ന്യൂഡൽഹി ∙ യഥാർഥ ഫോൺ നമ്പർ മറച്ചുവച്ചുള്ള ‘കോൾ സ്പൂഫിങ്’ തട്ടിപ്പ് രീതി പ്രോത്സാഹിപ്പിക്കുന്ന വിഡിയോകൾ നീക്കം ചെയ്യണമെന്ന് ടെലികോം വകുപ്പ് സമൂഹമാധ്യമ കമ്പനികളോട് ഉത്തരവിട്ടു. കോളിങ് ലൈൻ ഐഡന്റിറ്റി (സിഎൽഐ) സംവിധാനം മാറ്റിക്കൊണ്ട് എങ്ങനെ കോൾ സ്പൂഫിങ് നടത്താമെന്ന് ഒരു സമൂഹമാധ്യമ ഇൻഫ്ലൂവൻസർ വിഡിയോ പോസ്റ്റ് ചെയ്തിരുന്നു. ഇതടക്കമുള്ള ഉള്ളടക്കം 28നകം നീക്കം ചെയ്യണമെന്നാണ് നിർദേശം.
നിലവിൽ നമുക്ക് ലഭിക്കുന്ന പല തട്ടിപ്പു കോളുകളും ഇത്തരത്തിൽ വരുന്നതാണ്. നമ്മുടെ ഫോണിൽ കാണിക്കുന്ന നമ്പർ യഥാർഥമാകണമെന്നില്ല. ഇത് ടെലികോം കമ്പനികളുടെ തലത്തിൽ തടയാനായി നടപടിയെടുത്തിട്ടുണ്ടെങ്കിലും പൂർണമായും തടയാനായിട്ടില്ല.
English Summary:
Stop the Spoofing: Call spoofing scam videos ordered removed by Telecom Department
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.