ജമൈക്കൻ യാത്രയിൽ ക്രിക്കറ്റ് താരത്തിനൊപ്പം, ചിത്രങ്ങളുമായി പ്രാചി തെഹ്ലാന്‍
ജമൈക്കന്‍ യാത്രാ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച് നടി പ്രാചി തെഹ്ലാന്‍. ജമൈക്കയിലെ ഓച്ചോ റിയോസില്‍ സുഹൃത്തുക്കള്‍ക്കൊപ്പമുള്ള നിമിഷങ്ങളും ജമൈക്കന്‍ ക്രിക്കറ്റ് താരം ക്രിസ് ഗെയ്ലിനൊപ്പം എടുത്ത ചിത്രങ്ങളുമെല്ലാം ഈ കൂട്ടത്തിലുണ്ട്. ഓച്ചോ റിയോസില്‍ ജമൈക്കയുടെ വടക്കൻ തീരത്തുള്ള സെന്റ് ആൻ

ജമൈക്കന്‍ യാത്രാ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച് നടി പ്രാചി തെഹ്ലാന്‍. ജമൈക്കയിലെ ഓച്ചോ റിയോസില്‍ സുഹൃത്തുക്കള്‍ക്കൊപ്പമുള്ള നിമിഷങ്ങളും ജമൈക്കന്‍ ക്രിക്കറ്റ് താരം ക്രിസ് ഗെയ്ലിനൊപ്പം എടുത്ത ചിത്രങ്ങളുമെല്ലാം ഈ കൂട്ടത്തിലുണ്ട്.
ഓച്ചോ റിയോസില്‍
ജമൈക്കയുടെ വടക്കൻ തീരത്തുള്ള സെന്റ് ആൻ ഇടവകയിലെ ഒരു പട്ടണമാണ് ഒച്ചോ റിയോസ്. സ്പാനിഷ് ഭാഷയില്‍ '"എട്ട് നദികൾ" എന്നാണ് ഇതിന്‍റെ അര്‍ഥം. ലോകപ്രശസ്തമായ ഒട്ടേറെ വിനോദസഞ്ചാര കേന്ദ്രങ്ങളും ഡ്യൂട്ടി ഫ്രീ ഷോപ്പിങും ക്രൂയിസ് യാത്രകളുമെല്ലാമായി ഒട്ടേറെ കാര്യങ്ങള്‍ ഇവിടെയുണ്ട്. കൂടാതെ സ്കൂബ ഡൈവിങ് മുതലായ വാട്ടര്‍ സ്പോര്‍ട്സ് ഇനങ്ങള്‍ ഇവിടെ സജീവമാണ്.
മാർഗരിറ്റവില്ല, ഡോൾഫിൻ കോവ് പോലെയുള്ള നിരവധി പ്രശസ്തമായ റസ്റ്ററന്റുകളും നിശാക്ലബ്ബുകളും നഗരത്തിലുണ്ട്, അവിടെ വിനോദസഞ്ചാരികൾക്കു നീന്താനും ഡോൾഫിനുകളുമായി ഇടപഴകാനും കഴിയും. വലിയ പാറകൾ നിറഞ്ഞ മലയിടുക്കിൽ വ്യാപിച്ചുകിടക്കുന്ന ഫേൺ ഗല്ലിയാണ് മറ്റൊരു ആകര്‍ഷണം.
ജമൈക്കയിലെ ഏറ്റവും മികച്ച പ്രകൃതിദത്ത ആകർഷണങ്ങളിലൊന്നായ ഡൺസ് റിവർ ഫാൾസ് ഓച്ചോ റിയോസിലെ പ്രധാന കാഴ്ചയാണ്. സന്ദർശകർക്ക് പരിചയസമ്പന്നരായ ഗൈഡുകളുടെ സഹായത്തോടെ വെള്ളച്ചാട്ടത്തിലൂടെ കയറിപ്പോകാം. അല്ലാത്തവര്‍ക്ക് അടുത്തുള്ള പാർക്കിൽ വിശ്രമിക്കുകയോ താഴെയുള്ള ആഴം കുറഞ്ഞ വെള്ളത്തിൽ നടക്കുകയോ ചെയ്യാം. ചുറ്റുമുള്ള മഴക്കാടുകളുടെ കാഴ്ച ഈ അനുഭവത്തിന്‍റെ മാന്ത്രികത കൂട്ടുന്നു.
ഒച്ചോ റിയോസിന്റെയും കരീബിയൻ കടലിന്റെയും മനോഹരമായ കാഴ്ചകൾ ഒരുക്കുന്ന സ്കൈഎക്‌സ്‌പ്ലോറർ എന്ന മനോഹരമായ ചെയർലിഫ്റ്റ് യാത്ര ചെയ്യാന്‍ മിസ്റ്റിക് മൗണ്ടൻ സന്ദര്‍ശിക്കാം. ഈ ചെയര്‍ലിഫ്റ്റ് സഞ്ചാരികളെ മഴക്കാടുകള്‍ക്ക് മുകളിലൂടെ 700 അടി മുകളിലേക്കു കൊണ്ടുപോകുന്നു.
ഒച്ചോ റിയോസിന് പുറത്തുള്ള കുന്നുകളിൽ സ്ഥിതി ചെയ്യുന്ന ബ്ലൂ ഹോൾ വെള്ളച്ചാട്ടങ്ങളും കുളങ്ങളും നിറഞ്ഞ പ്രദേശമാണ്. ഇവിടെ സ്ഫടികം പോലെ തെളിഞ്ഞ വെള്ളത്തില്‍ നീന്താം. വെള്ളത്തിനടിയിലുള്ള ഗുഹകൾ കാണാന്‍ പോകാം.
കൂടാതെ, റെഗ്ഗി ബീച്ച്, ജെയിംസ് ബോണ്ട് ബീച്ച് മുതലായവയും സന്ദര്‍ശിക്കേണ്ട ഇടങ്ങളാണ്. ഒച്ചോ റിയോസിൽ നിന്ന് 10 മിനിറ്റ് അകലെ ഒറകാബെസ്സ ബേയിൽ സ്ഥിതി ചെയ്യുന്ന ജെയിംസ് ബോണ്ട് ബീച്ചില്‍ നിന്നാണ് ഇയാൻ ഫ്ലെമിങ് തന്റെ ബോണ്ട് നോവലുകളിൽ പലതും എഴുതിയത്. ഇവിടെ സന്ദർശകർക്ക് കടൽത്തീരത്ത് ബോട്ട് ടൂറുകൾ നടത്താം.