'ഇവിടെ ഞാനെന്‍റെ ഹൃദയം കൊടുത്തു', ഇസ്തംബൂളില്‍ സൂരജ് സന്തോഷ്
തുര്‍ക്കി യാത്രയുടെ ചിത്രങ്ങളുമായി ഗായകനും സംഗീത സംവിധായകനുമായ സൂരജ് സന്തോഷ്. 'ഇവിടെ ഞാനെന്‍റെ ഹൃദയം നല്‍കി, ഇനിയും കാണാമെന്ന് പ്രതീക്ഷിക്കുന്നു', ചിത്രങ്ങള്‍ക്ക് അടിക്കുറിപ്പായി സൂരജ് എഴുതി. ഇസ്താംബൂള്‍ നഗരത്തിലെ പുരാതന കെട്ടിടങ്ങളും തെരുവുകളും ഭക്ഷണവും ട്രെയിന്‍ യാത്രയുമെല്ലാം ഈ ചിത്രങ്ങളില്‍

തുര്‍ക്കി യാത്രയുടെ ചിത്രങ്ങളുമായി ഗായകനും സംഗീത സംവിധായകനുമായ സൂരജ് സന്തോഷ്. 'ഇവിടെ ഞാനെന്‍റെ ഹൃദയം നല്‍കി, ഇനിയും കാണാമെന്ന് പ്രതീക്ഷിക്കുന്നു', ചിത്രങ്ങള്‍ക്ക് അടിക്കുറിപ്പായി സൂരജ് എഴുതി. ഇസ്തംബൂൾ നഗരത്തിലെ പുരാതന കെട്ടിടങ്ങളും തെരുവുകളും ഭക്ഷണവും ട്രെയിന്‍ യാത്രയുമെല്ലാം ഈ ചിത്രങ്ങളില്‍ കാണാം.
യൂറോപ്പിനും ഏഷ്യയ്ക്കും ഇടയിലുള്ള നേർത്ത വിഭജന ജലപാതയായ ബോസ്ഫറസ് കടലിടുക്കിന്‍റെ ഇരു വശങ്ങളിലുമായി, യൂറോപ്യൻ വൻകരയിലേക്കും ഏഷ്യൻ വൻകരയിലേക്കും നീണ്ടുകിടക്കുന്ന മനോഹര നഗരമാണ് ഇസ്തംബൂൾ. രണ്ട് വൻകരകളിലായി സ്ഥിതി ചെയ്യുന്ന ലോകത്തിലെ ഒരേയൊരു മെട്രോപോളിസാണ് ഇത്. പണ്ടുകാലത്ത് 'ബൈസാന്റിയം' എന്നും പിന്നീട് 'കോൺസ്റ്റാന്റിനോപ്പിൾ' എന്നും അറിയപ്പെട്ട ഇസ്തംബൂൾ, തുർക്കിയുടെ പ്രധാന സാംസ്കാരിക, ധനകാര്യ കേന്ദ്രമാണ്.
ഇസ്താംബുളിന്‍റെ യൂറോപ്യന്‍ ഭാഗത്താണ് ചരിത്രപരമായ കാഴ്ചകള്‍ കൂടുതലും ഉള്ളത്. ഏഷ്യൻ വശത്തെ തീരത്ത് പ്രിൻസസ് ദ്വീപുകളാണുള്ളത്. നീല മസ്ജിദ് എന്നു പൊതുവേ അറിയപ്പെടുന്ന സുൽത്താൻ അഹ്മദ് മസ്ജിദ്, ആയ സോഫിയ, കോറ പള്ളി എന്നിവ ഇസ്താംബുളിലെ പ്രധാനപ്പെട്ട ചരിത്രസ്മാരകങ്ങളാണ്. ഇവ യുനെസ്കോ ലോക പൈതൃക കേന്ദ്രങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 1609 ൽ തുടങ്ങി ഏഴു വർഷം കൊണ്ട് പൂര്‍ത്തിയാക്കപ്പെട്ട നീല മസ്ജിദിൽ ഇന്നും പ്രാർത്ഥന നടക്കുന്നു.
കുതിരപ്പന്തയത്തിനും തേരോട്ട മത്സരങ്ങൾക്കുമായി നിർമിച്ച 450 മീറ്റർ നീളവും 150 മീറ്റർ വീതിയുമുളള ഹിപ്പോഡ്രോം അഥവാ ഓട്ടക്കളവും അതിനടുത്ത് സ്ഥിതിചെയ്യുന്ന രാജകൊട്ടാരവുമായിരുന്നു നഗരകേന്ദ്രം. ഹിപ്പോഡ്രോമിന്‍റെ ഒരറ്റത്തു സ്ഥാപിച്ച, ഈജിപ്തിൽ നിന്നുളള ഗോപുരം ഇന്നും അതേപടി നിൽക്കുന്നു. ഹിപ്പോഡ്രോം ഉൾക്കൊളളുന്ന സ്ഥലം സുൽത്താൻ അഹ്മദ് ചത്വരം എന്നറിയപ്പെടുന്നു.
പണ്ടുകാലത്ത് ക്രിസ്തീയ ദേവാലയമായിരുന്നതും പിന്നീട് ഓട്ടോമാൻ ഭരണകാലത്ത് മുസ്ലീം പളളിയായി പരിവർത്തനം ചെയ്യപ്പെട്ടതുമായ സോഫിയ അഥവാ ഹഗ്ഗിയ സോഫിയയാണ് മറ്റൊരു പ്രധാന കാഴ്ച. ഇസ്താംബൂളിൽ അമ്പതിലധികം മ്യൂസിയങ്ങളുണ്ട്, ഓട്ടോമാൻ ചക്രവർത്തിമാരുടെ വാസസ്ഥലമായിരുന്ന ടോപ് കാപി കൊട്ടാരം ഇന്നു മ്യൂസിയമാണ്. നഗരത്തിൽ ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിക്കുന്ന മ്യൂസിയമായ ടോപ്കാപ്പി കൊട്ടാരം, ഓരോ വർഷവും 30 ദശലക്ഷം ഡോളറിലധികം വരുമാനം കൊണ്ടുവരുന്നു.
പ്രാദേശിക ഭാഷയിൽ 'കപാലി കഴ്സി' എന്നു വിളിക്കപ്പെടുന്നതും അയ്യായിരത്തോളം കടകളുള്ളതുമായ മാര്‍ക്കറ്റും വിട്ടുപോകാന്‍ പാടില്ലാത്ത കാഴ്ചയാണ്. ഇസ്താംബൂളില്‍ ഗുൽഹാനെ, എമിർഗാൻ തുടങ്ങിയ അതിമനോഹരമായ പൂന്തോട്ടങ്ങളുണ്ട്. വസന്തകാലത്ത് നിറയെ പൂവിടുന്ന ട്യൂലിപ്സ് ഇവിടുത്തെ മനംമയക്കുന്ന കാഴ്ചയാണ്.
തുർക്കിയിലെ ഏറ്റവും വലിയ രണ്ട് രാജ്യാന്തര കവാടങ്ങളാണ് ഇസ്താംബൂളും അന്റാലിയയും. ഇവ ആകെ രാജ്യത്തെത്തുന്നതിന്‍റെ നാലിലൊന്നു വിദേശ വിനോദ സഞ്ചാരികളെ വര്‍ഷം തോറും സ്വീകരിക്കുന്നു. ബോസ്ഫറസ് കടലിടുക്കിലൂടെയുള്ള ക്രൂയിസ് യാത്രകള്‍ വളരെ ജനപ്രിയമാണ്. 2018 ൽ 13.4 ദശലക്ഷം വിദേശ വിനോദസഞ്ചാരികൾ ഇസ്താംബൂള്‍ നഗരം സന്ദർശിച്ചു, ആ വർഷം ലോകത്തിലെ ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിച്ച അഞ്ചാമത്തെ നഗരമായിരുന്നു ഇത്.
ഏപ്രിൽ മുതൽ മേയ് വരെയും സെപ്റ്റംബർ മുതൽ ഒക്ടോബർവരെയുമാണ് ഇസ്തംബൂൾ സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം. എയർ ഇന്ത്യയും തുർക്കി എയർലൈൻസും ന്യൂഡൽഹിയിൽ നിന്നും മുംബൈയിൽ നിന്നും ഇസ്താംബൂളിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസ് നടത്തുന്നുണ്ട്.