യാത്രകൾ ലഹരി പോലെയാണ് അഹാന കൃഷ്ണയ്ക്ക്. വലിയ ഇടവേളകളില്ലാതെ യാത്രകൾക്കായി സമയം കണ്ടെത്തുകയും പോകുന്ന ഓരോ സ്ഥലത്തെയും കാഴ്ചകൾ ഹൃദയത്തോട് ചേർത്തു നിർത്തുകയും ചെയ്യാറുണ്ട് ഈ താരപുത്രി. അഹാനയുടെ യാത്രയിൽ ഇത്തവണ ഇടംപിടിച്ചിരിക്കുന്നത് സഞ്ചാരികൾ ഏറ്റവുമധികം എത്തുന്ന തായ്‌ലൻഡിലെ ബാങ്കോക്ക് ആണ്.

യാത്രകൾ ലഹരി പോലെയാണ് അഹാന കൃഷ്ണയ്ക്ക്. വലിയ ഇടവേളകളില്ലാതെ യാത്രകൾക്കായി സമയം കണ്ടെത്തുകയും പോകുന്ന ഓരോ സ്ഥലത്തെയും കാഴ്ചകൾ ഹൃദയത്തോട് ചേർത്തു നിർത്തുകയും ചെയ്യാറുണ്ട് ഈ താരപുത്രി. അഹാനയുടെ യാത്രയിൽ ഇത്തവണ ഇടംപിടിച്ചിരിക്കുന്നത് സഞ്ചാരികൾ ഏറ്റവുമധികം എത്തുന്ന തായ്‌ലൻഡിലെ ബാങ്കോക്ക് ആണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

യാത്രകൾ ലഹരി പോലെയാണ് അഹാന കൃഷ്ണയ്ക്ക്. വലിയ ഇടവേളകളില്ലാതെ യാത്രകൾക്കായി സമയം കണ്ടെത്തുകയും പോകുന്ന ഓരോ സ്ഥലത്തെയും കാഴ്ചകൾ ഹൃദയത്തോട് ചേർത്തു നിർത്തുകയും ചെയ്യാറുണ്ട് ഈ താരപുത്രി. അഹാനയുടെ യാത്രയിൽ ഇത്തവണ ഇടംപിടിച്ചിരിക്കുന്നത് സഞ്ചാരികൾ ഏറ്റവുമധികം എത്തുന്ന തായ്‌ലൻഡിലെ ബാങ്കോക്ക് ആണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

യാത്രകൾ ലഹരി പോലെയാണ് അഹാന കൃഷ്ണയ്ക്ക്. വലിയ ഇടവേളകളില്ലാതെ യാത്രകൾക്കായി സമയം കണ്ടെത്തുകയും പോകുന്ന ഓരോ സ്ഥലത്തെയും കാഴ്ചകൾ ഹൃദയത്തോട് ചേർത്തു നിർത്തുകയും ചെയ്യാറുണ്ട് ഈ താരപുത്രി. അഹാനയുടെ യാത്രയിൽ ഇത്തവണ ഇടംപിടിച്ചിരിക്കുന്നത് സഞ്ചാരികൾ ഏറ്റവുമധികം എത്തുന്ന തായ്‌ലൻഡിലെ ബാങ്കോക്ക് ആണ്. അംബരചുംബികളായ നിരവധി കെട്ടിടങ്ങളുടെ പശ്ചാത്തലത്തിൽ നിന്നുമുള്ള നിരവധി ചിത്രങ്ങളാണ് അഹാന കൃഷ്ണ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചിരിക്കുന്നത്. ഓ...ഞാൻ ബാങ്കോക്കിനെ സ്നേഹിക്കുന്നു എന്ന ക്യാപ്ഷനും ചിത്രങ്ങൾക്ക് നൽകിയിട്ടുണ്ട്. 

Wat phra kaew and grand palace travel in Bangkok city. Image Credit :NeoPhoto/istockphoto

യാത്രകളെ ഇഷ്ടപ്പെടുന്നവർക്കു തായ്‌ലൻഡ് എന്ന രാജ്യം ഏറെ പ്രിയപ്പെട്ടതാണ്. ഒരിക്കൽ സന്ദർശിച്ചവർക്കു അവിടുത്തെ കാഴ്ചകൾ അവിസ്മരണീയമായി മാറുന്നതിനു പുറകിലെ കാര്യം ഏറെ വ്യത്യസ്തമായ കാഴ്ചകൾ നിരവധിയുണ്ട് എന്നതു തന്നെയാണ്. കണ്ണിനു ഇമ്പമേകുന്നവയും രുചികരമായ ഭക്ഷണവും ഷോപ്പിങ് പ്രിയർക്കു അതിനു തക്കതായയിടങ്ങളും ബാങ്കോക്കിൽ നിരവധിയുണ്ട്. തായ്‌ലൻഡിന്റെ തലസ്ഥാന നഗരത്തിലെ പ്രധാനകാഴ്ചകളിൽ ഇടംപിടിക്കുന്നവയാണ് ക്ഷേത്രസമുച്ചയങ്ങൾ, ബുദ്ധ വിഹാര കേന്ദ്രങ്ങൾ, ആശ്ചര്യപ്പെടുത്തുന്ന നിർമിതികൾ, ഏതൊരു വികസിത രാജ്യത്തിന്റെയും നിലവാരത്തിനൊപ്പം നിൽക്കുന്ന വിപണികൾ, നിറങ്ങളും ഗന്ധങ്ങളും കൊണ്ട് ആനന്ദം പകരുന്ന പലതരത്തിലുള്ള പുഷ്പങ്ങൾ നിറഞ്ഞ പൂക്കടകൾ തുടങ്ങിയവ. 

ADVERTISEMENT

ചാതുചക്ക് മാർക്കറ്റ് 

തുണിത്തരങ്ങളും തുകൽ ഉല്പന്നങ്ങളും നാടിന്റെ കരകൗശല വൈദഗ്ധ്യത്തിന്റെ നിരവധി ഉദാഹരണങ്ങളും തുടങ്ങി എന്തും വാങ്ങാൻ കഴിയുന്നൊരിടമാണ് ഈ മാർക്കറ്റ്. അപൂർവങ്ങളായ വന്യജീവികളെ വരെ ഇവിടെ നിന്നും അനധികൃതമായി വാങ്ങുവാൻ കഴിയുമെന്നതും ഈ മാർക്കറ്റിനെ സംബന്ധിച്ചു പരസ്യമായ രഹസ്യമാണ്. സന്ദർശകരായി എത്തുന്നവരിൽ എല്ലാവരും തന്നെയും ഈ മാർക്കറ്റിൽ എത്തിയാണ് ബാങ്കോക്കിൽ നിന്നും മടങ്ങുക എന്ന് കേൾക്കുമ്പോൾ തന്നെ ഊഹിക്കാമല്ലോ അത്രയധികം പ്രശസ്തമാണ് ചാതുചക്ക്. 

Bangkok. Image Credit : mantaphoto/istockphoto

താവോ മഹാ ഫ്രോം

ആരാധനാലയങ്ങൾ കൊണ്ട് സമ്പന്നമാണ് തായ്‌ലൻഡ്. ബുദ്ധ, ഹൈന്ദവ വിശ്വാസങ്ങളുടെ ഒരു കൂടിച്ചേരൽ ഇവിടെ കാണുവാൻ കഴിയും. ബാങ്കോക്കിലെ അതിപ്രശസ്തമായ ഒരു ദേവാലയമാണ് താവോ മഹാ ഫ്രോം. നഗരത്തിലെ ഏറ്റവും തിരക്കേറിയ സ്ഥലത്തു സ്ഥിതി ചെയ്യുന്ന ഈ ദേവാലയത്തിൽ തദ്ദേശവാസികളെ കൂടാതെ, മറ്റുരാജ്യങ്ങളിൽ നിന്നുമുള്ള അതിഥികളും എത്താറുണ്ട്. പല തരത്തിലുള്ള സുഗന്ധങ്ങളുടെ, പുഷ്പങ്ങളുടെ, സാമ്പ്രദായിക നൃത്തസംഗീതങ്ങളുടെ അകമ്പടിയോടെ എല്ലാവരും തന്നെ ഇവിടുത്തെ  ആരാധനയിൽ പങ്കു കൊള്ളുന്നു.

ADVERTISEMENT

ബാങ്കോക്ക് മ്യൂസിയം

ഓരോ രാജ്യങ്ങളുടെയും നാടുകളുടെയും അപൂർവങ്ങളായ സവിശേഷതകളാണ് മ്യൂസിയങ്ങളിൽ എത്തിയാൽ കാണാനാവുക. തായ്‌ലൻഡിന്റെ ചരിത്രത്തിലേക്കുള്ള ഒരു തിരിഞ്ഞു നോട്ടമാണ് ബാങ്കോക്ക് മ്യൂസിയം. പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് ഈ മ്യൂസിയം സ്ഥാപിതമായത്. തേക്കിൽ പണി തീർത്ത മൂന്നു നിർമിതികളാണ് പ്രധാന കാഴ്ച. മരത്തിൽ തീർത്ത വസ്തുക്കൾ, കലാസാംസ്കാരിക തനിമ വിളിച്ചോതുന്നവ, ഗൃഹോപകരണങ്ങൾ, ചീന പാത്രങ്ങൾ എന്നുതുടങ്ങി അപൂർവങ്ങളായ പലതും ഈ മ്യൂസിയത്തിലുണ്ട്. ചരിത്രവും സംസ്കാരവും ആ രാജ്യത്തിന്റെ തനതു വാസ്തുവിദ്യയും സമ്മേളിച്ച നിർമാണ വൈദഗ്ധ്യവും ഇവിടെ ദർശിക്കാം. യുദ്ധത്തിനും മുൻപും ശേഷവുമുള്ള തായ്‌ലൻഡിന്റെ ചരിത്രത്തിലേക്ക് വെളിച്ചം വീശുന്നതാണ് ഇവിടുത്തെ കാഴ്ചകൾ.

ലുംഫിനി പാർക്ക് 

ബാങ്കോക്കിലെ കാഴ്ചകളിൽ പ്രത്യേക സ്ഥാനമുണ്ട് ലുംഫിനി പാർക്കിന്. ഏകദേശം 58 ഹെക്ടറുകളിലായി പരന്നു കിടക്കുന്ന, വൃത്തിയായി പരിപാലിക്കപ്പെടുന്ന പുൽമൈതാനിയും പൂന്തോട്ടങ്ങളും ഒപ്പം ഒരു കൃത്രിമ തടാകവും ചേർന്നതാണ് ലുംഫിനി പാർക്ക്‌. നഗരത്തിന്റെ തിരക്കുകളിൽ നിന്നൊഴിഞ്ഞു അല്പം സമയം ചെലവഴിക്കാൻ അനുയോജ്യമായ വിധത്തിലാണ് പാർക്കിന്റെ നിർമ്മാണം.

ADVERTISEMENT

പാറ്റ്പോങ് 

യുവജനങ്ങളെ ഉദ്ദേശിച്ചു കൊണ്ടുള്ളയിടമാണ് പാറ്റ്പോങ്. ബാറുകൾ, ക്ലബ്ബുകൾ എന്നുതുടങ്ങി വിനോദം മാത്രം ലക്ഷ്യമിട്ടു കൊണ്ട് സന്ദർശകർക്ക് ഇവിടെയെത്തിച്ചേരാവുന്നതാണ്. തുണിത്തരങ്ങൾ, ആഭരണങ്ങൾ, തനതു രുചികൾ എല്ലാം ആസ്വദിക്കാം. തായ് സ്ട്രീറ്റ് ഫൂഡിന്റെ നിരവധി സ്റ്റാളുകൾ ഇവിടെയുണ്ട്. രാത്രിയിലാണ് പാറ്റ്പോങ് സജീവമാകുക. വൈകുന്നേരം ആറു മണി മുതൽ രാത്രി ഒരുമണി വരെയുണ്ടാകും.

വാറ്റ് ഫോ ബുദ്ധ ക്ഷേത്രം 

പതിനാറാം നൂറ്റാണ്ടിൽ നിർമാണം പൂർത്തിയാക്കിയ ഈ ബുദ്ധ ക്ഷേത്രം ബാങ്കോക്കിലെത്തിയാൽ ഒഴിവാക്കാൻ കഴിയാത്ത ഒരിടമാണ്. ശയിക്കുന്ന രീതിയിലുള്ള ഭീമാകാരമായ ബുദ്ധപ്രതിമയാണ് പ്രധാനാകർഷണം. 46 മീറ്റർ നീളവും 15 മീറ്റർ ഉയരവുമുണ്ടിതിന്. 91 ചെറിയ സ്തൂപങ്ങളും വലിയ പവലിയനും ഉദ്യാനവും മ്യൂസിയവുമെല്ലാം ഇവിടുത്തെ കാഴ്ചകളാണ്.

വാറ്റ് മങ്കോൺ കമലാവാറ്റ് ക്ഷേത്രം

ബാങ്കോക്കിലെ ഏറ്റവും വലുതും ഏറ്റവും പ്രാധാന്യമേറിയതുമായ ചൈനീസ് ബുദ്ധ ക്ഷേത്രമാണ് വാറ്റ് മങ്കോൺ കമലാവാറ്റ്. ധാരാളം ആഘോഷങ്ങൾക്കും ഉത്സവങ്ങൾക്കും വേദിയാകുന്ന ഒരിടം കൂടിയാണ് ഈ ക്ഷേത്ര സമുച്ചയം. മനോഹരമായ ബുദ്ധന്റെ സ്വർണ ശില്പമാണ് ക്ഷേത്രത്തിലെ പ്രധാന പ്രത്യേകത. തായ് - ചൈനീസ് രീതിയിലാണ് ആരാധനാലയത്തിന്റെ നിർമാണം. 

English Summary:

Ahaan Krishna Bangkok Travel Guide

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT