മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട സംവിധായകരില്‍ ഒരാളാണ് ലാല്‍ജോസ്. രണ്ടാം ഭാവം, മീശമാധവൻ, അച്ഛനുറങ്ങാത്ത വീട്, ക്ലാസ്മേറ്റ്സ്, അറബിക്കഥ തുടങ്ങി ഒട്ടനവധി ചിത്രങ്ങളിലൂടെ സിനിമാപ്രേമികളുടെ ഹൃദയത്തില്‍ കുടിയേറിയ ലാല്‍ജോസ് ഇപ്പോള്‍ സ്ഥിരം യാത്രകളിലാണ്. സമൂഹമാധ്യമങ്ങളിൽ യാത്രാ ചിത്രങ്ങൾ

മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട സംവിധായകരില്‍ ഒരാളാണ് ലാല്‍ജോസ്. രണ്ടാം ഭാവം, മീശമാധവൻ, അച്ഛനുറങ്ങാത്ത വീട്, ക്ലാസ്മേറ്റ്സ്, അറബിക്കഥ തുടങ്ങി ഒട്ടനവധി ചിത്രങ്ങളിലൂടെ സിനിമാപ്രേമികളുടെ ഹൃദയത്തില്‍ കുടിയേറിയ ലാല്‍ജോസ് ഇപ്പോള്‍ സ്ഥിരം യാത്രകളിലാണ്. സമൂഹമാധ്യമങ്ങളിൽ യാത്രാ ചിത്രങ്ങൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട സംവിധായകരില്‍ ഒരാളാണ് ലാല്‍ജോസ്. രണ്ടാം ഭാവം, മീശമാധവൻ, അച്ഛനുറങ്ങാത്ത വീട്, ക്ലാസ്മേറ്റ്സ്, അറബിക്കഥ തുടങ്ങി ഒട്ടനവധി ചിത്രങ്ങളിലൂടെ സിനിമാപ്രേമികളുടെ ഹൃദയത്തില്‍ കുടിയേറിയ ലാല്‍ജോസ് ഇപ്പോള്‍ സ്ഥിരം യാത്രകളിലാണ്. സമൂഹമാധ്യമങ്ങളിൽ യാത്രാ ചിത്രങ്ങൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട സംവിധായകരില്‍ ഒരാളാണ് ലാല്‍ജോസ്. രണ്ടാം ഭാവം, മീശമാധവൻ, അച്ഛനുറങ്ങാത്ത വീട്, ക്ലാസ്മേറ്റ്സ്, അറബിക്കഥ തുടങ്ങി ഒട്ടനവധി ചിത്രങ്ങളിലൂടെ സിനിമാപ്രേമികളുടെ ഹൃദയത്തില്‍ കുടിയേറിയ ലാല്‍ജോസ്. മെക്സിക്കോയിലെ ഒരു പുരാതന പിരമിഡിന് മുന്നില്‍ നില്‍ക്കുന്ന ചിത്രം, മെക്സിക്കോയിലെ ചിചെൻ ഇറ്റ്സ നഗരത്തില്‍ നിന്നുള്ളതാണ് ഈ ചിത്രം 2007 മുതൽ പുതിയ 7 ലോകാദ്ഭുതങ്ങളിൽ ഒന്നാണ് ചിചെൻ ഇറ്റ്സ. മായൻ സംസ്കാര കാലത്ത് നിർമിക്കപ്പെട്ട ഒരു ചരിത്രനഗരമാണ് ഇത്. ഓരോ വര്‍ഷവും ദശലക്ഷക്കണക്കിനു സഞ്ചാരികള്‍ എത്തുന്ന ചിചെൻ ഇറ്റ്സ മെക്‌സിക്കോയിൽ ഏറ്റവുമധികം ആളുകൾ സന്ദർശിക്കുന്ന പുരാവസ്തു സൈറ്റുകളിൽ ഒന്നാണ്.

പുരാതന മായ നാഗരികതയുടെ ലോകത്തേക്കു കടന്നുചെല്ലാന്‍ അവസരമൊരുക്കുന്ന ചിചെൻ ഇറ്റ്സയുടെ ഓരോ കോണിലും ഇനിയും കണ്ടെത്തിയിട്ടില്ലാത്ത ഒട്ടേറെ രഹസ്യകഥകള്‍ മറഞ്ഞിരിക്കുന്നുണ്ട്. 9-ാം നൂറ്റാണ്ടിനും 12-ആം നൂറ്റാണ്ടിനും ഇടയിൽ അഭിവൃദ്ധി പ്രാപിച്ച ഒരു നഗരമായിരുന്നു ഇത്. യുകാറ്റൻ പെനിൻസുലയുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ചീച്ചൻ ഇറ്റ്സ മായന്മാരുടെ രാഷ്ട്രീയ, സാമ്പത്തിക, മത പ്രവർത്തനങ്ങളുടെ ഒരു പ്രധാന കേന്ദ്രമായി പ്രവർത്തിച്ചു. യുകാറ്റൻ പെനിൻസുലയുടെ വിവിധ പ്രദേശങ്ങളെയും അതിനപ്പുറവും ബന്ധിപ്പിക്കുന്ന ഒരു സാംസ്കാരിക കേന്ദ്രമായിരുന്നു ഈ പ്രദേശം. 

Temples of the Cross Group at mayan ruins of Palenque - Chiapas, Mexico. Image Credit : diegograndi
Teotihuacan pyramids. Image Credit :Starcevic/istockphoto
ADVERTISEMENT

ജനങ്ങള്‍ക്ക് വെള്ളം നല്‍കിയിരുന്ന വലിയൊരു കിണര്‍ അഥവാ 'സിനോട്ട്' ഇറ്റ്സയുടെ മുഖമുദ്രകളില്‍ ഒന്നായിരുന്നു. ഇതില്‍ നിന്നാണ് ചിചെൻ ഇറ്റ്സ എന്ന പേര് വന്നത്,  "ഇറ്റ്സയുടെ കിണറിന്റെ വായിൽ" എന്നാണ് ഇതിന്‍റെ അർഥം. ആചാരപരമായ വഴിപാടുകൾക്കും യാഗങ്ങൾക്കുമായി മായകൾ ഉപയോഗിച്ചിരുന്ന ഒരു വലിയ പ്രകൃതിദത്ത സിങ്ക് ഹോള്‍ ആണിത്. ഇത് പാതാളത്തിലേക്കുള്ള ഒരു കവാടവും ദൈവങ്ങളുമായുള്ള ആശയവിനിമയത്തിനുള്ള സ്ഥലവുമാണെന്നു വിശ്വസിക്കപ്പെടുന്നു. ഇതിനടിയില്‍ സ്വർണവും മനുഷ്യ അവശിഷ്ടങ്ങളുമെല്ലാം പുരാവസ്തു ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്.

old fort ruins in San Juan Puerto Rico. Image Credit : Cojocea Mircea Alexandru/istock

പിരമിഡുകൾ, സങ്കീർണ്ണമായ കൊത്തുപണികൾ, ജ്യോതിശാസ്ത്രം, വാസ്തുവിദ്യ, ഗണിതശാസ്ത്രം എന്നിവയെക്കുറിച്ചുള്ള വിപുലമായ ധാരണകളുള്ള ഒരു ശക്തമായ നഗരമായിരുന്നു ഇത് എന്ന് ഇവിടുത്തെ ചരിത്രാവശിഷ്ടങ്ങള്‍ സൂചിപ്പിക്കുന്നു. 

ADVERTISEMENT

'എൽ കാസ്റ്റില്ലോ' അഥവാ 'കുക്കുൽകൻ പിരമിഡ്' ആണ് ഇവിടുത്തെ ഏറ്റവും പ്രധാനപ്പെട്ട ഘടനകളില്‍ ഒന്ന്. ഏകദേശം 100 അടി ഉയരമുള്ള ഈ പിരമിഡ് തൂവലുകളുള്ള സർപ്പദൈവമായ കുകുൽകന് വേണ്ടി സമര്‍പ്പിക്കപ്പെട്ടിരിക്കുന്നു. മായൻ എൻജിനിയറിങ്ങിന്റെയും ജ്യോതിശാസ്ത്ര വിജ്ഞാനത്തിന്റെയും ശ്രദ്ധേയമായ ഉദാഹരണമാണ് ഇത്. 

എൽ കാസ്റ്റില്ലോ ഒരു വാസ്തുവിദ്യാ വിസ്മയം മാത്രമല്ല; അത് പ്രപഞ്ചവുമായുള്ള മായന്മാരുടെ ആഴത്തിലുള്ള ബന്ധത്തിന്റെ പ്രതീകമാണ്. പിരമിഡിന്റെ 365 പടികൾ സൗരവർഷത്തിലെ ദിനങ്ങളെ പ്രതിനിധീകരിക്കുന്നു. വസന്തകാല, ശരത്കാല വിഷുവദിനങ്ങളിൽ, പ്രകാശത്തിന്റെയും നിഴലിന്റെയും വിന്യാസം, പിരമിഡിന്റെ പടികളിലൂടെ ഒരു സർപ്പം തെറിച്ചുവീഴുന്നതു പോലെ തോന്നിക്കുന്നു. ഈ പ്രതിഭാസം ഓരോ വർഷവും ആയിരക്കണക്കിനു സന്ദർശകരെ ആകർഷിക്കുന്നു.

ADVERTISEMENT

മെക്സിക്കോയിലെ ഏറ്റവും വലുതും മികച്ചതുമായ ബോൾ കോർട്ടായ ഗ്രേറ്റ് ബോൾ കോർട്ടാണ് ചിചെൻ ഇറ്റ്സയുടെ മറ്റൊരു പ്രത്യേകത. 545 അടി നീളവും 225 അടി വീതിയുമുള്ള ഈ പുരാതന സ്‌പോർട്‌സ് വേദി, വിനോദത്തിനു വേണ്ടി മാത്രമല്ല, ബലിതര്‍പ്പണം പോലുള്ള അന്നത്തെ അനാചാരങ്ങള്‍ക്കു വേണ്ടിയും ഉപയോഗിക്കപ്പെട്ടു. കളിക്കാർ അവരുടെ ഇടുപ്പ് ഉപയോഗിച്ച് ഭാരമുള്ള റബ്ബർ പന്ത് ചുവരുകളിൽ ഉയരത്തിൽ സ്ഥാപിച്ചിരിക്കുന്ന വളയങ്ങളിലൂടെ അടിച്ചുവിടാന്‍ ശ്രമിച്ചു. പലപ്പോഴും ഇത് കളിക്കാരുടെ മരണത്തില്‍ കലാശിച്ചു. അവരെ ദേവന്മാര്‍ക്കുള്ള ബലിയായാണ്‌ കണക്കാക്കിയിരുന്നത്. ഉയരം കൂടിയ ഭിത്തികളും സങ്കീർണ്ണമായ കൊത്തുപണികളുമുള്ള ഗ്രേറ്റ് ബോൾ കോർട്ടിലൂടെ നടക്കുമ്പോൾ, അവരുടെ ആത്മാക്കള്‍ ഇന്നും അവിടെ പന്തുതട്ടി കളിക്കുന്നുണ്ടെന്നു തോന്നും.

ജ്യോതിശാസ്ത്രത്തിൽ മായന്മാരുടെ വിപുലമായ അറിവ് തെളിയിക്കുന്ന മറ്റൊരു ശ്രദ്ധേയമായ ഘടനയാണ് 'എൽ കാരക്കോൾ' ഒബ്സർവേറ്ററി. വൃത്താകൃതിയിലുള്ള ഗോപുരവും ഇടുങ്ങിയ ജനാലകളുമുള്ള ഈ പുരാതന നിരീക്ഷണാലയം നക്ഷത്രങ്ങളുടെയും ഗ്രഹങ്ങളുടെയും ചലനങ്ങൾ നിരീക്ഷിക്കാനായി അവര്‍ ഉപയോഗിച്ചു. ആകാശ സംഭവങ്ങൾ നിരീക്ഷിക്കാനും ജ്യോതിശാസ്ത്ര ചക്രങ്ങള്‍ക്കനുസരിച്ച് കലണ്ടറുകള്‍ നിര്‍മ്മിക്കാനുമെല്ലാം എൽ കാരക്കോളിന്റെ അതുല്യമായ രൂപകൽപന അവരെ സഹായിച്ചു. 

ഡിസംബർ മുതൽ ഏപ്രിൽ വരെയാണ് ഇവിടെ ടൂറിസ്റ്റ് സീസണ്‍. ഈ സമയത്ത് സാധാരണയായി സൈറ്റ് തിരക്കേറിയതായിരിക്കും.

English Summary:

Lal Jose Explores the Wonders of Chichen Itza: A Journey Through Time.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT