വൈവിധ്യമാര്‍ന്ന സംരംഭങ്ങളും പ്രാദേശിക കച്ചവടകേന്ദ്രങ്ങളും കരകൗശല ഉത്പന്നങ്ങളും കൊണ്ട് സമ്പന്നമാണ് കലിഫോര്‍ണിയയിലെ മാമത്ത് ലേക്‌സ് എന്ന നഗരം. ഇവിടുത്തെ ഊര്‍ജ്ജസ്വലമായ അന്തരീക്ഷം വിവിധ തരം സഞ്ചാരികളെ ആകര്‍ഷിക്കുന്നു. ഷോപ്പിങിനും പ്രാദേശികമായ വൈവിധ്യങ്ങള്‍ ആസ്വദിക്കുന്നതിനും പറ്റിയ മാമത്ത് ലേക്‌സില്‍

വൈവിധ്യമാര്‍ന്ന സംരംഭങ്ങളും പ്രാദേശിക കച്ചവടകേന്ദ്രങ്ങളും കരകൗശല ഉത്പന്നങ്ങളും കൊണ്ട് സമ്പന്നമാണ് കലിഫോര്‍ണിയയിലെ മാമത്ത് ലേക്‌സ് എന്ന നഗരം. ഇവിടുത്തെ ഊര്‍ജ്ജസ്വലമായ അന്തരീക്ഷം വിവിധ തരം സഞ്ചാരികളെ ആകര്‍ഷിക്കുന്നു. ഷോപ്പിങിനും പ്രാദേശികമായ വൈവിധ്യങ്ങള്‍ ആസ്വദിക്കുന്നതിനും പറ്റിയ മാമത്ത് ലേക്‌സില്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വൈവിധ്യമാര്‍ന്ന സംരംഭങ്ങളും പ്രാദേശിക കച്ചവടകേന്ദ്രങ്ങളും കരകൗശല ഉത്പന്നങ്ങളും കൊണ്ട് സമ്പന്നമാണ് കലിഫോര്‍ണിയയിലെ മാമത്ത് ലേക്‌സ് എന്ന നഗരം. ഇവിടുത്തെ ഊര്‍ജ്ജസ്വലമായ അന്തരീക്ഷം വിവിധ തരം സഞ്ചാരികളെ ആകര്‍ഷിക്കുന്നു. ഷോപ്പിങിനും പ്രാദേശികമായ വൈവിധ്യങ്ങള്‍ ആസ്വദിക്കുന്നതിനും പറ്റിയ മാമത്ത് ലേക്‌സില്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വൈവിധ്യമാര്‍ന്ന സംരംഭങ്ങളും പ്രാദേശിക കച്ചവടകേന്ദ്രങ്ങളും കരകൗശല ഉത്പന്നങ്ങളും കൊണ്ട് സമ്പന്നമാണ് കലിഫോര്‍ണിയയിലെ മാമത്ത് ലേക്‌സ് എന്ന നഗരം. ഇവിടുത്തെ ഊര്‍ജ്ജസ്വലമായ അന്തരീക്ഷം വിവിധ തരം സഞ്ചാരികളെ ആകര്‍ഷിക്കുന്നു. ഷോപ്പിങിനും പ്രാദേശികമായ വൈവിധ്യങ്ങള്‍ ആസ്വദിക്കുന്നതിനും പറ്റിയ മാമത്ത് ലേക്‌സില്‍ തനതായ വിഭവങ്ങള്‍ നിരവധിയുണ്ട്. 

Picture credit: Mammoth Lakes Tourism

ബീര്‍ ആന്റ് സ്പിരിറ്റ്‌സ്

ADVERTISEMENT

മാമത്ത് ബ്രൂവിങ് കോ- തനതായ സവിശേഷതകളുണ്ട് 1995 മുതല്‍ സജീവമായ മാമത്ത് ബ്രൂവിങ് കമ്പനിക്ക്. അതിഥികള്‍ക്കിടയില്‍ മാത്രമല്ല നാട്ടുകാര്‍ക്കിടയിലും ഇവിടുത്തെ ബീര്‍ ഗാര്‍ഡനും ബ്രൂവറിയും പ്രസിദ്ധമാണ്. വ്യത്യസ്തതരം ബിയറുകള്‍ രുചിച്ചുകൊണ്ട് ഭക്ഷണം ആസ്വദിക്കാന്‍ ഇവിടെയെത്തുന്നവര്‍ നിരവധിയാണ്. സമ്മാനിക്കാന്‍ അനുയോജ്യമായ ഇവരുടെ സ്വന്തം മാമത്ത് ബീര്‍ കാനുകളും ഇവിടെ ലഭിക്കും. 

Picture credit: Mammoth Lakes Tourism

സിര്റ്റന്റ് ബ്രൂവിങ്- മാമത്ത് ലേക്‌സിലെ ബ്രൂവറികളില്‍ പുതിയ ആളാണ് ഡിസ്റ്റന്റ് ബ്രൂവിങ്. ഇവിടെയും വൈവിധ്യമാര്‍ന്ന ബീറുകള്‍ സന്ദര്‍ശകര്‍ക്കു രുചിച്ചു നോക്കാനാവും. മാമത്ത് ലേക്‌സില്‍ നിന്നും മടങ്ങുമ്പോള്‍ ഇവിടെ നിന്നുള്ള ഓര്‍മകളും സന്ദര്‍ശകര്‍ക്കുള്ളിലുണ്ടാവുമെന്നുറപ്പ്. 

Picture credit: Mammoth Lakes Tourism

ഡെവിള്‍സ് ക്രീക്ക് ഡിസ്‌ലറി- മാമത്ത് ലേക്‌സിലെ പ്രസിദ്ധമായ കുടുംബ വ്യവസായങ്ങളിലൊന്നാണിത്. ഇവരുടെ ടേസ്റ്റിങ് റൂം സഞ്ചാരികള്‍ക്ക് വ്യത്യസ്ത രുചി അനുഭവങ്ങള്‍ സമ്മാനിക്കും. കാലിഫോര്‍ണി വൈന്‍ ബാരലുകളില്‍ തയ്യാറാക്കിയ പ്രസിദ്ധമായ ബര്‍ബോണ്‍ വിസ്‌കിയും ഇവിടെയുണ്ട്. 

Picture credit: Mammoth Lakes Tourism

ഷെല്‍റ്റര്‍ ഡ്‌സിലിങ്- തനതായതും പുതുമയുള്ളതുമായ മദ്യ വിഭവങ്ങള്‍ സമുദ്ര നിരപ്പില്‍ നിന്നും 8000 അടി ഉയരത്തില്‍ ഇവിടെ ലഭിക്കും. വീടുകളില്‍ നിര്‍മിച്ച ബീര്‍, വൈന്‍, കോക്ടെയില്‍ എന്നിവയെല്ലാം ഇവിടെയുണ്ട്. മാമത്ത് ലേക്‌സിലെ സാഹസിക സഞ്ചാരങ്ങള്‍ക്കൊടുവിലെ വിശ്രമദിനം ചിലവഴിക്കാന്‍ അനുയോജ്യം. 

Picture credit: Mammoth Lakes Tourism
ADVERTISEMENT

ഭക്ഷണം

ഡെസേര്‍ട്ടഡ്- ഏഴു വര്‍ഷത്തിലേറെയായി മാമത്ത് ലേക്‌സില്‍ പ്രവര്‍ത്തിക്കുന്ന ഓര്‍ഗാനിക് ബേക്ക് ഷോപ്. പലതരം ബിസ്‌ക്കറ്റുകളും കേക്കുകളും ഐസ് ക്രീമുകളും കപ്പ് കേക്കുകളും ഹോട്ട് കോക്കോയുമെല്ലാം ഇവിടെ ആസ്വദിക്കാം. സവിശേഷയമായ അടുക്കള ഉപകരണങ്ങളുടെ ശേഖരവുമുണ്ട്. 

Picture credit: Mammoth Lakes Tourism

ഷിയ ഷാറ്റ്‌സ് ബേക്കറി- കൈപ്പുണ്യം നിറച്ച ബ്രഡുകള്‍ക്ക് പ്രസിദ്ധം. ചീസ് ബ്രഡ്, ജലാപെനോ ചീസ് ബ്രഡ്, ഒനിയണ്‍ ബ്രഡ് എന്നിവക്ക് ആരാധകര്‍ ഏറെ. ബ്രഡുകള്‍ക്ക് പുറമേ സാന്‍ഡ് വിച്ചുകളും പേസ്ട്രീകളും കുക്കീസും ഡോനട്‌സുമെല്ലാം ഇവിടെ ലഭ്യമാണ്. 

കോഫി 

ADVERTISEMENT

ബ്ലാക്ക് വെല്‍വെറ്റ് കോഫി- ഉയര്‍ന്ന നിലവാരത്തിലും രുചിയിലുമുള്ള ജൈവികമായി തയ്യാറാക്കിയതുമായി കാപ്പിയാണ് പ്രധാന സവിശേഷത. പേസ്ട്രീയും രുചിച്ചുകൊണ്ട് ഇവിടുത്തെ കോഫിയും കുടിച്ചിരിക്കുന്നത് സവിശേഷമായ ഉണര്‍വ് സമ്മാനിക്കും. 

സ്‌റ്റെല്ലാര്‍ ബ്രു ആന്റ് നാച്ചുറല്‍ കഫേ- പ്രാദേശികമായി ഉദ്പാദിപ്പിക്കുന്ന കാപ്പി ഉപയോഗിച്ചുള്ള  രുചികരവും വൈവിധ്യമുള്ളതുമായ കാപ്പികള്‍ ഇവിടെ കിട്ടും. പ്രാദേശിക കാപ്പി കര്‍ഷകരുമായി ശക്തമായ ബന്ധം തുടരുന്നു. അതാതു കാലങ്ങളിലെ പഴങ്ങളും പച്ചക്കറികളും ലഭ്യമാണ്. മികച്ച നിലവാരത്തിലുള്ള ബ്രഡുകളും പേസ്ട്രീകളും ഇവിടുത്തെ സവിശേഷതയാണ്. 

ലൂണി ബീന്‍- കിഴക്കന്‍ സിയേറയില്‍ 1992 മുതല്‍ പ്രവര്‍ത്തിക്കുന്നു. കാപ്പിക്കൊപ്പം ഫ്രോസന്‍ ഡ്രിങ്കുകള്‍ക്കും ഗോര്‍മെറ്റ് ചായക്കും സ്മൂത്തീസിനും ബേക് ചെയ്ത ഭക്ഷണത്തിനും പ്രസിദ്ധം. 

മാമത്ത് കോഫി റോസ്റ്റിങ് കോ - സ്വന്തമായി വിളയിക്കുന്ന കാപ്പി കുരു റോസ്റ്റ് ചെയ്ത് നിര്‍മിക്കുന്ന കാപ്പി സവിശേഷ രുചിയും മണവും സമ്മാനിക്കും. വലിയ ഡോണറ്റുകള്‍ക്കും പ്രസിദ്ധം. കോഫിക്കും പേസ്ട്രീകള്‍ക്കും പ്രസിദ്ധമായ മാമത്ത് കോഫി റോസ്റ്റിങ് കോ കിഴക്കന്‍ സിയേറയിലെ ഡിസേബിള്‍ഡ് സ്‌പോര്‍ട്‌സിനേയും പിന്തുണക്കുന്നു. 

കല, ആഭരണങ്ങള്‍ മറ്റു കരകൗശലവസ്തുക്കള്‍

മാക് ഗാലറി ആൻഡ് ആര്‍ട്ട് സെന്റര്‍- എണ്‍പതിലേറെ പ്രാദേശിക കലാകാരന്മാരുടെ സൃഷ്ടികള്‍ മോണോ ആര്‍ട്ട്‌സ് കൗണ്‍സില്‍ ഗാലറി ആന്റ് ആര്‍ട്ട് സെന്ററില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. ഫൊട്ടോഗ്രഫി, ലോഹ വിഗ്രഹങ്ങള്‍, ഓയില്‍ പെയിന്റിങ്, മണ്‍ പാത്രങ്ങള്‍, കൈകൊണ്ടു നിര്‍മിച്ച സോപ്പ്, തൊപ്പി... എന്നിങ്ങനെ നീളുന്നു ഉത്പന്നങ്ങള്‍. 

സ്‌മോക്ട്രീ മസാജ് ആൻഡ് അപോതെകാരി- വ്യക്തികള്‍ക്ക് അനുയോജ്യമായ പ്രകൃതിയോടിണങ്ങളും മസാജ് സൗകര്യങ്ങള്‍ ഇവിടെ ലഭ്യമാണ്. ആരോഗ്യ സംരക്ഷണത്തിനും മാനസികവും ശാരീരികവുമായ ഉല്ലാസത്തിനും ഉണര്‍വിനും യോജിച്ച സ്ഥലം. 

ബ്ലേക്ക് ഡിബോക് ഗാലറി- പ്രാദേശിക കലാകാരന്മാരുടേയും ഫൊട്ടോഗ്രാഫര്‍മാരുടേയും ചിത്രങ്ങളും പ്രകൃതി ദൃശ്യങ്ങളും പ്രദര്‍ശിപ്പിച്ചിരിക്കുന്നു. ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നുമുള്ള ചിത്രങ്ങളും ലഭ്യം. 

സിയേറ ലൈറ്റ് ഗാലറി - കിഴക്കന്‍ സിയേറയില്‍ നിന്നുള്ള മനോഹര ചിത്രങ്ങളുടെ മികച്ച ശേഖരം ഇവിടെയുണ്ട്. ഒപ്പം കിഴക്കന്‍ അമേരിക്കയിലെ മനോഹര ചിത്രങ്ങളേയും ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.

English Summary:

Mountain-Made: The Best of Mammoth Lakes’ Homegrown Goods

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT