ചൊവ്വ കർക്കടകം രാശിയിൽ നിന്ന് ചിങ്ങം രാശിയിലേക്ക്; കുജമാറ്റം നിങ്ങൾക്കെങ്ങനെ?

Mail This Article
2023 ജൂലൈ 1ന് രാത്രി കുജൻ (ചൊവ്വ) കർക്കടകം രാശിയിൽ നിന്നും ചിങ്ങം രാശിയിലേക്ക് മാറുകയാണ് 2023 ഓഗസ്റ്റ് മാസം പതിനെട്ടാം തീയതി വരെ കുജൻ (ചൊവ്വ) ചിങ്ങം രാശിയിൽ ആയിരിക്കും . ശനി കുജ ദൃഷ്ടി കൂടി പരിഗണിച്ച് ഈ കാലയളവിൽ ഓരോ രാശി ജാതകർക്കും സമ്മാനിക്കുന്ന പൊതുഫലങ്ങൾ നോക്കാം. ഇതിന്റെ കൂടെ ജാതകാൽ കൂടി ചിന്തിച്ച് ഗുണദോഷഫലങ്ങൾ വിലയിരുത്തണം
മേടക്കൂറ് (അശ്വതി, ഭരണി, കാർത്തിക 1/4): തൊഴിൽ രംഗത്ത് ശത്രുക്കൾ വർധിക്കും. തൊഴിലിൽ വിരസത ഉണ്ടാവാതെ നോക്കണം സന്താനങ്ങളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ വേണം . സാഹസ പ്രവർത്തനങ്ങളിൽ നിന്നും പിൻമാറണം അശ്രദ്ധ ഒഴിവാക്കുക. മുൻകോപം നിയന്ത്രിക്കുക.
ഇടവക്കൂറ് (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2): ഉദരസംബന്ധമായ അസുഖം ബുദ്ധിമുട്ടിച്ചേക്കാം .വ്യവസായരംഗം മന്ദഗതിയിലാകും. സുഹൃദ് ബന്ധങ്ങളിൽ ഉലച്ചിൽ വരാതെ നോക്കുക. അനാവശ്യ കൂട്ടുകെട്ടുകളിൽ പെടാതിരിക്കാൻ ശ്രദ്ധിക്കുക. അഗ്നി സംബന്ധമായ കാര്യങ്ങൾ കൈകാര്യം ചെയ്യുമ്പോൾ സൂക്ഷിച്ചു ചെയ്യുക ഉദ്യോഗലബ്ധിക്കായി കൂടുതൽ ധനം ചെലവഴിക്കും.
മിഥുനക്കൂറ് (മകയിരം 1/2 തിരുവാതിര പുണർതം 3/4): ഔദ്യോഗിക ബഹുമതിക്ക് യോഗവും പൊതുരംഗത്ത് ശക്തമായ തിരിച്ചു വരവും ഉണ്ടാകും. സഹപ്രവർത്തകരുടെ പിന്തുണ ലഭിക്കും മത്സര പരീക്ഷ മുഖേന മികച്ച ജോലിക്ക് യോഗം. അസ്ഥിസംബന്ധമായ അസുഖം ഉള്ളവർ നന്നായി ശ്രദ്ധിക്കുക. ശത്രു ശല്യം കുറയും
കര്‍ക്കിടകക്കൂറ് (പുണര്‍തം 1/4, പൂയം,ആയില്യം): വ്യാപാര വ്യവസായരംഗത്ത് നില്ക്കുന്നവർക്ക് വലിയ മെച്ചമുണ്ടാകാൻ ബുദ്ധിമുട്ട് വരുന്നതാണ്. മാനസിക ചികിത്സയിൽ കഴിയുന്നവർക്ക് രോഗം കലശലാകുന്ന അവസ്ഥ ഉണ്ടാകും .സഹായികളായി കരുതിയവർ അകലാൻ സാധ്യത. കള്ളൻമാരിൽ നിന്നും ഉപദ്രവമുണ്ടാകാതെ നോക്കണം. പ്രത്യക്ഷമായും പരോക്ഷമായും സാമ്പത്തിക ചെലവുകൾ വർധിക്കും.
ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം 1/4): ഔദ്യോഗിക രംഗത്ത് ഉന്നതരുടെ ശാസനക്ക് വിധേയമാകാൻ സാധ്യത ഉള്ളതിനാൽ ശ്രദ്ധിക്കുക. പാദരോഗങ്ങളും മൂത്രാശയ രോഗങ്ങളും ശല്യം ചെയ്തേക്കാം. വിലപിടിപ്പുള്ള രേഖകൾ ആഭരണങ്ങൾ ഇവ നഷ്ടപെടാൻ സാധ്യതയുള്ളതിനാൽ നന്നായി ശ്രദ്ധിക്കുക. ദാമ്പത്യ ജീവിതത്തിൽ കലഹം വരാതെ നോക്കണം. വാക്കുകൾക്ക് നിയന്ത്രണം വരുത്തണം.
കന്നിക്കൂറ് (ഉത്രം 3/4,അത്തം, ചിത്തിര1/2): നേത്രസംബന്ധമായ അസുഖങ്ങൾ അവഗണിക്കരുത്. പല കാര്യങ്ങളിലും നിർബന്ധ ബുദ്ധിയോടെ പ്രവർത്തിച്ച് ദുരിതങ്ങളിൽ സ്വയം അകപ്പെടാൻ ഇടയാകും. ആരോഗ്യ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കുക. സേനാ വിഭാഗത്തിൽ പ്രവർത്തിക്കുന്നവർക്ക് ചെറിയ ചെറിയ ക്ലേശങ്ങൾ വർധിക്കാൻ സാധ്യത. വിചാരിക്കാത്ത ഉത്തരവാദിത്തങ്ങൾ ഏറ്റെടുത്തു നടത്തേണ്ടി വരും.
തുലാക്കൂറ് (ചിത്തിര1/2, ചോതി, വിശാഖം 3/4): ഭാഗ്യാനുഭവങ്ങൾ വർധിക്കും. ഗൃഹം ഭൂമി വാഹനം എന്നിവ അനുഭവത്തിൽ വന്നു ചേരും. കുടുംബ ജീവിതം കൂടുതൽ മെച്ചപ്പെടും അസുഖങ്ങൾക്ക് ശമനം ഉണ്ടാകും. പുണ്യസ്ഥല സന്ദർശത്തിന് അവസരമുണ്ടാകും. ഉപരിപഠനം സാധ്യമാകും. പല കാര്യങ്ങളിലും ഉറച്ച തീരുമാനമെടുക്കും.
വൃശ്ചികക്കൂറ് (വിശാഖം1/4, അനിഴം, തൃക്കേട്ട): ഔദ്യോഗിക രംഗത്ത് ചില അസ്വസ്ഥതകൾ ഉണ്ടായേക്കും. പൂർവിക സ്വത്തിന്റെ കാര്യത്തിൽ തർക്കവിതർക്കങ്ങൾ ഉണ്ടാവാതെ നോക്കണം. വ്യക്തി വിദ്വേഷം ഒഴിവാക്കുക. അനാവശ്യ വാഗ്വാദങ്ങളിൽ ഏർപ്പെടുന്നത് ഒഴിവാക്കുക. മുട്ട് വേദന വാതസംബന്ധമായ അസുഖമുള്ളവർ നന്നായി ശ്രദ്ധിക്കുക
ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1/4): ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധിക്കണം. ജോലിഭാരം, യാത്രാ ക്ലേശം ഇവ അനുഭവപ്പെടാം സുഹൃത്തിന്റെ സമയോചിതമായ ഇടപെടലുകളാൽ അപകീർത്തി ഒഴിവാകും. വിഭാവനം ചെയ്ത വിഷയങ്ങൾ പ്രാവർത്തികമാക്കുവാൻ വിദഗ്ധോപദേശം തേടും ത്വക് രോഗങ്ങൾ അലട്ടിയേക്കാം.
മകരക്കൂറ് (ഉത്രാടം 3/4,തിരുവോണം,അവിട്ടം 1/2): ശതുക്കളെ കരുതിയിരിക്കുക പകർച്ചവ്യാധികൾ പിടിപ്പെടാതിരിക്കാൻ വളരെ ശ്രദ്ധിക്കുക. യാത്രകൾ കഴിവതും കുറയ്ക്കുക. ഭൂമിവാങ്ങൽ വിൽക്കൽ ഇവ നഷ്ടം വരുത്തും .കുടുംബ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കുക സംസാരത്തിൽ മിതത്വം പാലിക്കുക .അനാവശ്യ വാക്ക് തർക്കങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറുക.
കുംഭക്കൂറ് (അവിട്ടം1/2, ചതയം, പൂരൂരുട്ടാതി 3/4): ദമ്പതികൾ വിട്ടുവീഴ്ചാ മനോഭാവം കൈക്കൊള്ളുക. ഭക്ഷണക്രമത്തിലെ ശ്രദ്ധക്കുറവ് കൊണ്ടുള്ള അനാരോഗ്യം വിഷമിപ്പിക്കും നേത്രരോഗവും ബുദ്ധിമുട്ടിച്ചേക്കാം. അഗ്‌നി, വൈദ്യുതി സംബദ്ധമായ കാര്യങ്ങൾ ചെയ്യുമ്പോൾ ശ്രദ്ധിച്ചു ചെയ്യുക. വിദ്യാർത്ഥികൾ പഠനത്തിൽ കൂടുതൽ ശ്രദ്ധ പുലർത്തുക .
മീനക്കൂറ് (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി): ധനലാഭം ,ആഹാര വസ്ത്ര ലാഭം ഭൂമിലാഭം ഇവ അനുഭവത്തിൽ വരും. വിദേശയാത്രാമോഹം സഫലമാകും. വിവാഹസാധ്യത വർധിക്കും സന്താനങ്ങളില്ലാതെ വിഷമിക്കുന്ന ദമ്പതികൾക്ക് സന്താന ലബ്ധി .സജ്ജന സഹകരണം വർധിക്കും പുണ്യസ്ഥലം സന്ദർശിക്കും.
ലേഖിക
ജ്യോതിഷി പ്രഭാസീന .സി.പി
Email ID prabhaseenacp@gmail.com
ഫോൺ :9961442256
Content Summary: Mars transit in July 1st: How it will affect your Zodiac sign?