അറബിക്കടലിന്റെ ഭംഗി ആസ്വദിച്ച് ടൊവിനോയും ലിഡിയയും; മാലദ്വീപിന്റെ തീരങ്ങളിൽ...
മാലദ്വീപിലെ ഷാവിയാനി അറ്റോളിൽ സ്ഥിതി ചെയ്യുന്ന ജെ ഡബ്ല്യു മാരിയറ്റിന്റെ ആഡംബരം നിറഞ്ഞ റിസോർട്ടിലാണ് ടൊവിനോയും ലിഡിയയും വിവാഹ വാർഷികാഘോഷത്തിനായി എത്തിയത്. പ്രകൃതിസൗന്ദര്യത്തിനൊപ്പം അത്യാഡംബരവും ഒത്തുചേരുന്നയിടമാണ് ജെ ഡബ്ല്യു മാരിയറ്റ് മാലദ്വീപ് റിസോർട്ട് ആൻഡ് സ്പാ. സെലിബ്രിറ്റികൾ ഏറ്റവും കൂടുതലെത്തുന്ന റിസോർട്ട് എന്ന പ്രത്യേകതയുമുണ്ട്.
മാലദ്വീപിലെ ഷാവിയാനി അറ്റോളിൽ സ്ഥിതി ചെയ്യുന്ന ജെ ഡബ്ല്യു മാരിയറ്റിന്റെ ആഡംബരം നിറഞ്ഞ റിസോർട്ടിലാണ് ടൊവിനോയും ലിഡിയയും വിവാഹ വാർഷികാഘോഷത്തിനായി എത്തിയത്. പ്രകൃതിസൗന്ദര്യത്തിനൊപ്പം അത്യാഡംബരവും ഒത്തുചേരുന്നയിടമാണ് ജെ ഡബ്ല്യു മാരിയറ്റ് മാലദ്വീപ് റിസോർട്ട് ആൻഡ് സ്പാ. സെലിബ്രിറ്റികൾ ഏറ്റവും കൂടുതലെത്തുന്ന റിസോർട്ട് എന്ന പ്രത്യേകതയുമുണ്ട്.
മാലദ്വീപിലെ ഷാവിയാനി അറ്റോളിൽ സ്ഥിതി ചെയ്യുന്ന ജെ ഡബ്ല്യു മാരിയറ്റിന്റെ ആഡംബരം നിറഞ്ഞ റിസോർട്ടിലാണ് ടൊവിനോയും ലിഡിയയും വിവാഹ വാർഷികാഘോഷത്തിനായി എത്തിയത്. പ്രകൃതിസൗന്ദര്യത്തിനൊപ്പം അത്യാഡംബരവും ഒത്തുചേരുന്നയിടമാണ് ജെ ഡബ്ല്യു മാരിയറ്റ് മാലദ്വീപ് റിസോർട്ട് ആൻഡ് സ്പാ. സെലിബ്രിറ്റികൾ ഏറ്റവും കൂടുതലെത്തുന്ന റിസോർട്ട് എന്ന പ്രത്യേകതയുമുണ്ട്.
പ്രണയം നിറഞ്ഞ ഇരുപതു മധുര വർഷങ്ങൾ ആഘോഷമാക്കാൻ ടൊവിനോയും ലിഡിയയും തിരഞ്ഞെടുത്തത് മാലദ്വീപിന്റെ സൗന്ദര്യമാണ്. അറബിക്കടലിന്റെ ഭംഗി ആവോളം ആസ്വദിക്കുന്ന നിരവധി ചിത്രങ്ങളാണ് ആ ദ്വീപ് രാജ്യത്തു നിന്നും മലയാളത്തിന്റെ സ്വന്തം സൂപ്പർ ഹീറോ പങ്കുവച്ചിരിക്കുന്നത്. എത്ര കണ്ടാലും മടുക്കാത്ത കാഴ്ചയാണ് കടലെന്നു അടിവരയിടുന്നുണ്ട് ടൊവിനോയുടെ ചിത്രങ്ങൾ. വിവാഹത്തിന്റെ പത്താം വാർഷികം കേമമായി ആഘോഷിക്കാനാണ് ഇരുവരും മാലദ്വീപിലേക്ക് യാത്ര തിരിച്ചത്. ജെ ഡബ്ള്യു മാരിയറ്റിലെ താമസവും അവരൊരുക്കി കൊടുത്ത ബീച്ചിലെ ക്യാൻഡിൽ ലൈറ്റ് ഡിന്നറുമൊക്കെ ഏറെ ആസ്വദിച്ചു എന്നാണ് ടൊവിനോ സാക്ഷ്യപ്പെടുത്തുന്നത്.
മാലദ്വീപിലെ ഷാവിയാനി അറ്റോളിൽ സ്ഥിതി ചെയ്യുന്ന ജെ ഡബ്ല്യു മാരിയറ്റിന്റെ ആഡംബരം നിറഞ്ഞ റിസോർട്ടിലാണ് ടൊവിനോയും ലിഡിയയും വിവാഹ വാർഷികാഘോഷത്തിനായി എത്തിയത്. പ്രകൃതിസൗന്ദര്യത്തിനൊപ്പം അത്യാഡംബരവും ഒത്തുചേരുന്നയിടമാണ് ജെ ഡബ്ല്യു മാരിയറ്റ് മാലദ്വീപ് റിസോർട്ട് ആൻഡ് സ്പാ. സെലിബ്രിറ്റികൾ ഏറ്റവും കൂടുതലെത്തുന്ന റിസോർട്ട് എന്ന പ്രത്യേകതയുമുണ്ട്. ഇന്ത്യൻ മഹാസമുദ്രത്തിന്‍റെ അതിശയകരമായ കാഴ്ചകള്‍ കണ്ടുകൊണ്ട്, ഓവർവാട്ടർ വില്ലകളിലും ബീച്ച് വില്ലകളിലും താമസിക്കാമെന്നതാണ് ഇവിടുത്തെ വലിയ സവിശേഷത.
മാലദ്വീപിൻറെ സംസ്കാരത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് നിര്‍മിച്ച, അറുപതോളം വില്ലകളാണ് മാരിയറ്റില്‍ അതിഥികള്‍ക്ക് താമസത്തിനായി ഒരുക്കിയിരിക്കുന്നത്. ഓരോ വില്ലയ്ക്കും സ്വകാര്യ മട്ടുപ്പാവ്, വുഡന്‍ ഡെക്ക്, പൂള്‍, ഔട്ട്ഡോർ ഷവർ എന്നിങ്ങനെയുള്ള സൗകര്യങ്ങളുണ്ട്. ട്രീടോപ്പ് ഡൈനിങ്ങും ബുഫെയുമായി വ്യത്യസ്തമായ തായ്, ജാപ്പനീസ്, ഇറ്റാലിയൻ തുടങ്ങി ഏതു രുചികളും ആസ്വദിക്കാമെന്നതാണ് ഭക്ഷണപ്രേമികള്‍ക്ക് സന്തോഷം പകരുന്ന ഒരു കാര്യം. വ്യത്യസ്തമായ വൈനുകളും കോക്ക്ടെയിലുകളുമെല്ലാം ഒപ്പം ലഭിക്കും. സായാഹ്നത്തിലെ മനോഹരമായ സൂര്യാസ്തമയക്കാഴ്ചകള്‍ ആസ്വദിച്ചുകൊണ്ട് ഡിന്നറും കഴിക്കാം. സ്നോർക്കലിങ്, സ്കൂബ ഡൈവിങ്, ജെറ്റ്-സ്കീയിങ്, സെയിലിങ്, കൈറ്റ് ഫ്ലയിങ്, എന്നിവയുൾപ്പെടെ വൈവിധ്യമാർന്ന ജലവിനോദങ്ങളും പരീക്ഷിക്കാം. കുട്ടികൾക്ക് സാഹസിക വിനോദങ്ങള്‍ ആസ്വദിക്കുന്നതിനായി, ലിറ്റിൽ ഗ്രിഫിൻസ് കിഡ്‌സ് ക്ലബ്ബുമുണ്ട്. ഫിറ്റ്‌നസ്സും ശരീരസൗന്ദര്യവും മെച്ചപ്പെടുത്താന്‍ ആധുനിക ഫിറ്റ്‌നസ് സെന്‍ററുണ്ട്. കൂടാതെ ഇവിടെയുള്ള സ്പായിൽ മസാജ്, വെൽനസ് തെറാപ്പി എന്നിവയും ചെയ്യാനുള്ള സൗകര്യവും ലഭ്യമാണ്.
മാലയിൽ മുത്തുകൾ കോർത്തിട്ടതുപോലെയുള്ള പവിഴദ്വീപുകൾ, എത്തുന്ന സഞ്ചാരികളുടെ ഹൃദയത്തെ കവരുന്ന ഈ ദ്വീപുകൾക്ക് മാലദ്വീപുകൾ എന്നുതന്നെയാണ് പേര്. അതിസുന്ദരമായ ദ്വീപ് രാജ്യമായതു കൊണ്ടുതന്നെ ആ കാഴ്ചകൾ കാണാൻ എത്തുന്ന സഞ്ചാരികൾ ലക്ഷക്കണക്കിനാണ്. പ്രശസ്തരും അപ്രശസ്തരും അതിലുൾപ്പെടും. രണ്ടായിരത്തോളം വരുന്ന കൊച്ചുകൊച്ചു ദ്വീപുകൾ ചേർന്ന സുന്ദരമായ ഒരു ഭൂമി. പക്ഷേ, ഇത്രയധികം ദ്വീപുകളുണ്ടെങ്കിലും അതിൽ ജനവാസമുള്ളവ വെറും 250 എണ്ണം മാത്രമേയുള്ളു. കുറ്റിക്കാടുകളും പൂക്കളും നിറഞ്ഞ, കുന്നുകളോ മലകളോ, വലിയ മരങ്ങളോ ഇല്ലാത്ത നാടാണ് മാലദ്വീപ്. വിനോദസഞ്ചാരമാണ് മാലദ്വീപിലെ പ്രധാന വരുമാന മാർഗം. എത്തുന്ന അതിഥികൾക്ക് താമസത്തിനായി കടലിന്റെ കാഴ്ചകൾ ആസ്വദിക്കാൻ തക്കവണ്ണം ഒരുക്കിയിട്ടുള്ള ധാരാളം ഓവർ വാട്ടർ റിസോർട്ടുകൾ തന്നെയാണ് പ്രധാനാകർഷണം.
മാലദ്വീപിലെ ഏറ്റവും മനോഹരമായ ദ്വീപുകളിൽ ഒന്നാണ് ബിയദൂ. സൗത്ത് മാലെ അറ്റോളിലാണ് ഈ ദ്വീപിന്റെ സ്ഥാനം. പത്തു ഏക്കറിൽ വ്യാപിച്ചു കിടക്കുന്ന ബിയദൂ ദ്വീപ് സന്ദർശകരുടെ മനസുകവരും. തെങ്ങുകളും വിവിധ തരം പച്ചക്കറികളായ ക്യാബേജ്, തക്കാളി, വാഴയ്ക്ക, മാങ്ങ തുടങ്ങിയവ ധാരാളമായി കാണുവാൻ കഴിയുന്ന ഒരിടമാണിത്. സന്ദർശരുടെ ഹൃദയതാളം വർധിപ്പിക്കുന്ന തരത്തിലുള്ള നിരവധി ജലകേളികൾ ഈ ദ്വീപിലെത്തിയാൽ ആസ്വദിക്കാം. സ്‌നോർക്കലിങ്, ക്യാനോയ് പാഡ്‌ലിംഗ്, വിൻഡ്സർഫിങ്, സെയ്‌ലിംഗ്, സ്‌ക്യൂബ ഡൈവിങ് എന്നിവ അതിൽ ചിലതു മാത്രം.
വാവു അറ്റോളിലാണ് അലിമത ദ്വീപ് സ്ഥിതി ചെയ്യുന്നത്. ബീച്ചുകളുടെ മനോഹാരിതയാണ് ഈ ദ്വീപിലെ പ്രധാനാകർഷണം. ഇവിടെ ഏറെ പ്രശസ്തം അക്വാ മറൈൻ ലഗൂണുകൾ ആണ്. ആയുർവേദ മസാജിങ് പാർലറുകൾ, സ്പാ തുടങ്ങിയവയും ആഡംബര പൂർണമായ ഓവർ വാട്ടർ വില്ലകളിലെ താമസവും സന്ദർശകർക്ക് ഏറെ ആസ്വാദ്യകരമായിരിക്കും. ഇവിടെയും സ്‌നോർക്കലിങ്, സ്കൂബ ഡൈവിംഗ് പോലുള്ള വിനോദങ്ങളിൽ ഏർപ്പെടാൻ സൗകര്യങ്ങളുണ്ട്.
മാലദ്വീപിന്റെ ചരിത്രത്തിലേക്ക് ഒരു തിരിഞ്ഞു നോട്ടം നടത്തണമെങ്കിൽ ഉതീമു ദ്വീപിലെത്തിയാൽ മതിയാകും. പോർച്ചുഗീസ് അധിനിവേശത്തിനെത്തിയവരെ എതിർത്തു തോൽപിച്ച സുൽത്താൻ മുഹമ്മദ് താക്കൂറുഫാനുവിന്റെ ജന്മസ്ഥലമാണ് ഈ ദ്വീപ്. രൂപത്തിൽ പച്ചനിറമുള്ള ജെല്ലി ഫിഷിനോട് സാമ്യമുണ്ട് ഈ ദ്വീപിന്. സുൽത്താൻ മുഹമ്മദിന്‍റെ കൊട്ടാരം ഇവിടെ സ്മാരകമായി സൂക്ഷിച്ചിരിക്കുന്നു. തടികൊണ്ടു നിർമിച്ച ഈ കൊട്ടാരം, മാലദ്വീപില്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഒരു പൈതൃകയിടമാണ്. കൊട്ടാരം കൂടാതെ പുരാതനമായ സെമിത്തേരിയും മസ്ജിദുമെല്ലാം കാണാം. ഇതുകൂടാതെ നീല കടലും പഞ്ചസാര മണലുകൾ സൗന്ദര്യമേകുന്ന തീരവും ഇവിടെയെത്തുന്ന അതിഥികളെ സന്തോഷിപ്പിക്കും.
മാലിദ്വീപിലെ ജനതയുടെ ജീവിത രീതികളെക്കുറിച്ചും കൂടുതലറിയണമെങ്കിൽ സന്ദർശിക്കാവുന്ന ദ്വീപാണ് ഫെയ്‌ദു. ബ്രിട്ടീഷ് അധിനിവേശക്കാലത്ത് ഗാൻ ദ്വീപിൽ നിന്നുമെത്തിയവരാണ് ഇവിടുത്തെ ഇപ്പോഴത്തെ ജനത. ഇടുങ്ങിയ ചെറിയ ഭവനങ്ങളാണ് തെരുവുകളിലെ കാഴ്ച. നടന്നാസ്വദിക്കാനും രുചിച്ചറിയാനും നിറയെ വിഭവങ്ങളുമുണ്ട് ഈ ദ്വീപിൽ.
അധികം സന്ദർശകർ എത്താത്ത എന്നാൽ നിർബന്ധമായും ചെല്ലേണ്ട ദ്വീപുകളിൽ ഒന്നാണ് തുലുസ്ഥൂ. ബീച്ചിന്റെ കാഴ്ചകൾ ആസ്വദിച്ച് സീഫുഡ് ബാർബി ക്യൂവും കഴിച്ച് ഏറെ സമയം ഇവിടെ ചെലവഴിക്കാം. ഫിഷിങ്, സർഫിങ്, ബോട്ടിങ്, പാഡ്‌ഡിൽ ബോട്ടിങ് എന്നിവയിൽ താല്പര്യമുള്ളവർക്ക് അത്തരം വിനോദങ്ങളിൽ ഏർപ്പെടാവുന്നതാണ്.
മാലിദ്വീപിലെ ഏറ്റവും വൃത്തിയുള്ള ദ്വീപുകളിൽ ഒന്നാണ് ഉകുൽഹാസ്. മധ്യവിധു ആഘോഷിക്കാനെത്തുന്നവർക്കു ഏറെ അനുയോജ്യമാണിവിടം. സംസ്കാരസമ്പന്നമായ ദ്വീപും സൗഹാർദ്ദത്തോടെ പെരുമാറുന്ന തദ്ദേശീയരും ഇവിടുത്തെ സവിശേഷതയാണ്. ഉന്നത നിലവാരമുള്ള ഭക്ഷണശാലകളും രുചികരമായ തനതു മൽസ്യവിഭവങ്ങളും ആസ്വദിക്കാൻ ഏറ്റവും മികച്ചയിടമാണ് ഉകുൽഹാസ് ദ്വീപ്.
വാഴപ്പഴത്തിന്റെ ആകൃതിയുള്ള ബനാന റീഫ് മാലദ്വീപിലെത്തുന്ന സന്ദർശകർക്ക് വിനോദങ്ങളുമായി കാത്തിരിക്കുന്നൊരിടമാണ്. ലോകത്തിലെ ഏറ്റവും മികച്ച ഡൈവിങ് സ്പോട്ടുകളിൽ ഒന്നാണിവിടം. മാലദ്വീപില്‍ ഡൈവിങ്ങിന് ലൈസന്‍സ് ലഭിച്ച ആദ്യത്തെയിടം എന്ന സവിശേഷതയുമുണ്ട്. സ്കൂബ, സ്നോർക്കലിങ്, ജെറ്റ് സ്കീയിങ് തുടങ്ങിയ വിനോദങ്ങളുമായി സജീവമാണ് ഈ ദ്വീപ്. പവിഴപ്പുറ്റുകളും പാറക്കെട്ടുകളും ഗുഹകളുമെല്ലാമായി അസംഖ്യം കാഴ്ചകളാണ് ബനാന റീഫിൽ സഞ്ചാരികളെ കാത്തിരിക്കുന്നത്.
അതിഥികളായി എത്തുന്നവരിൽ രുചി തേടുന്നവരും ധാരാളമുണ്ടാകുമല്ലോ. അവർക്കു ചെന്നെത്താനും കഴിച്ചാസ്വദിക്കാനും ധാരാളം വിഭവങ്ങൾ ലഭ്യമാകുന്നയിടങ്ങളാണ് മാലെ ലോക്കൽ മാർക്കറ്റ്, മാലെ ഫിഷ് മാർക്കറ്റ്, മജീദി മാഗു തുടങ്ങിയവ. ധാരാളം സ്നാക്സുകൾ, സീ ഫുഡ് വിഭവങ്ങൾ, തെരുവോരത്തെ രുചി വൈവിധ്യങ്ങൾ എന്നിവയെല്ലാം ഇവിടങ്ങളിൽ നിന്നും ആസ്വദിക്കാം. മാലദ്വീപിന്റെ തനതു വിഭവങ്ങളും ലഭ്യമാണ്. ഭക്ഷണം മാത്രമല്ല, ആ നാടിന്റെ ഓർമകൾക്കായി എന്തെങ്കിലും കരുതണമെന്നുള്ളവർക്ക് അത്തരത്തിലുള്ള വസ്തുക്കളും ഈ മാർക്കറ്റുകളിൽ നിന്നും വാങ്ങാവുന്നതാണ്. വസ്ത്രങ്ങൾ, കരകൗശല വസ്തുക്കൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവയെല്ലാം ലഭിക്കുന്ന, ഷോപ്പിങ് പ്രിയരെയും തൃപ്തിപ്പെടുത്തുന്ന മാർക്കറ്റുകളാണ് ഇവയെല്ലാം.