സ്വിറ്റ്സര്‍ലന്‍ഡ് വെക്കേഷന്‍ ചിത്രങ്ങളുമായി, നടിയും അവതാരകയുമായ നൈല ഉഷ. റൈന്‍ വെള്ളച്ചാട്ടത്തിന്‍റെ കാഴ്ചകളും ആല്‍പ്സ് കൊടുമുടിക്ക് മുകളില്‍ പാരാഗ്ലൈഡ് ചെയ്ത അനുഭവവുമെല്ലാം നൈല ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു. ചുരുക്കം ചില ചിത്രങ്ങളിലെ അഭിനയിച്ചിട്ടുള്ളു എങ്കിലും നൈല ഉഷ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട

സ്വിറ്റ്സര്‍ലന്‍ഡ് വെക്കേഷന്‍ ചിത്രങ്ങളുമായി, നടിയും അവതാരകയുമായ നൈല ഉഷ. റൈന്‍ വെള്ളച്ചാട്ടത്തിന്‍റെ കാഴ്ചകളും ആല്‍പ്സ് കൊടുമുടിക്ക് മുകളില്‍ പാരാഗ്ലൈഡ് ചെയ്ത അനുഭവവുമെല്ലാം നൈല ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു. ചുരുക്കം ചില ചിത്രങ്ങളിലെ അഭിനയിച്ചിട്ടുള്ളു എങ്കിലും നൈല ഉഷ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്വിറ്റ്സര്‍ലന്‍ഡ് വെക്കേഷന്‍ ചിത്രങ്ങളുമായി, നടിയും അവതാരകയുമായ നൈല ഉഷ. റൈന്‍ വെള്ളച്ചാട്ടത്തിന്‍റെ കാഴ്ചകളും ആല്‍പ്സ് കൊടുമുടിക്ക് മുകളില്‍ പാരാഗ്ലൈഡ് ചെയ്ത അനുഭവവുമെല്ലാം നൈല ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു. ചുരുക്കം ചില ചിത്രങ്ങളിലെ അഭിനയിച്ചിട്ടുള്ളു എങ്കിലും നൈല ഉഷ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്വിറ്റ്സര്‍ലന്‍ഡ് വെക്കേഷന്‍ ചിത്രങ്ങളുമായി, നടിയും അവതാരകയുമായ നൈല ഉഷ. റൈന്‍ വെള്ളച്ചാട്ടത്തിന്‍റെ കാഴ്ചകളും ആല്‍പ്സ് കൊടുമുടിക്ക് മുകളില്‍ പാരാഗ്ലൈഡ് ചെയ്ത അനുഭവവുമെല്ലാം നൈല ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു. ചുരുക്കം ചില ചിത്രങ്ങളിലെ അഭിനയിച്ചിട്ടുള്ളു എങ്കിലും നൈല ഉഷ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട മറിയയാണ്. പൊറിഞ്ചു മറിയം ജോസ് എന്ന ചിത്രത്തിലെ ശക്തമായ കഥാപാത്രത്തിലൂടെ മലയാള സിനിമയിൽ അത്രയേറെ ആരാധകരെ നേടിയിട്ടുണ്ട് നൈല. അവധിക്കാലം ചെലവഴിക്കാനായി നൈല തിരഞ്ഞെടുത്തിരിക്കുന്നതു യാത്രാപ്രേമികൾ ഒരിക്കലെങ്കിലും പോകണമെന്നു കൊതിക്കുന്ന സ്വിറ്റ്‌സർലൻഡിന്റെ മനോഹര കാഴ്ചകളിലേക്കാണ്. മകനും അമ്മയും ആ യാത്രയിൽ നൈലക്കൊപ്പമുണ്ട്. പാരാഗ്ലൈഡിങ് ചെയ്യുന്നതിന്റെയും റൈനെ വെള്ളച്ചാട്ടത്തിന്റെ ഭംഗി ആസ്വദിക്കുന്നതിന്റെയുമൊക്കെ ദൃശ്യങ്ങൾ താരം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടുണ്ട്. 

Image Credit: nyla_usha/instagram

റൈന്‍ വെള്ളച്ചാട്ടം

ADVERTISEMENT

യൂറോപ്പിലെ ഏറ്റവും ശക്തമായ വെള്ളച്ചാട്ടം എന്നാണ് റൈന്‍ അറിയപ്പെടുന്നത്. വടക്കന്‍ സ്വിറ്റ്‌സർലൻഡിലെ ഷാഫ്‌ഹൗസെൻ പട്ടണത്തിന് അടുത്തായാണ് ഇത് സ്ഥിതിചെയ്യുന്നത്. റൈന്‍ നദിയില്‍ രൂപപ്പെടുന്ന ഈ വെള്ളച്ചാട്ടത്തിന്‌ 150 മീറ്റർ വീതിയും 23 മീറ്റർ ഉയരവുമുണ്ട്. വെള്ളച്ചാട്ടത്തിനു മധ്യത്തിലായി സ്ഥിതി ചെയ്യുന്ന മലയിലേക്കുള്ള ബോട്ട് യാത്രയും മലമുകളിലേക്കുള്ള നടത്തവുമൊക്കെ ഓരോ സഞ്ചാരിക്കും വിസ്മരിക്കാൻ കഴിയാത്ത അനുഭവമായിരിക്കും. ഏകദേശം 14,000 മുതൽ 17,000 വർഷങ്ങൾക്ക് മുമ്പ്, അവസാന ഹിമയുഗത്തിലാണ് റൈൻ വെള്ളച്ചാട്ടം രൂപപ്പെട്ടത് എന്ന് കരുതപ്പെടുന്നു. വെള്ളച്ചാട്ടത്തിൻ്റെ വടക്ക് ഭാഗം  ന്യൂഹൗസെൻ ആം റൈൻഫാൾ നഗരമാണ്. വോർത്ത് കാസിൽ, ലൗഫെൻ ഉഹ്വീസെൻ, ലൗഫെൻ കാസിൽ എന്നിവയാണ് ഇവിടുത്തെ പ്രധാന കാഴ്ചകള്‍. നദിയുടെ മറുകരയിലേക്ക് ബോട്ട് സർവീസ് വഴിയോ വെള്ളച്ചാട്ടത്തിന് മുകളിലുള്ള റെയിൽവേ പാലത്തിലെ നടപ്പാതയിലൂടെയോ എത്താം. റൈൻ വെള്ളച്ചാട്ടത്തിലേക്ക് ബോട്ട് ടൂറുകള്‍ ഉണ്ട്. റൈൻ നദിയുടെ ഇരുവശത്തുമായി, വെള്ളച്ചാട്ടത്തിന്റെ കാഴ്ചകള്‍ ആസ്വദിക്കാന്‍ പ്ലാറ്റ്ഫോമുകള്‍ ഒരുക്കിയിട്ടുണ്ട്. ഇടുങ്ങിയ, കുത്തനെയുള്ള പടികള്‍ ഇറങ്ങിയാണ്‌ ഇവിടേക്ക് എത്തുന്നത്. ചിലയിടങ്ങളിൽ എലിവേറ്ററുകളുമുണ്ട്. വെള്ളച്ചാട്ടത്തിന്റെ സൂറിച്ച് വശത്തുള്ള ലോഫെൻ കാസിലിൽ നിന്ന് ഗൈഡഡ് ടൂറുകള്‍ ആരംഭിക്കുന്നു.  

Image Credit: nyla_usha/instagram

നൂറ്റാണ്ടുകളായി റൈൻ വെള്ളച്ചാട്ടം വിനോദസഞ്ചാരികളെ അദ്ഭുതപ്പെടുത്തുന്നു. ഒട്ടേറെ എഴുത്തുകാരും ഇതേക്കുറിച്ച് എഴുതി. പത്തൊൻപതാം നൂറ്റാണ്ടിൽ, ചിത്രകാരൻ ജെഎംഡബ്ല്യു ടർണർ വെള്ളച്ചാട്ടത്തെക്കുറിച്ച് നിരവധി പഠനങ്ങള്‍ നടത്തുകയും വലിയ പെയിന്റുങ്ങുകൾ വരയ്ക്കുകയും ചെയ്തു. യൂറോപ്പ് പര്യടനത്തിനിടെ ഇവിടെയെത്തിയ എഴുത്തുകാരി മേരി ഷെല്ലി ഇതേക്കുറിച്ച് യാത്രാ വിവരണത്തിൽ മനോഹരമായി എഴുതിയപ്പോള്‍, ഒട്ടേറെ ആളുകള്‍ ആ കാഴ്ച നേരിട്ട് കാണാനായി എത്തി.

Image Credit: nyla_usha/instagram

സ്വിസ് ആല്‍പ്സിലെ പാരാഗ്ലൈഡിങ്

സ്വിറ്റ്സർലൻഡിലെ ആൽപൈൻ പ്രദേശമാണ് സ്വിസ് ആൽപ്സ് എന്നറിയപ്പെടുന്നത്. ബെർണീസ് ആൽപ്സ് മുതൽ അപ്പൻസെൽ ആൽപ്സ് വരെയുള്ള വടക്കൻ പർവതനിരകൾ പൂർണ്ണമായും സ്വിറ്റ്സർലൻഡിലാണ്. മോണ്ട് ബ്ലാങ്ക് മാസിഫ് മുതൽ ബെർണിന മാസിഫ് വരെയുള്ള തെക്കൻ നിരകള്‍ ഫ്രാൻസ്, ഇറ്റലി, ഓസ്ട്രിയ, ലിച്ചെൻസ്റ്റീൻ തുടങ്ങിയ രാജ്യങ്ങളുമായി പങ്കിടുന്നു. ആൽപ്‌സിലെ ഏറ്റവും ഉയരമുള്ള ഡ്യുഫോർസ്പിറ്റ്സെ, ഡോം, ലിസ്‌കാം, വെയ്‌ഷോൺ, മാറ്റർഹോൺ മുതലായ പര്‍വ്വതങ്ങള്‍ സ്വിസ് ആല്‍പ്സിലാണ് ഉള്ളത്. 

Image Credit: nyla_usha/instagram
ADVERTISEMENT

വേനല്‍ക്കാലത്തും മഞ്ഞുകാലത്തും ഒരുപോലെ ഇവിടെ ടൂറിസം സജീവമാണ്. കാൽനടയാത്രക്കാർക്കും പർവതാരോഹകർക്കും വലിയ ആയാസമില്ലാതെ ഉയരങ്ങളില്‍ എത്താന്‍ ഏരിയൽ ട്രാംവേകള്‍ വർഷം മുഴുവനും പ്രവർത്തിക്കുന്നു. കേബിൾ കാര്‍ സേവനം നൽകുന്ന യൂറോപ്യൻ ഭൂഖണ്ഡത്തിലെ ഏറ്റവും ഉയർന്ന കൊടുമുടിയാണ് മാറ്റർഹോൺ. അതുപോലെ മഞ്ഞുകാലത്ത്, സ്കീയിങ്, സ്നോബോർഡിങ്, സ്നോ സ്ലെഡ് ബൈക്കിങ്, മൗണ്ടൻ ബൈക്കിങ്, സ്നോമൊബൈലിങ് തുടങ്ങിയ വിനോദങ്ങളും സജീവമാകും.

മാറ്റെർഹോൺ

സ്വിറ്റ്സർലൻഡിന്റെയും ഇറ്റലിയുടെയും അതിർത്തിയോടു ചേർന്നു സ്ഥിതി ചെയ്യുന്ന മലനിരകളാണ് മാറ്റെർഹോൺ. സ്വിസ് ചോക്ലേറ്റ് ബാറായ ടോബ്ലർവണ്ണിന് ഈ മലനിരകളുടെ രൂപമാണ്. ഇവിടുത്തെ പർവ്വത ശിഖിരങ്ങളുടെ മനോഹരമായ കാഴ്ച ആസ്വദിക്കണമെങ്കിൽ സെർമാറ്റ് എന്ന ഗ്രാമത്തിലെത്തിയാൽ മതി. തടാകത്തിൽ മാറ്റെർഹോണിന്റെ അതിസുന്ദരമായ പ്രതിഫലനം കാണണമെങ്കിൽ റൈഫെൽസീയിൽ നിന്നും ട്രെയിനിൽ ഒരു യാത്ര പോകാം. മുകളിൽ നിന്ന് പർവതത്തിന്റെ കാഴ്ച ദൃശ്യമാകുന്ന ഹെലികോപ്റ്റർ ടൂറും പാരാഗ്ലൈഡിങ്ങുമൊക്കെ ആസ്വദിക്കാനുള്ള സൗകര്യങ്ങൾ ഇവിടെയുണ്ട്. 

ട്രെയിൻ യാത്ര

ADVERTISEMENT

യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടമുണ്ട് ജംഗ്ഫ്രൗജോച്ചിന്. ജംഗ്ഫ്രൗ എന്നും മോഞ്ച് എന്നും പേരുകൾ ഉള്ള ഇരുമലകൾക്കിടയിലാണ് ഈ മനോഹരമായ ഭൂമിയുടെ സ്ഥാനം. ലോകത്തിലെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന റെയിൽവേ സ്റ്റേഷൻ ഇവിടെയാണുള്ളത്. വാക്കുകളാൽ വർണിക്കുന്നതിനുമപ്പുറം സുന്ദരമായ കാഴ്ചകളുടെ വാതായനങ്ങൾ തുറക്കുന്ന ഒരു ട്രെയിൻ യാത്ര നടത്താതെ   ഇവിടുത്തെ യാത്ര പൂർണമാകില്ല. പർവ്വത ശിഖിരത്തിലേക്കു ഹൈക്കിങ് നടത്താനുള്ള സൗകര്യവും ഐസ് പാലസിന്റെ സുന്ദര കാഴ്ചയും ആസ്വദിക്കാം. ആകാശദൃശ്യങ്ങളും  ഭൂമിയുടെ കാന്തിയേറുന്ന കാഴ്ചയും കണ്ടുകൊണ്ടു ഭക്ഷണം കഴിക്കാനും ഈ മലനിരകളിൽ അവസരമുണ്ട്. 

ലുസെർനെ

നഗരകാഴ്ചകൾ ആസ്വദിക്കണമെന്നുള്ളവർക്കു ലുസെർനെ സന്ദർശിക്കാവുന്നതാണ്. മധ്യകാലഘട്ടത്തിലെ നിർമിതികളും നീലനിറത്തിലുള്ള ജലം നിറഞ്ഞ തടാകവും ചരിത്രപ്രാധാന്യമുള്ള ദേവാലയങ്ങളും എന്നുവേണ്ട കാഴ്ചകളുടെ ഒരു നീണ്ട നിര തന്നെ ഈ നഗരത്തിലുണ്ട്. ചാപ്പൽ ബ്രിജും ലയൺ മോണുമെന്റുമാണ് നഗരത്തിന്റെ മുഖമുദ്ര. ഒരു ദിവസം മുഴുവൻ ചെലവഴിച്ചാലും കണ്ടു തീരാത്ത കാഴ്ചകൾ സമ്മാനിക്കാൻ പഴമയുടെ പ്രൗഢി പേറുന്ന ഈ നഗരത്തിനു കഴിയും. 7000 അടി മുകളിൽ സ്ഥിതി ചെയ്യുന്ന പിലാടസ് മലനിരകളുടെ മുകളിലെത്തിയാൽ ഈ നഗരത്തിന്റെ മനോഹദൃശ്യങ്ങളും കാണാം.

ആൽപ്സ് മലനിരകൾക്കു മുകളിലൂടെ പാരാഗ്ലൈഡിങ്

ചിത്രങ്ങളിൽ മാത്രം കണ്ടുപരിചയിച്ച ഗ്രാമ കാഴ്ചകളിലേക്കു ചെന്നത്തണമെങ്കിൽ ലൗട്ടർബ്രൂണൻ താഴ്വരയിലേക്ക് പോകാം. ഭീമാകാരമായ പാറകൾക്കും മഞ്ഞ് മൂടിയ കൊടുമുടികൾക്കും ഇടയിലുള്ള ആൽപ്‌സിലെ ഏറ്റവും മനോഹരമായ താഴ്‌വരകളിലൊന്ന്. പർവ്വതാഗ്രങ്ങൾ അതിരിട്ട, 72 വെള്ളച്ചാട്ടങ്ങൾ സൗന്ദര്യമേകുന്ന ഗ്രാമമാണിത്. ട്രൂമെൽബാക്ക്, സ്റ്റൗബാച്ച് എന്നിവയാണ് ഇവിടുത്തെ പ്രശസ്തമായ വെള്ളച്ചാട്ടങ്ങൾ. ഹൈക്കിങ്, സ്കീയിങ്, ആൽപ്സ് മലനിരകൾക്കു മുകളിലൂടെയുള്ള പാരാഗ്ലൈഡിങ് തുടങ്ങിയ വിനോദങ്ങൾ ഇവിടെയെത്തുന്ന അതിഥികൾക്ക് ആസ്വദിക്കാം. രണ്ടു തടാകങ്ങൾക്കു നടുവിൽ സ്ഥിതി ചെയ്യുന്ന ഒരു സ്വിസ് പട്ടണമാണ് ഇന്റർലേക്കൻ. ബ്രിയൻസ്, തുൺ എന്നീ നീല തടാകങ്ങൾക്ക് അതിരിട്ടു കൊണ്ട് ആൽപ്സ് പർവ്വതങ്ങളുടെ കാഴ്ച അതിചാരുതയുടേതാണ്. സ്വർഗതുല്യമാണ് ഇവിടുത്തെ പ്രകൃതി. സ്വിറ്റ്സർലൻഡിന്റെ കളിക്കളം എന്നറിയപ്പെടുന്ന ഇവിടം നിരവധി സാഹസിക വിനോദങ്ങളുടെ വേദി കൂടിയാണ്. സ്വിറ്റ്‌സർലൻഡിലെ പാരാഗ്ലൈഡിംഗ് സൈറ്റുകളിൽ ഏറ്റവും മികച്ച ഒന്നാണ് സൂറിച്ചിലെ യൂറ്റ്‌ലിബർഗ് പര്‍വ്വതപ്രദേശം, സൂറിച്ച് നഗരത്തിന്റെയും തടാകത്തിന്റെയും കാഴ്ചകള്‍ ഇവിടെ നിന്നും കാണാം. സ്വിറ്റ്സർലൻഡിന്റെ സാഹസിക തലസ്ഥാനമെന്നറിയപ്പെടുന്ന ഇന്റർലേക്കൻ പാരാഗ്ലൈഡിംഗിനു വളരെ പ്രശസ്തമാണ്.

യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടമുള്ള ചരിത്ര പട്ടണമായ ബേൺസിൽ എത്തിയാൽ പരമ്പരാഗത രീതിയിൽ കല്ലുകൾ കൊണ്ട് നിർമിച്ചിട്ടുള്ള  പഴയ വീടുകൾ, റോസ് ഉദ്യാനം, ക്ലോക്ക് ടവർ തുടങ്ങി ചിത്രകഥയിലെ പോലുള്ള ദൃശ്യങ്ങൾ ഈ പഴയ പട്ടണത്തിൽ കാണുവാൻ കഴിയും. സ്വിറ്റ്സർലൻഡിന്റെ ഐസ്ക്രീം തലസ്ഥാനം എന്നൊരു പേര് കൂടി ബേൺസിനുണ്ട്. 

ലുഗാനോ തടാകം, സൂറിച്ച് പട്ടണം തുടങ്ങി കാഴ്ചകളുടെ ഒരു നീണ്ട നിര തന്നെ ഈ അതിമനോഹര രാജ്യത്തുണ്ട്. സ്വപ്‍ന സമാനമായ ഒരു അവധിക്കാലം അതിഥികളായി എത്തുന്നവർക്ക് സമ്മാനിക്കാൻ കഴിയുന്ന രാജ്യം കൂടിയാണ് സ്വിറ്റ്സർലൻഡ്. 

മഞ്ഞുമൂടിയ പട്ടണമായ ദാവോസ്, ടിറ്റ്‌ലിസ് പർവ്വതത്തിലേക്കുള്ള പാതകൾ നീളുന്ന ഏംഗൽബർഗ്, സൂറിച്ചിനടുത്തുള്ള മനോഹരമായ ക്ലോസ്റ്റേഴ്സ് ഗ്രാമം, തടാകതീര പട്ടണമായ ഗാൻഡ്രിയ എന്നിവയും കൂടാതെ ക്രൈൻസ്, ഗ്രിൻഡെൽവാൾഡ്, വെംഗൻ തുടങ്ങിയ പട്ടണങ്ങളും പാരാഗ്ലൈഡിങ്ങിനു പേരുകേട്ട ഇടങ്ങളാണ്.

English Summary:

Nyla Usha’s Epic Switzerland Vacation: Paragliding Over the Alps and More!