സണ്ണിലിയോൺ എന്ന സ്ത്രീയുടെ തൊലിവെളുപ്പിനെയും സെക്സ്അപ്പീലിനെയും ആരാധിക്കുന്നവർ തീർച്ചയായും അവരുടെ മനസ്സിന്റെ നന്മകൂടി കാണാൻ തയാറാവണം. സണ്ണിലിയോണും ഭർത്താവ് ഡാനിയേൽ വെബറും ചേർന്ന് ഒരു പെൺകുഞ്ഞിനെ ദത്തെടുത്തപ്പോൾ എട്ടുംപൊട്ടും തിരിയാത്ത കുഞ്ഞിന്റെ നിറത്തെച്ചൊല്ലി അവളെ പരിഹസിച്ചവർ തീർച്ചയായും സണ്ണിയുടെ അമ്മ മനസ്സിന്റെ നന്മയറിയണം.
നിറവും കുടുംബപശ്ചാത്തലവും ആരോഗ്യവും ഒന്നും പ്രശ്നമാക്കാതെയാണ് രണ്ടുവയസ്സുള്ള പെൺകുഞ്ഞിനെ ദത്തെടുക്കാൻ സണ്ണിലിയോൺ തയാറായത്. ഇതിനു മുമ്പ് ഇന്ത്യയിൽ നിന്നുള്ള 11 കുടുംബങ്ങൾ ആ കുഞ്ഞിനെ കണ്ടിരുന്നു. അവളുടെ നിറവും കുടുംബപശ്ചാത്തലവും ആരോഗ്യസ്ഥിതിയുമൊക്കെ ബോധ്യപ്പെട്ടപ്പോൾ അവരാരും തന്നെ ആ പെൺകുഞ്ഞിനെ ദത്തെടുക്കാൻ തയാറായില്ല.
അങ്ങനെ 11 കുടുംബങ്ങൾ നിരസിച്ച കുഞ്ഞിനെയാണ് യാതൊരുമുൻവിധിയും കൂടാതെ സണ്ണിലിയോണും ഭർത്താവും ചേർന്ന് മകളായി സ്വീകരിച്ചു. ചൈൽഡ് അഡോപ്ഷൻ റിസോഴ്സ് ഏജൻസി സിഇഒ ലെഫ്റ്റനന്റ് കേണൽ ദീപക് കുമാർ ആണ് ലോകത്തോട് ഈ സത്യം വെളിപ്പെടുത്തിയത്. സണ്ണിലിയോൺ എന്ന വ്യക്തിയോട്, സ്ത്രീയോട് ബഹുമാനം തോന്നിയനിമിഷം എന്നു പറഞ്ഞുകൊണ്ടാണ് അവരുടെ മനസ്സിന്റെ നന്മയെപ്പറ്റി അദ്ദേഹം വാചാലനായത്.
ചൈൽഡ് അഡോപ്ഷൻ റിസോഴ്സ് ഏജൻസിയുടെ വെബ്സൈറ്റ് വഴിയാണ് കുഞ്ഞിനെ ദത്തെടുക്കാനുള്ള അപേക്ഷ സണ്ണിലിയോൺ സമർപ്പിച്ചത്. ഏജൻസിയുടെ നിയമമനുസരിച്ച് ഇന്ത്യയിൽ നിന്നുള്ള ദമ്പതികൾക്ക് കുട്ടികളെ ദത്തെടുക്കാനുള്ള അവസരം നൽകിയ ശേഷം മാത്രമേ വിദേശപൗരത്വമുള്ള ഇന്ത്യക്കാർക്ക് കുട്ടികളെ ദത്തെടുക്കാൻ അവസരം നൽകൂ. കുട്ടിയെ ഇന്ത്യാക്കാരായ ദമ്പതികൾ കണ്ടതിനു ശേഷവും അവനെയോ അവളെയോ രണ്ടുമാസത്തിനകം ദത്തെടുക്കാൻ ആരും തയാറായില്ലെങ്കിൽ മാത്രമേ വിദേശപൗരത്വമുള്ള ഇന്ത്യക്കാർക്ക് കുഞ്ഞിനെ കാണാനുള്ള അവസരം ലഭിക്കൂ.
അങ്ങനെ 11 കുടുംബങ്ങൾ നിരസിച്ച കുഞ്ഞിനെയാണ് സ്നേഹപൂർവം സണ്ണി സ്വന്തമാക്കിയത്. നിറത്തെയും വംശത്തെയും അടിസ്ഥാനമാക്കി പിഞ്ചുകുഞ്ഞിനെ പരിഹസിച്ചവർ തീർച്ചയായും ഈ വാർത്തയ്ക്കും ചെവികൊടുക്കണം. കാരണം സ്വന്തം കുടുംബത്തിലേക്ക് ഒരംഗത്തെക്കൂടി സണ്ണിക്കൂട്ടിച്ചേർത്തത് ഉപാധികളോ മുൻവിധികളോ ഇല്ലാതെയാണ്...