Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രണയമെന്നാലിതാണ്; ആരാധകരുടെ മനസ്സുകീഴടക്കി ആഷും അഭിഷേകും

pure-love അഭിഷേക് ബച്ചൻ, ഐശ്വര്യ റായ് ബച്ചൻ.

ചില പ്രണയങ്ങൾ അങ്ങനെയാണ് കാലം ചെല്ലുന്തോറും തീവ്രമായിക്കൊണ്ടിരിക്കും. അപവാദങ്ങളുടെ കൊടുങ്കാറ്റിലും പ്രണയത്തിന്റെ മൺചിരാത് കെടാതെ ജ്വലിച്ചു തന്നെ നിൽക്കും. അതുപോലെ ഒരു പ്രണയ നിമിഷത്തിൽ തിളങ്ങി നിൽക്കുന്ന ഐശ്വര്യറായിയുടെയും അഭിഷേക് ബച്ചന്റെയും ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമായിരിക്കുന്നത്. ഇതാണ് പരിശുദ്ധ പ്രണയം ഇതുവരെ കണ്ടതിൽ വെച്ച് ഏറ്റവും മികച്ച ചിത്രമിതാണ് എന്നീ അഭിപ്രായപ്രകടനങ്ങളോടെയാണ് ആരാധകർ ഈ ചിത്രം പങ്കുവെച്ചത്.

ആരാധകരോട് എപ്പോഴും മാന്യമായിപ്പെരുമാറിയിരുന്ന അഭിഷേകിനെ ഈ അടുത്തൊരൊൾ ശുണ്ഠി പിടിപ്പിച്ചിരുന്നു. ഐശ്വര്യകാറിൽ കയറുന്ന അവസരത്തിൽ അവരുടെ അനുവാദം ചോദിക്കാതെ ചിത്രം പകർത്തിയ ഫൊട്ടോഗ്രാഫറെ അഭിഷേക് അടുത്തു വിളിക്കുകയും അയാളെടുത്ത ചിത്രങ്ങൾ പരിശോധിച്ച ശേഷം ക്യാമറ മടക്കി നൽകുകയും ചെയ്തിരുന്നു. ഭാര്യയുടെ കാര്യത്തിൽ ശ്രദ്ധയുള്ള ഏതൊരു ഭർത്താവും ചെയ്യുന്ന കാര്യമായിരുന്നെങ്കിലും മാധ്യമങ്ങൾ അഭിഷേകിന്റെ ഈ ചെയ്തികളെ ഗംഭീരമായി ആഘോഷിച്ചിരുന്നു. 

ആ സംഭവത്തിനു ശേഷം വന്ന പ്രണയാർദ്ര ചിത്രങ്ങളാണ് ഇപ്പോൾ വൈറലാവുന്നത്. ബച്ചൻ കുടുംബത്തിന്റെ പ്രിയപ്പെട്ട ഫാഷൻ ഡിസൈനർമാരായ അബുജാനി– സന്ദീപ് ഘോസ്‌ല എന്നിവർ ഡിസൈൻ ചെയ്ത വസ്ത്രങ്ങളണിഞ്ഞു നിൽക്കുന്ന ഐശ്വര്യയുടെയും അഭിഷേകിന്റെയും ചിത്രമാണ് ആരാധകർ ഏറ്റെടുത്തത്. മകന്റെയും മരുമകളുടെയും ചിത്രങ്ങൾ ആാധകരേറ്റെടുത്തപ്പോൾ മകൾ ശ്വേതയുടെയും മകൻ അഭിഷേകിന്റെയും ഭാര്യ ജയ ബച്ചന്റെയും ചിത്രങ്ങൾ ബിഗ്ബിയും സമൂഹമാധ്യമങ്ങളിൽ‍ പങ്കുവെച്ചിട്ടുണ്ട്.