Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രണയത്തിനുവേണ്ടി രാജകീയ ജീവിതം ഉപേക്ഷിച്ച യുവറാണി ; ഇത് നെഞ്ചിൽത്തട്ടുന്ന പ്രണയകഥ

mako ജാപ്പനീസ് രാജകുമാരി മാക്കോ. ചിത്രത്തിന് കടപ്പാട് എ.പി

സാധാരണക്കാരനായ ഒരു പുരുഷനെ പ്രണയിച്ച് വിവാഹം ചെയ്യാൻ രാജകീയ ജീവിതവും സൗകര്യങ്ങളും ഉപേക്ഷിച്ച യുവറാണിയുടെ കഥയാണ് മാധ്യമങ്ങൾ ഇപ്പോൾ ആഘോഷിക്കുന്നത്. ജാപ്പനീസ് രാജകുമാരിയായ മാക്കോ ആണ് പ്രണയത്തിനുവേണ്ടി ആഡംബരങ്ങൾ ഉപേക്ഷിച്ച് ഒരു സാധാരണക്കാരിയായി ജീവിക്കാനൊരുങ്ങുന്നത്. 

25 വയസ്സുവരെ രാജകീയ ജീവിതത്തിന്റെ സുഖലോലുപതയിൽ കഴിഞ്ഞിരുന്ന യുവറാണി തന്റെ ഹൃദയത്തിന്റെ ഉടമയെ കണ്ടെത്തുന്നത് യൂണിവേഴ്സിറ്റിയിലെ പഠനകാലത്താണ്. ഇന്റർനാഷണൽ ക്രിസ്റ്റ്യൻ യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദവും യൂണിവേഴ്സിറ്റി ഓഫ് ലെയ്സ്റ്ററിൽ നിന്നു ബിരുദാനന്തര ബിരുദവും നേടിയ ശേഷം മ്യൂസിയത്തിൽ ഗവേഷകനായി ജോലിചെയ്യുന്ന കെയ് കൊമർ ആണ് യുവറാണിയുടെ പ്രതിശ്രുത വരൻ. 

mako-with-lover മാക്കോ പ്രതിശ്രുത വരനോടൊപ്പം.

അഞ്ചുവർഷം മുമ്പ് ടോക്കിയോയിലെ റസ്റ്ററന്റിൽ വെച്ചാണ് ഇരുവരും കണ്ടുമുട്ടിയത്. ആദ്യകാഴ്ചയിൽത്തന്നെ ഇരുവരും പ്രണയത്തിലായി. അധികം വൈകാതെ തന്നെ തന്റെ പ്രണയത്തെക്കുറിച്ച് രാജകുടുംബാംഗങ്ങളോട് മാക്കോ തുറന്നു പറയുകയും പ്രതിശ്രുതവരനെ പരിചയപ്പെടുത്തുകയും ചെയ്തു. രാജകുടുംബാംഗങ്ങൾ വളരെ സന്തോഷത്തോടെ മകളുടെ പ്രണയത്തെ അംഗീകരിച്ചു. ഉടൻ തന്നെ വിവാഹം നടത്തിക്കൊടുക്കാമെന്ന് സമ്മതിക്കുകയും ചെയ്തു.

എന്നാൽ രാജകുടുംബം പിന്തുടരുന്ന നിയമമനുസരിച്ച് രാജകുടുംബത്തിൽ നിന്നുള്ളവർ പുറത്തുനിന്നുള്ളവരെ വിവാഹം കഴിച്ചാൽ അവരുടെ സ്ഥാനമാനങ്ങൾ നഷ്ടമാകും. എന്നാൽ ഇതറിഞ്ഞിട്ടും പ്രണയത്തിൽ നിന്ന് പിന്മാറാൻ മാക്കോ തയാറായില്ല. രാജകുടുംബത്തിലെ സ്ഥാനമാനങ്ങളേക്കാൾ സുഖസൗകര്യങ്ങളേക്കാൾ അവൾ മുൻഗണന നൽകിയത് തന്റെ പ്രണയത്തിനാണ്.

രാജകീയ സ്ഥാനമാനങ്ങൾ നഷ്ടമായാലും കുടുംബത്തിലുള്ളവരുടെ മുഴുവൻ പിന്തുണയും മാക്കോവിനുണ്ട്. അടുത്തു തന്നെ നടക്കാൻ പോകുന്ന വിവാഹനിശ്ചയവും വിവാഹവും ഗംഭീരമായി ആഘോഷിക്കാനുള്ള ഒരുക്കത്തിലാണിപ്പോൾ രാജകുടുംബാംഗങ്ങളും നാട്ടുകാരും,