Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിഘ്നേശ്വരന്റെ അനുഗ്രഹം തേടി ഐശ്വര്യ; കൂടെ ആരാധ്യയും

aiswarya-with-aaradhya ഐശ്വര്യയും ആരാധ്യയും ആഘോഷവേളയിൽ.

ഐശ്വര്യ റായ് ബച്ചൻ എന്ന മുൻലോകസുന്ദരിയെ മാത്രമല്ല കക്ഷിയുടെ പേരന്റിങ് രീതിയും ഇഷ്ടമാണ് ആരാധകർക്ക്. ആചാരങ്ങളും വിശ്വാസങ്ങളും മുറതെറ്റാതെ പിന്തുടരുന്ന ഐശ്വര്യ കുഞ്ഞ് ആരാധ്യയെയും നല്ല ചിട്ടയോടെയാണ് വളർത്തുന്നതും. മുതിർന്നവരെ ബഹുമാനിക്കാനും സാമൂഹ്യബന്ധങ്ങൾ ഊഷ്മളമാക്കാനും ആരാധ്യയെ പഠിപ്പിക്കാനായയി ഐശ്വര്യ ഒൗദ്യോഗികവും വ്യക്തിപരമായ എല്ലാ യാത്രകളിലും ഒപ്പം മകളെയും കൂട്ടാറുണ്ട്.

മുംബെയിൽ വിനായക ചതുർഥി ആഘോഷങ്ങളിൽ പങ്കെടുക്കുന്ന ഐശ്വര്യയുടെയും മകളുടെയും ചിത്രങ്ങളാണ് ഇപ്പോൾ ആഘോഷിക്കപ്പെടുന്നത്. മുംബെയിലെ ജിഎസ്ബി സേവാ മണ്ഡലിൽ ഐശ്വര്യയ്ക്കും മകൾക്കുമൊപ്പം അഭിഷേകുമെത്തിയിരുന്നു. പിങ്ക് എതിനിക് ഔട്ട്ഫിറ്റിലായിരുന്നു അമ്മയും മകളും. പാപ്പരാസികളിൽ നിന്നും ജനത്തിരക്കിൽ നിന്നും മകളെ സംരക്ഷിക്കാനായി ആരാധ്യയെ എടുത്തുകൊണ്ടു നടന്നാണ് ഐശ്വര്യ ആഘോഷങ്ങളിൽ പങ്കെടുത്തത്.

ആൾത്തിരക്കു മൂലം അധികസമയമൊന്നും അവിടെ ചിലവഴിക്കാൻ സാധിക്കാതെ വന്നപ്പോൾ സുരക്ഷാഭടന്മാർ ഐശ്വര്യയെയും മകളെയും സുരക്ഷിതരായി തിരിച്ചയച്ചു. ഗണേശ ഭക്തയായ ഐശ്വര്യ അതുകൊണ്ടു തന്നെ അവസരം കിട്ടുമ്പോഴെല്ലാം അഭിഷേകിനെയും ആരാധ്യയെയും കൂട്ടി മുംബെയിലെ പ്രധാന സിദ്ധിവിനായക ക്ഷേത്രത്തിൽ ദർശനത്തിനെത്താറുണ്ട് ഐശ്വര്യ.