ഈ സുന്ദരിമുത്തശ്ശിമാർക്ക് വയസ്സ് 100 ; മനസ്സു നിറയ്ക്കും ഇവരുടെ പുഞ്ചിരി

മരിയ മുത്തശ്ശിയും പൗളിൻ മുത്തശ്ശിയും. ചിത്രത്തിന് കടപ്പാട് ; ഫെയ്സ്ബുക്ക്.

100 വയസ്സുവരെ സന്തോഷത്തോടെ ജീവിച്ചിരിക്കുക. അതും ഇരട്ടകളായി. ഇതിൽ പരം ഭാഗ്യമെന്താണുള്ളതെന്നു ചോദിച്ചാൽ അസ്സലൊരു പുഞ്ചിരി സമ്മാനിക്കും ഇരുവരും. ഉഗ്രനൊരു ഫൊട്ടോഷൂട്ടുമായി നൂറാംപിറന്നാൾ ആഘോഷിക്കുകയാണ് ബ്രസീലിലെ സുന്ദരി മുത്തശ്ശിമാർ. മരിയ എന്നും പൗളീൻ എന്നും പേരുള്ള രണ്ടുമുത്തശ്ശിമാർക്കും വേണ്ടി ഫൊട്ടോഷൂട്ട് ഒരുക്കിയത് ഫൊട്ടോഗ്രാഫറായ കാമില ലിമയാണ്. 

മരിയ മുത്തശ്ശിയും പൗളിൻ മുത്തശ്ശിയും. ചിത്രത്തിന് കടപ്പാട് ; ഫെയ്സ്ബുക്ക്.

'' നൂറുവയസ്സുവരെ ജീവിച്ച ആളുകളെ ഞാനിതുവരെ നേരിട്ടു കണ്ടിട്ടില്ല. അതും ഇരട്ടകളെ. അതിസുന്ദരികളായ ഈ മുത്തശ്ശിമാരെ വെച്ച് ഒരു ഫൊട്ടോഷൂട്ട് ചെയ്യണമെന്നത് എന്റെ ആഗ്രഹമായിരുന്നു. ഈ കാര്യം അവരോടു പറഞ്ഞപ്പോൾ ഫൊട്ടോഷൂട്ടിനെത്താൻ അവർക്കും സമ്മതം. അങ്ങനെയാണ് മനോഹരങ്ങളായ ചിത്രങ്ങൾ പിറന്നത്.'' - ഫൊട്ടോഗ്രാഫർ കാമില ലിമ പറയുന്നു.

മരിയ മുത്തശ്ശിയും പൗളിൻ മുത്തശ്ശിയും. ചിത്രത്തിന് കടപ്പാട് ; ഫെയ്സ്ബുക്ക്.

പൂക്കൾ കൊണ്ടുള്ള കിരീടം ധരിച്ച് പിങ്കും നീലയും നിറങ്ങളിലുള്ള വസ്ത്രങ്ങൾ ധരിച്ചാണ് ആദ്യത്തെ ഫൊട്ടോഷൂട്ടിൽ മുത്തശ്ശിമാർ പങ്കെടുത്തത്. പിങ്ക് നിറത്തിലുള്ള ഇലക്ട്രിക് കാറിന്റെ പശ്ചാത്തലത്തിലാണ് രണ്ടാമത്തെ ചിത്രമെടുത്തിരിക്കുന്നത്. മെയ് 24 നാണ് മുത്തശ്ശിമാരുടെ 100–ാം പിറന്നാളെന്നാണ് ഫൊട്ടോഗ്രാഫർ പറയുന്നത്.