നാടൻ സുന്ദരിയായി രേണു സുധി: തുണി കുറഞ്ഞാൽ ശക്തയായ സ്ത്രീയാകുമോ എന്ന് ചോദ്യം

Mail This Article
സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്ന വിഡിയോകളിലൂടെയും ചിത്രങ്ങളിലൂടെയും സമീപകാലത്ത് ശ്രദ്ധനേടിയ വ്യക്തിയാണ് നടൻ കൊല്ലം സുധിയുടെ ഭാര്യ രേണു. സുധിയുടെ മരണശേഷം നാടകവും ഫോട്ടോഷൂട്ടുകളും റീലുകളുമൊക്കെയായി മുന്നോട്ട് പോകുന്ന രേണുവിനെതിരെ പലപ്പോഴും സൈബർ ആക്രമണങ്ങളും ഉണ്ടായി. ഇപ്പോൾ രേണുവിന്റെ വിഷു ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധനേടുന്നത്. സമൂഹമാധ്യമങ്ങളില്‍ നിമിഷങ്ങൾക്കകം തന്നെ ശ്രദ്ധനേടിയ ചിത്രങ്ങൾക്ക് വലിയ രീതിയിലുള്ള വിമർശനങ്ങളാണ് ഉയരുന്നത്.
വിഷു ആശംസകൾ അറിയിച്ചു കൊണ്ടാണ് രേണു ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ പങ്കുവച്ചത്. ലോങ് സ്കര്‍ട്ടും ബ്ലൗസുമായിരുന്നു രേണുവിന്റെ ഔട്ട്ഫിറ്റ്. സിംപിൾ മേക്കപ്പാണ്. വസ്ത്രത്തിനിണങ്ങുന്ന വിധം കല്ലുകൾ പതിച്ച നെക്‌ലസും കമ്മലും ഹിപ്ചെയിനുമാണ് ആക്സസറീസ്. ‘ശക്തരായ സ്ത്രീകൾക്ക് ആറ്റിറ്റ്യൂഡ് അല്ല, അവർക്ക് മാനദണ്ഡങ്ങളുണ്ട്.’ എന്ന കുറിപ്പോടെയാണ് ചിത്രങ്ങൾ എത്തിയത്.
ചിത്രങ്ങൾക്കു താഴെ രേണുവിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമന്റുകളും എത്തി. ‘ഈ ചിത്രങ്ങൾ കണ്ട് പ്രോത്സാഹിപ്പിക്കുന്നവർ ഇത്തരം ഫോട്ടോകൾ കാണാൻ ആഗ്രഹിച്ചവരാണ്. അവർ നിങ്ങളെ മാർക്കറ്റ് ചെയ്യുകയാണ്.’– എന്നാണ് ചിത്രത്തിനു താഴെ വന്ന ഒരു കമന്റ്. ‘തുണി ഊരിയാണോ സ്ട്രോങ് വുമൺ ആകുന്നത്’ എന്നായിരുന്നു മറ്റു ചിലരുടെ ചോദ്യം. തുണികുറഞ്ഞാൽ ശക്തയായ സ്ത്രീ എന്നാണോ അർഥം എന്നും ചിലർ ചോദിച്ചു. ഇത് വളരെ മോശമായി പോയി. ഇത്രയും വേണ്ടായിരുന്നു എന്നിങ്ങനെയും കമന്റുകൾ എത്തി.