ADVERTISEMENT

ചെന്നൈ ∙ സമുദ്രാന്തർഭാഗത്തു മനുഷ്യരെയെത്തിച്ചുള്ള ഗവേഷണ പദ്ധതി ‘സമുദ്രയാന്റെ’ നിർണായ ഘട്ടം പിന്നിട്ടു. ഐഎസ്ആർഒയുമായി സഹകരിച്ച് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യൻ ടെക്നോളജി (എൻഐഒടി) തയാറാക്കിയ ‘മത്സ്യ-6000’ പേടകത്തിന്റെ ക്ഷമതാപരീക്ഷണം വിജയകരമായി പൂർത്തിയായി. ചെന്നൈ കാട്ടുപ്പള്ളിയിലെ എൽ ആൻ‍ഡ് ടി കപ്പൽനിർമാണശാല ഭാഗത്തു നടത്തിയ പരീക്ഷണത്തിൽ പേടകം 5 തവണ ആളില്ലാതെയും 5 തവണ ആളുകളെ വഹിച്ചും പ്രവർത്തിപ്പിച്ചു. ഗവേഷകരെ വഹിച്ച് സമുദ്രത്തിൽ 500 മീറ്റർ വരെ ആഴത്തിൽ എത്തുകയാണ് അടുത്ത ഘട്ടം.

6 കിലോമീറ്റർ ആഴത്തിലെത്തി കടലിനടിയിൽ പഠനം നടത്തുകയാണു ലക്ഷ്യം. 3 പേർക്കു കയറാവുന്ന പേടകത്തിന് 12 മണിക്കൂർ കടലിനടിയിൽ ചെലവഴിക്കാനാകും. ടൈറ്റാനിയം ലോഹസങ്കരം ഉപയോഗിച്ച് നിർമിച്ച പേടകത്തിന് 2.1 മീറ്റർ വ്യാസമുണ്ട്. ബഹിരാകാശ  ക്രൂ മൊഡ്യൂൾ നിർമിക്കുന്ന സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ‘മത്സ്യ’യുടെയും നിർമാണം.

English Summary:

Samudrayan Project Achieves Milestone: Matsya-6000 submersible passes trials

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com