കോഴിക്കോട് കല്ലായിയിൽ വെറും 4 സെന്റിലാണ് യൂനിസിന്റെ പുതിയ വീട്. പ്ലെയിൻ ബോക്സ് ആകൃതിയിലാണ് വീടിന്റ പുറംകാഴ്ച. മിനിമൽ ശൈലിയിൽ ക്ലാഡിങ്ങും ഷോ വോളുകളും നൽകി.
സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഡൈനിങ് ഏരിയകൾ, കിച്ചൻ, വർക്കേരിയ, നാല് ബെഡ്റൂമുകൾ, അപ്പർ ലിവിങ്, പാഷ്യോ, ബാൽക്കണി എന്നിവയാണ് 1971 ചതുരശ്രയടിയിൽ ഒരുക്കിയത്.
സെമി ഓപ്പൺ ശൈലിയിൽ അകത്തളങ്ങൾ ഒരുക്കിയാണ് സ്ഥലപരിമിതി മറികടന്നത്. ലിവിങ്–ഡൈനിങ് ഏരിയകൾ തുറന്ന ഹാളായും, ഡൈനിങ്–പാഷ്യോ ഏരിയകൾക്കിടയിൽ സ്ലൈഡിങ് ഡോർ പാർട്ടീഷനും നൽകി.
വൃക്ഷത്തിന്റെ കടവേരിന്റെ മാതൃകയിലാണ് ഊണുമേശ. ഇരൂൾ, സൂര്യകാന്തി തടി എന്നിവയാണ് ഇതിനു ഉപയോഗിച്ചത്. ഡൈനിങ് ഹാളിൽ നിന്നും പാഷ്യോയിലേക്ക് ഇറങ്ങാം. ഇവിടെ ഗ്ലാസ് റൂഫിങ് നൽകി വള്ളിച്ചെടികൾ പടർത്തി അലങ്കരിച്ചു.
മൾട്ടിവുഡ് – അക്രിലിക്ക് ഫിനിഷിലാണ് കിച്ചൻ ക്യാബിനറ്റുകൾ. കൗണ്ടറിൽ ഗ്രാനൈറ്റ് വിരിച്ചു.
ഫലപ്രദമായി പ്ലാൻ ചെയ്താൽ സ്ഥലപരിമിതി നല്ലൊരു വീട് എന്ന സ്വപ്നത്തിനു തടസമല്ല എന്ന് തെളിയിക്കുകയാണ് ഈ സ്വപ്നഭവനം.