹരമായ ഭൂപ്രകൃതിയും നിങ്ങളുടെ മനസ്സ് നിറയ്ക്കും. 

Serbia

കൊസോവോ

ബാൽക്കൻ യുദ്ധങ്ങളിൽ നിർണായക പങ്ക് വഹിച്ച ഒരു നവജാത രാഷ്ട്രമാണ് കൊസോവോ. 2008-ൽ സെർബിയയിൽ നിന്നും സ്വാതന്ത്ര്യം പ്രഖ്യാപിച്ച രാജ്യം വിനോദസഞ്ചാരികൾക്കിടയിൽ അത്ര പ്രശസ്തമല്ല. മോണ്ടിനെഗ്രോ, ക്രൊയേഷ്യ, സ്ലോവേനിയ തുടങ്ങിയ അയൽരാജ്യങ്ങൾ വിനോദസഞ്ചാര കേന്ദ്രങ്ങളായി മാറിയപ്പോഴും, കൊസോവോ പലപ്പോഴും ആഭ്യന്ത പ്രശ്നങ്ങളുടെ പേരിൽ കുപ്രസിദ്ധിയാർജ്ജിച്ചു. എന്നാലിന്നു കാലങ്ങൾക്കിപ്പുറം കൊസോവ വീണ്ടും ജനശ്രദ്ധയാകർഷിക്കുകയാണ്. വർഷം തോറും നിരവധി സഞ്ചാരികളാണ് രാജ്യത്തേയ്ക്കു യാത്ര ചെയ്യുന്നത്. കൊസോവോയുടെ തലസ്ഥാനമായ പ്രിസ്റ്റിനയെ കേന്ദ്രീകരിച്ചാണ് ഇവിടുത്തെ വിനോദസഞ്ചാരപ്രവർത്തനങ്ങൾ നടക്കുന്നത്. ബൊഹീമിയൻ സംസ്കാരത്തിൽ ഊന്നിയ ജീവിതമാണ് ഇവിടെ. ഗുഹകൾ, പള്ളികൾ, കരടി സങ്കേതം എന്നിവ കാണാൻ നഗരത്തിനപ്പുറത്തേക്ക് പോകണം. 90-കളുടെ അവസാനത്തിൽ കൊസോവോയെ സംരക്ഷിക്കാൻ നാറ്റോ സേനയോട് ഉത്തരവിട്ട പ്രസിഡന്റ് ബിൽ ക്ലിന്റന്റെ പ്രതിമയും ഇവിടുത്തെ കാഴ്ചകളിലൊന്നാണ്. 

Image Credit : Solovyova / istockphoto

ശ്രീലങ്ക

ADVERTISEMENT

ഈയടുത്താണ് ശ്രീലങ്ക ഇന്ത്യയിൽ നിന്നുള്ള യാത്രികർക്ക് വീസ രഹിത യാത്ര അനുവദിച്ചത്. വർഷങ്ങളോളമായി ആഭ്യന്തര സംഘർഷം നിലനിൽക്കുന്ന രാജ്യമാണ് ശ്രീലങ്കയെന്നു നമുക്കറിയാം. എന്നാൽ  കുറഞ്ഞ കുറ്റകൃത്യങ്ങളുള്ള ഒരു സുരക്ഷിത സ്ഥലമായി ആധുനിക ശ്രീലങ്ക കണക്കാക്കപ്പെടുന്നുണ്ട്. പുരാതന കോട്ടകൾ മുതൽ മനോഹരമായ കടൽത്തീരങ്ങൾ വരെയുള്ള കാഴ്ചകളാൽ രാജ്യം അനുഗ്രഹീതമാണ്. ചിലയിടങ്ങളിൽ കാണുന്ന ചെറിയ തട്ടിപ്പുകളും മറ്റുമൊഴിച്ചാൽ ശ്രീലങ്ക സുരക്ഷിതമായൊരു രാജ്യമാണിന്ന് എന്നു നിസ്സംശയം പറയാം.

How Rwanda Became One of the Cleanest Nations on Earth

റുവാണ്ട

1994-ലെ റുവാണ്ടൻ വംശഹത്യ ആധുനിക ചരിത്രത്തിലെ ഏറ്റവും ക്രൂരമായ ക്രൂരതകളിലൊന്നായി തുടരുന്നു, വെറും 100 ദിവസത്തിനുള്ളിൽ ഒരു ദശലക്ഷം ആളുകളെയാണ് ഇവിടെ കൊന്നൊടുക്കിയത്. സാമ്പത്തിക ഉയർച്ചയും സാങ്കേതിക വിദ്യയിലെ പുരോഗതിയും നേടിയ ഈ ചെറിയ രാഷ്ട്രത്തിന് കഴിഞ്ഞ രണ്ട് ദശകങ്ങളിൽ ശ്രദ്ധേയമായ തിരിച്ചുവരവ് നടത്താൻ സാധിച്ചിട്ടുണ്ട്. കുറ്റകൃത്യങ്ങൾ ഇവിടെ നന്നേ കുറഞ്ഞിരിക്കുന്നു. ഇന്ന് ടൂറിസത്തിലൂടെയാണ് രാജ്യം ഏറെ വരുമാനം കണ്ടെത്തുന്നത്. ഒരിക്കൽ നരഹത്യയുടെ കേന്ദ്രമായി നിലകൊണ്ടിരുന്ന രാജ്യമിന്ന്, ഏവരേയും സ്വാഗതം ചെയ്യുന്ന മനോഹരമായൊരു ഡെസ്റ്റിനേഷനായി മാറിയിരിക്കുന്നു. നിരവധി കാഴ്ചകൾ കൊണ്ടു സമ്പന്നമാണ് രാജ്യമെന്നതാണ് പല ടൂറിസ്റ്റുകളേയും ഇവിടേയ്ക്ക് ആകർഷിക്കുന്ന പ്രധാന കാരണം. 

Golden door in Fes. Image : ugurhan/istockphotos

മൊറോക്കോ

ADVERTISEMENT

മൊറോക്കോയ്ക്ക് സുരക്ഷയുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണകൾ നിരവധി നേരിടേണ്ടി വന്നിട്ടുണ്ട്, പ്രത്യേകിച്ച് ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകളുടെ കാര്യത്തിൽ, എന്നാൽ ഈ രാജ്യം തികച്ചും സുരക്ഷിതമാണ്. യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ലെവൽ 1 റിസ്ക് ആയിട്ടാണ് രാജ്യത്തെ  റേറ്റുചെയ്തിരിക്കുന്നത്. മൊറോക്കോ അവിശ്വസനീയമാംവിധം അതിശയിപ്പിക്കുന്ന ഒരു ആഫ്രിക്കൻ രാഷ്ട്രമായി വേറിട്ടുനിൽക്കുന്നു. ഇവിടെയെത്തിയാൽ മാരാകേഷിലെയും കാസബ്ലാങ്കയിലെയും ഊർജ്ജസ്വലമായ വിപണികൾ ഉറപ്പായും സന്ദർശിക്കണം. സഹാറ മരുഭൂമിയിലെ യാത്ര, കളിമണ്ണിൽ പാകം ചെയ്ത രുചിക്കൂട്ടുകൾ എന്നിവ ആസ്വദിക്കുക, നീല ചായം പൂശിയ ചെഫ്‌ചൗവൻ നഗരത്തിന്റെ മനോഹാരിതയിൽ സ്വയം മറക്കാം. 

Teotihuacan pyramids. Image Credit :Starcevic/istockphoto

മെക്സിക്കോ

മയക്കുമരുന്നു മാഫിയകൾക്കും കള്ളക്കടത്തിനുമെല്ലാം പേരുകേട്ട രാജ്യമായിരുന്നു മെക്സിക്കോ. എന്നാലിന്നു മെക്സിക്കോ ഒരു സുരക്ഷിത യാത്രാ കേന്ദ്രമാണ്. പ്രത്യേകിച്ച് റിസോർട്ട് അവധിക്കാലങ്ങളിൽ. ചില പ്രദേശങ്ങൾ മയക്കുമരുന്ന് കടത്തലും കൂട്ട അക്രമവും നേരിടുന്നുണ്ടെങ്കിലും തുലും, കാൻകൂൺ, ലോസ് കാബോസ്, മെക്സിക്കോ സിറ്റി തുടങ്ങിയ ജനപ്രിയ ലക്ഷ്യസ്ഥാനങ്ങൾ പൊതുവെ സുരക്ഷിതവും ബജറ്റ് ഫ്രണ്ട്​ലിയുമാണ്. ഇവിടെ വരുമ്പോൾ, കരീബിയൻ കടൽ, പുരാതന മായൻ അവശിഷ്ടങ്ങൾ തുടങ്ങിയ ആകർഷണങ്ങൾ കാണുന്നത് നഷ്‌ടപ്പെടുത്തരുത്. ഇവിടെ നിങ്ങൾക്കു വർണാഭമായ കൊളോണിയൽ വാസ്തുവിദ്യയും ആകർഷകമായ കോബ്ലെസ്റ്റോൺ തെരുവുകളും കണ്ടെത്താം. 

English Summary:

From Conflict to Calm: Discover the Safest Travel Destinations.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT