ഇതാണ് ആ സൂപ്പര്‍ഹിറ്റ് ഗാനം ചിത്രീകരിച്ച ഇടം; വിഡിയോയുമായി ജാന്‍വി കപൂര്‍!
ജൂനിയര്‍ എന്‍ ടി ആറും ജാന്‍വി കപൂറും സെയ്ഫ് അലി ഖാനുമടക്കം വമ്പന്‍ താരനിര അണിനിരക്കുന്ന ചിത്രമാണ് കൊരട്ടാല ശിവ സംവിധാനം ചെയ്ത ദേവര 1. കഴിഞ്ഞ മാസമാണ് ചിത്രം റിലീസ് ചെയ്തത്. സിനിമ ഇറങ്ങുന്നതിനു മുന്‍പ് തന്നെ, ഇതിലേ 'ചുട്ടമല്ലേ' എന്ന ഗാനം വന്‍ ഹിറ്റായിരുന്നു. സംഗീതത്തിന് പുറമേ, ദൃശ്യഭംഗിയാര്‍ന്ന
ജൂനിയര്‍ എന്‍ ടി ആറും ജാന്‍വി കപൂറും സെയ്ഫ് അലി ഖാനുമടക്കം വമ്പന്‍ താരനിര അണിനിരക്കുന്ന ചിത്രമാണ് കൊരട്ടാല ശിവ സംവിധാനം ചെയ്ത ദേവര 1. കഴിഞ്ഞ മാസമാണ് ചിത്രം റിലീസ് ചെയ്തത്. സിനിമ ഇറങ്ങുന്നതിനു മുന്‍പ് തന്നെ, ഇതിലേ 'ചുട്ടമല്ലേ' എന്ന ഗാനം വന്‍ ഹിറ്റായിരുന്നു. സംഗീതത്തിന് പുറമേ, ദൃശ്യഭംഗിയാര്‍ന്ന
ജൂനിയര്‍ എന്‍ ടി ആറും ജാന്‍വി കപൂറും സെയ്ഫ് അലി ഖാനുമടക്കം വമ്പന്‍ താരനിര അണിനിരക്കുന്ന ചിത്രമാണ് കൊരട്ടാല ശിവ സംവിധാനം ചെയ്ത ദേവര 1. കഴിഞ്ഞ മാസമാണ് ചിത്രം റിലീസ് ചെയ്തത്. സിനിമ ഇറങ്ങുന്നതിനു മുന്‍പ് തന്നെ, ഇതിലേ 'ചുട്ടമല്ലേ' എന്ന ഗാനം വന്‍ ഹിറ്റായിരുന്നു. സംഗീതത്തിന് പുറമേ, ദൃശ്യഭംഗിയാര്‍ന്ന
ജൂനിയര്‍ എന്‍ ടി ആറും ജാന്‍വി കപൂറും സെയ്ഫ് അലി ഖാനുമടക്കം വമ്പന്‍ താരനിര അണിനിരക്കുന്ന ചിത്രമാണ് കൊരട്ടാല ശിവ സംവിധാനം ചെയ്ത ദേവര 1. കഴിഞ്ഞ മാസമാണ് ചിത്രം റിലീസ് ചെയ്തത്. സിനിമ ഇറങ്ങുന്നതിനു മുന്‍പ് തന്നെ, ഇതിലേ 'ചുട്ടമല്ലേ' എന്ന ഗാനം വന്‍ ഹിറ്റായിരുന്നു. സംഗീതത്തിന് പുറമേ, ദൃശ്യഭംഗിയാര്‍ന്ന സീനുകളും പാട്ടിനു മിഴിവേകി. ഈ പാട്ടിന്‍റെ ലൊക്കേഷനെക്കുറിച്ച് ത്രോബാക്ക് വിഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുകയാണ് നായിക ജാന്‍വി കപൂര്‍.
തായ്‌ലൻഡിലെ ക്രാബി പ്രവിശ്യയിലെ അത്രയൊന്നും അറിയപ്പെടാത്തതും എന്നാല്‍ അതിമനോഹരവുമായ കോ ഫാക് ബിയ ദ്വീപിലാണ് ഈ പാട്ട് ചിത്രീകരിച്ചത്. കോ യാവോ നോയിക്കും കോ ഹോങ്ങിനും ഇടയിലാണ് കോ ഫാക് ബിയ സ്ഥിതി ചെയ്യുന്നത്. തെളിഞ്ഞ കടലും സ്വർണമണല്‍ വിരിച്ച ബീച്ചുകളുമെല്ലാമുള്ള ഈ ദ്വീപ് ക്രാബിയിലെ തിരക്കില്‍ നിന്നും രക്ഷപ്പെടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വളരെ മികച്ച ഒരു ഓപ്ഷനാണ്.
തായ് ഭാഷയിൽ "ഫാക് ബിയ" എന്ന പേരിന്റെ അർഥം "മുതലയുടെ നാവ്" എന്നാണ്, വേലിയിറക്ക സമയത്ത് തെളിഞ്ഞു കാണുന്ന മുതലയുടെ നാവിന്റെ ആകൃതിയോട് സാമ്യമുള്ള മണൽപ്പാറ കാരണമാണ് ഈ പേര് വന്നത്. സ്നോര്‍ക്കലിങ്, ഡൈവിങ് പോലുള്ള സമുദ്രവിനോദങ്ങള്‍ക്കും ഇവിടം അനുയോജ്യമാണ്. ക്രാബി ടൗൺ, ആവോ നാങ്, റെയ്‌ലേ ബീച്ച് എന്നിവിടങ്ങളിൽ നിന്ന് ലോങ് ടെയിൽ ബോട്ട് അല്ലെങ്കിൽ സ്പീഡ് ബോട്ട് വഴി കോ ഫാക് ബിയയിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാം. കോ ഹോങ്, കോ യാവോ നോയ് തുടങ്ങിയ സമീപ ദ്വീപുകൾ ഉൾപ്പെടുന്ന ഡേ ടൂറിന്റെ ഭാഗമായി നിരവധി സഞ്ചാരികൾ ദ്വീപ് സന്ദർശിക്കുന്നു.
തെക്കൻ തായ്‌ലൻഡില്‍ സ്ഥിതിചെയ്യുന്ന ഏറ്റവും പ്രസിദ്ധമായ ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ഒന്നാണ് ക്രാബി. ക്രാബിയുടെ അതിമനോഹരമായ പ്രകൃതി സൗന്ദര്യം വർഷങ്ങളായി സിനിമാക്കാരെ ആകർഷിക്കുന്നു. ക്രാബിയിലെ കോ ഫി ഫി ലേയിലെ മായാ ബേ 2000 ൽ പുറത്തിറങ്ങിയ ലിയനാർഡോ ഡികാപ്രിയോ ചിത്രം 'ദി ബീച്ചി'ന്റെ ചിത്രീകരണ ലൊക്കേഷൻ എന്ന നിലയിൽ രാജ്യാന്തര പ്രശസ്തി നേടിയ ഇടമാണ്.
അതിമനോഹരമായ ബീച്ചുകള്‍ ആണ് ക്രാബിയുടെ മുഖമുദ്ര. ലോകത്ത് തന്നെ ഏറ്റവും മനോഹരമായ പവിഴപ്പുറ്റുകളുടെ കാഴ്ചയും ക്രാബിയുടെ പ്രത്യേകതയാണ്. കൂടാതെ 150 ലധികം ദ്വീപുകളും ചുടുനീരുറവകളും വിസ്മയമുണര്‍ത്തുന്നര്‍ത്തുന്ന ജൈവവൈവിധ്യവുമെല്ലാം ക്രാബിയിലേക്ക് നിരവധി സഞ്ചാരികളെ ആകര്‍ഷിക്കുന്നു. ഹണിമൂണ്‍ പോലുള്ള അവസരങ്ങളിലും അവധിക്കാലത്തും ആഘോഷിക്കാനായി വിവിധ രാജ്യങ്ങളില്‍ നിന്നും ആളുകള്‍ ഇവിടേക്ക് പറന്നെത്തുന്നു.
ക്രാബി, ആവോ നാങ്, റെയ്‌ലേ ബീച്ച് എന്നിവയാണ് ഇവിടുത്തെ ചില പ്രസിദ്ധമായ ബീച്ചുകള്‍. ഇവിടങ്ങളിലെ ഉദയാസ്തമയക്കാഴ്ചകള്‍ ആസ്വദിക്കാം. കൂടാതെ വേക്ക്ബോർഡിങ്, വിൻഡ്‌സർഫിങ്, കൈറ്റ്‌സർഫിങ്, സ്നോർക്കലിങ്, ഡൈവിങ് എന്നിങ്ങനെയുള്ള സാഹസിക വിനോദങ്ങളും ഇവിടങ്ങളില്‍ സജീവമാണ്. ജെയിംസ് ബോണ്ട് ഐലൻഡ്, ഫൈ ഫൈ ദ്വീപുകൾ തുടങ്ങിയ ദ്വീപുകളും തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ടവയാണ്. സോയ് ആര്‍സിഎ, ആവോ നാങ്ങ് സെന്‍റര്‍ പോയിന്‍റ്, ഓൾഡ് വെസ്റ്റ് ബാർ തുടങ്ങിയ സ്ഥലങ്ങള്‍ പാര്‍ട്ടി പ്രേമികള്‍ക്ക് പരീക്ഷിക്കാവുന്നവയാണ്.
തുങ് ടീവോ ഫോറസ്റ്റ് നാചുറൽ പാർക്കിലെ വനത്തിലൂടെ നടക്കുന്നത് പ്രകൃതിസ്നേഹികള്‍ക്ക് ആനന്ദം പകരും. ഇതിനുള്ളില്‍ ക്രിസ്റ്റൽ ലഗൂൺ, ചൂടുള്ള എമറാൾഡ് പൂൾ തുടങ്ങിയവയുണ്ട്. ട്രെക്കിങ് ഇഷ്ടമുള്ളവര്‍ക്ക് ഖാവോ ഖനാബ് നാം പർവതനിരകളിലേക്ക് നടന്നുകയറാം. ക്രാബി പട്ടണത്തിന് നടുവിലുള്ള പ്രസിദ്ധമായ വാട്ട് കേവ് ക്ഷേത്രവും സന്ദര്‍ശിക്കേണ്ടതാണ്.
പ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രമാണെങ്കിലും പോക്കറ്റടിയും മോഷണവും സാധാരണ സംഭവമാണ് ക്രാബിയില്‍, അതുകൊണ്ടുതന്നെ വിനോദസഞ്ചാരികള്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശിക്കാറുണ്ട്. നവംബർ മുതൽ മാർച്ച് വരെയുള്ള സമയമാണ് ക്രാബി സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം. മണ്‍സൂണ്‍ കഴിഞ്ഞ് സുഖകരമായ കാലാവസ്ഥയാണ് ഈ സമയത്ത് അനുഭവപ്പെടുന്നത്. ജൂൺ മുതൽ ഒക്‌ടോബർ വരെയുള്ള കാലത്ത് ക്രാബിയിൽ കനത്ത മഴയായതിനാല്‍ യാത്ര അത്ര സുരക്ഷിതമല്ല.