മേടക്കൂറ് (അശ്വതി, ഭരണി, കാർത്തിക 1/4): തൊഴിൽ രംഗത്ത് ശത്രുക്കൾ വർധിക്കും. തൊഴിലിൽ വിരസത ഉണ്ടാവാതെ നോക്കണം സന്താനങ്ങളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ വേണം
ഉദരസംബന്ധമായ അസുഖം ബുദ്ധിമുട്ടിച്ചേക്കാം .വ്യവസായരംഗം മന്ദഗതിയിലാകും. സുഹൃദ് ബന്ധങ്ങളിൽ ഉലച്ചിൽ വരാതെ നോക്കുക.
ഔദ്യോഗിക ബഹുമതിക്ക് യോഗവും പൊതുരംഗത്ത് ശക്തമായ തിരിച്ചു വരവും ഉണ്ടാകും. സഹപ്രവർത്തകരുടെ പിന്തുണ ലഭിക്കും.
വ്യാപാര വ്യവസായരംഗത്ത് നില്ക്കുന്നവർക്ക് വലിയ മെച്ചമുണ്ടാകാൻ ബുദ്ധിമുട്ട് വരുന്നതാണ്. മാനസിക ചികിത്സയിൽ കഴിയുന്നവർക്ക് രോഗം കലശലാകുന്ന അവസ്ഥ ഉണ്ടാകും.
ഔദ്യോഗിക രംഗത്ത് ഉന്നതരുടെ ശാസനക്ക് വിധേയമാകാൻ സാധ്യത ഉള്ളതിനാൽ ശ്രദ്ധിക്കുക. പാദരോഗങ്ങളും മൂത്രാശയ രോഗങ്ങളും ശല്യം ചെയ്തേക്കാം.
നേത്രസംബന്ധമായ അസുഖങ്ങൾ അവഗണിക്കരുത്. പല കാര്യങ്ങളിലും നിർബന്ധ ബുദ്ധിയോടെ പ്രവർത്തിച്ച് ദുരിതങ്ങളിൽ സ്വയം അകപ്പെടാൻ ഇടയാകും.
ഭാഗ്യാനുഭവങ്ങൾ വർധിക്കും. ഗൃഹം ഭൂമി വാഹനം എന്നിവ അനുഭവത്തിൽ വന്നു ചേരും. കുടുംബ ജീവിതം കൂടുതൽ മെച്ചപ്പെടും അസുഖങ്ങൾക്ക് ശമനം ഉണ്ടാകും.
ഔദ്യോഗിക രംഗത്ത് ചില അസ്വസ്ഥതകൾ ഉണ്ടായേക്കും. പൂർവിക സ്വത്തിന്റെ കാര്യത്തിൽ തർക്കവിതർക്കങ്ങൾ ഉണ്ടാവാതെ നോക്കണം. വ്യക്തി വിദ്വേഷം ഒഴിവാക്കുക.
ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധിക്കണം. ജോലിഭാരം, യാത്രാ ക്ലേശം ഇവ അനുഭവപ്പെടാം സുഹൃത്തിന്റെ സമയോചിതമായ ഇടപെടലുകളാൽ അപകീർത്തി ഒഴിവാകും.
ശതുക്കളെ കരുതിയിരിക്കുക പകർച്ചവ്യാധികൾ പിടിപ്പെടാതിരിക്കാൻ വളരെ ശ്രദ്ധിക്കുക. യാത്രകൾ കഴിവതും കുറയ്ക്കുക. ഭൂമിവാങ്ങൽ വിൽക്കൽ ഇവ നഷ്ടം വരുത്തും.
ദമ്പതികൾ വിട്ടുവീഴ്ചാ മനോഭാവം കൈക്കൊള്ളുക. ഭക്ഷണക്രമത്തിലെ ശ്രദ്ധക്കുറവ് കൊണ്ടുള്ള അനാരോഗ്യം വിഷമിപ്പിക്കും നേത്രരോഗവും ബുദ്ധിമുട്ടിച്ചേക്കാം.
ധനലാഭം ,ആഹാര വസ്ത്ര ലാഭം ഭൂമിലാഭം ഇവ അനുഭവത്തിൽ വരും. വിദേശയാത്രാമോഹം സഫലമാകും. വിവാഹസാധ്യത.