മകളുടെ പിറന്നാൾ ആഘോഷിച്ച് സണ്ണിലിയോൺ

സണ്ണിലിയോൺ ഭർത്താവിനും മകൾക്കുമൊപ്പം

21മാസം പ്രായമുള്ളപ്പോഴാണ് ആ പെൺകുഞ്ഞിനെ സണ്ണിലിയോണും ഭർത്താവ് ഡാനിേൽ വെബറും ജീവിതത്തിലേക്ക് കൂടെക്കൂട്ടിയത്. കഴിഞ്ഞ ജൂലൈയിൽ മഹാരാഷ്ട്രയിലെ ലത്തൂരിലെ ഒരു അനാഥാലയത്തിൽ നിന്നും ദത്തെടുത്ത പെൺകുഞ്ഞിന് നിഷ എന്നാണവർ പേരു നൽകിയത്. ഇപ്പോൾ അരിസോണയിൽ നിഷയുടെ പിറന്നാൾ ആഘോഷിക്കുന്ന സണ്ണിയുടെയും ഭർത്താവിന്റെയും ചിത്രങ്ങൾ പുറത്തുവിട്ടത് അവരുടെ ആരാധകർ തന്നെയാണ്.

സണ്ണിലിയോൺ ഭർത്താവിനും മകൾക്കുമൊപ്പം

സണ്ണിലിയോണിന്റെയും ഡാനിയേൽ വെബറിന്റെയും മുഴുവൻ കുടുംബാംഗങ്ങളും ചേർന്ന് ഒരു യാത്രയ്ക്കു പദ്ധതിയിടുന്നുണ്ടെന്ന് സണ്ണി നേരത്തേ മാധ്യമങ്ങളോടു പറഞ്ഞിരുന്നു. ഇരുവീട്ടുകാരുടെയുമൊപ്പമുള്ള നിഷയുടെ ആദ്യത്തെ യാത്രയാണിതെന്നും മുത്തച്ഛന്മാരും മുത്തശ്ശിമാരും ആന്റിമാരും അങ്കിൾമാരുമെല്ലാമുള്ള വലിയൊരു സംഘത്തോടൊപ്പമുള്ള യാത്ര നിഷ ആസ്വദിക്കുമെന്നാണ് കരുതുന്നതെന്നും സണ്ണി പറഞ്ഞിരുന്നു.

2012 നവംബറിലായിരുന്നു സണ്ണിലിയോണിന്റെയും ഡാനിയേൽ വെബറിന്റെയും വിവാഹം. നിഷ ജീവിതത്തിലേക്ക് കടന്നു വന്നതിൽ വളരെ സന്തോഷമുണ്ടെന്നും. ദൈവം തന്ന സമ്മാനമാണ് ആ ചെറിയ കുഞ്ഞെന്നും. ജീവിതത്തിലേക്ക് അവൾ വന്നതിൽ താനും ഡാനിയേലും സന്തുഷ്ടരാണെന്നും സണ്ണി പറഞ്ഞു.