ADVERTISEMENT

കേരളത്തിൽ സാധാരണക്കാർ വീടുപണിയുമ്പോൾ നേരിടുന്ന രണ്ടു തടസങ്ങളാണ്‌ സ്ഥലപരിമിതിയും ബജറ്റും. ഇതിൽ സ്ഥലപരിമിതിയുടെ വെല്ലുവിളികൾ മറികടന്ന ഒരു പ്രോജക്ടാണ് കോഴിക്കോട് കല്ലായിയിൽ ഉള്ള യൂനിസിന്റെ പുതിയ വീട്. വെറും 4 സെന്റ് പ്ലോട്ടിലാണ് ഒരു എല്ലാ സൗകര്യങ്ങളുമുള്ള ഈ വീട് പണിതത് എന്നുപറഞ്ഞാൽ വിശ്വസിക്കാൻ അൽപം പാടുപെടും!

kallai-house-hall

 

kallai-house-living

പ്ലെയിൻ ബോക്സ് ആകൃതിയിലാണ് വീടിന്റ പുറംകാഴ്ച. മിനിമൽ  ശൈലിയിൽ ക്ലാഡിങ്ങും ഷോ വോളുകളും നൽകി. സ്വാഭാവിക വെളിച്ചവും ക്രോസ് വെന്റിലേഷനും ലഭിക്കാൻ ജനാലകളും സ്ലിറ്റുകളും ഭിത്തികളിൽ നൽകി. മുറ്റം നാച്ചുറൽ സ്റ്റോൺ വിരിച്ചു. സ്ഥലം ലഭിക്കാൻ സ്ലൈഡിങ് ഗെയ്റ്റ് നൽകി.

kallai-house-dine

 

kallai-dine

സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഡൈനിങ് ഏരിയകൾ, കിച്ചൻ, വർക്കേരിയ, നാല് ബെഡ്റൂമുകൾ, അപ്പർ ലിവിങ്, പാഷ്യോ, ബാൽക്കണി എന്നിവയാണ് 1971 ചതുരശ്രയടിയിൽ  ഒരുക്കിയത്.

 

kallai-house-stair

സെമി ഓപ്പൺ ശൈലിയിൽ അകത്തളങ്ങൾ ഒരുക്കിയാണ് സ്ഥലപരിമിതി മറികടന്നത്. ലിവിങ്–ഡൈനിങ് ഏരിയകൾ തുറന്ന ഹാളായും, ഡൈനിങ്–പാഷ്യോ ഏരിയകൾക്കിടയിൽ സ്ലൈഡിങ് ഡോർ പാർട്ടീഷനും നൽകി.

kallai-house-patio

 

kallai-house-kitchen

ചെറിയ പ്ലോട്ടിൽ പണിത വീടാണെന്ന് കരുതി, അകത്തളങ്ങളിൽ  അലങ്കാരങ്ങൾക്ക് കുറവൊന്നുമില്ല.  മൾട്ടിവുഡിൽ ചെയ്ത അറബിക്ക് കാലിഗ്രാഫിയും വാൾപേപ്പറുമാണ് അകത്തളങ്ങൾ അലങ്കരിക്കുന്നത്.

kallai-house-bed

 

kallai-house-exterior-night

വിട്രിഫൈഡ് ടൈലാണ് പൊതുവിടങ്ങളിൽ വിരിച്ചത്. സ്റ്റീൽ – മഹാഗണി തടി കൊണ്ടാണ് ഗോവണിയും കൈവരികളും.

 

ഫർണിഷിങ്ങിലും പുതുമകളുണ്ട്. വൃക്ഷത്തിന്റെ കടവേരിന്റെ മാതൃകയിലാണ് ഊണുമേശ. ഇരൂൾ, സൂര്യകാന്തി തടി എന്നിവയാണ് ഇതിനു ഉപയോഗിച്ചത്. ഡൈനിങ് ഹാളിൽ നിന്നും പാഷ്യോയിലേക്ക്  ഇറങ്ങാം. ഇവിടെ ഗ്ലാസ് റൂഫിങ് നൽകി വള്ളിച്ചെടികൾ പടർത്തി അലങ്കരിച്ചു. 

 

മൾട്ടിവുഡ് – അക്രിലിക്ക് ഫിനിഷിലാണ് കിച്ചൻ ക്യാബിനറ്റുകൾ. കൗണ്ടറിൽ ഗ്രാനൈറ്റ് വിരിച്ചു.

 

നാലു കിടപ്പുമുറികൾക്കും അറ്റാച്ഡ് ബാത്റൂം  നൽകി. പ്ലൈവുഡ്-വെനീർ  ഫിനിഷിലാണ് കബോർഡുകൾ.

 

ചുരുക്കത്തിൽ, ഫലപ്രദമായി പ്ലാൻ ചെയ്താൽ സ്ഥലപരിമിതി നല്ലൊരു വീട് എന്ന സ്വപ്നത്തിനു തടസമല്ല എന്ന് തെളിയിക്കുകയാണ് കല്ലായിയിൽ ഉള്ള ഈ സ്വപ്നഭവനം.

 

Project facts

Location – West Kallai, Calicut

Owner – Younus

Area- 1971sqft

Architect -Faheem Moosa

Design Core, Calicut

Mob- 96332 72830

YC- 2019

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com