Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പോണ്‍സ്റ്റാറായിരുന്ന അമ്മയോട് മകന്‍ പറഞ്ഞത്

Porn Site പ്രതീകാത്മക ചിത്രം.

അന്നേ ദിവസം പതിവില്ലാത്ത ഒരു ചോദ്യമാണ് ലൂസ് കാപോണിഗ്രോ എന്ന അമ്മ മകന്‍ ഗബ്രിയേലിയില്‍ നിന്ന് കേട്ടത്. മമ്മി എന്തെങ്കിലും തെറ്റു ചെയ്തിട്ടുണ്ടോ? നമ്മളെല്ലാം പലവിധത്തില്‍ തെറ്റു ചെയ്യുന്നവരാണല്ലോ എന്നായിരുന്നു അമ്മയുടെ മറുപടി. എങ്കില്‍ ഏതെങ്കിലും ഒരു തെറ്റിനെക്കുറിച്ച് പറയൂ,  എന്റെ പുകവലി.. ലൂസ് മറുപടി നൽകി.

മറ്റൊരു തെറ്റുകൂടി.. 

മകന്‍ ആകാംക്ഷപൂര്‍വ്വം അമ്മയെ നോക്കി . അമ്മയുടെ മനസ്സില്‍ എന്തോ ഒരു സംശയം വീണു. പതിവില്ലാത്ത വിധത്തില്‍ മകന്‍ തന്നോട് എന്തുകൊണ്ടാണ് ഇങ്ങനെയൊരു ചോദ്യം ചോദിക്കുന്നത്.  മകന്റെ ആ നോട്ടത്തിനും ചോദ്യത്തിനും മുമ്പില്‍ അമ്മ ഒരു നിമിഷം പതറി. പിന്നെ ശബ്ദം താഴ്ത്തി ആ അമ്മ മകനോട് പറഞ്ഞു.

അതേ മോനെ ഞാന്‍ ഒരു പോണ്‍ സ്റ്റാറായിരുന്നു. മകന്റെ മുഖത്ത് എല്ലാം അറിഞ്ഞ ഭാവമായിരുന്നു എന്നത് ആ അമ്മയെ അത്ഭുതപ്പെടുത്തി.നിനക്ക് വേദനയുണ്ടോ..അത് നിന്നെ മുറിപ്പെടുത്തിയോ.. അമ്മയുടെ മനസ്സ് കലങ്ങി.

ആദ്യം അത് കേട്ടപ്പോള്‍ എനിക്ക് ചീത്തക്കാര്യമായി തോന്നിയിരുന്നു. പിന്നെ എനിക്ക് തോന്നി ചെറുപ്പക്കാര്‍ പല തെറ്റുകളും ചെയ്യുന്നുണ്ട്.. അതിലൊരു തെറ്റാണ് മമ്മിയും ചെയ്തിരിക്കുന്നത്. എന്നാല്‍ മമ്മീ യൂ ആര്‍ വണ്ടര്‍ഫുള്‍.. പിന്നെയാണ്  അവന്റെ ഹൃദയത്തില്‍ നിന്ന് ആ വാക്കുകള്‍ പൊട്ടിപുറപ്പെട്ടത്.

 ഐ ലവ് യൂ ആസ് യൂ ആര്‍..

അതുകേട്ടപ്പോള്‍ ലൂസിന് മകനെ കെട്ടിപ്പുണരാതിരിക്കാന്‍ കഴിഞ്ഞില്ല. അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി. എന്റെ മോനേ എന്ന ഗദ്ഗദം അവളുടെ നെഞ്ചില്‍ തട്ടിനിന്നു. ഒരു കാലത്ത് ഇറ്റലിയിലെ ഏറ്റവും വിലപിടിച്ച പോണ്‍ താരമായിരുന്നു ലൂസ്. പതിനേഴ് വര്‍ഷക്കാലത്തോളം അവള്‍ ആ ഫീല്‍ഡില്‍ ഉണ്ടായിരുന്നു. ഏകദേശം പതിനഞ്ചാം വയസില്‍ തുടങ്ങിയ ജീവിതത്തിന്റെ ഗതിമാറ്റമായിരുന്നു അത്. അതിന് കാരണമായതാവട്ടെ ഒരു പ്രണയബന്ധവും. 

അയാളാണ് ലൂസിനെ ഇത്തരമൊരു വഴിയിലേക്ക് നയിച്ചത്. ഡാന്‍സും കുതിരയോട്ടവും അറിയാമായിരുന്ന അവളുടെ ജീവിതം പിന്നെ ഈ വഴിക്കായി. അതിനിടയില്‍ അവള്‍ക്ക് പലതും നഷ്ടമായി..വസ്ത്രങ്ങളുള്‍പ്പെടെ.  ജീവിക്കാന്‍ മറ്റ് മാര്‍ഗ്ഗമൊന്നുമില്ലാതായി. സെക്‌സിനെക്കുറിച്ചുള്ള ആകാംക്ഷ കൂടിയുണ്ടായിരുന്നു ഇങ്ങനെയൊരു പ്രഫഷന്‍ തിരഞ്ഞെടുക്കാന്‍  എന്ന് ലൂസ്. 

അതിനിടയില്‍ അവള്‍  രണ്ടുവട്ടം വിവാഹിതയായി. രണ്ടു മക്കളുമുണ്ടായി. അതില്‍ രണ്ടാമത്തെ ബന്ധത്തില്‍ ജനിച്ച ഗബ്രിയേലിയാണ് ലൂസിനോട് ഇക്കാര്യങ്ങള്‍ ചോദിച്ചത്. സുഹൃത്തുക്കള്‍ വഴിയാണ് ഗബ്രിയേലി അമ്മയുടെ ഭൂതകാലം മനസ്സിലാക്കിയത്. ഇന്റര്‍നെറ്റില്‍ പരതിയ അവന്റെ സുഹൃത്തുക്കളാണ് ലൂസിന്റെ കഴിഞ്ഞകാലജീവിതം കണ്ടെത്തിയത്. ഇന്ന് ലൂസ് തന്റെ പഴയ വഴികളെ ഉപേക്ഷിച്ച് ഏറെ മുന്നോട്ടുപോയിരിക്കുന്നു. സിനിമകളില്‍ ചെറിയ വേഷങ്ങളിലും ടെലിവിഷനുകളില്‍ അവതാരകയും നടിയുമായി ജീവിക്കുകയാണ് ലൂസ്.

ഇത് എന്‍റെ രണ്ടാം ജീവിതമാണ്. ലൂസ് അങ്ങനെയാണ് തന്റെ വര്‍ത്തമാനകാലത്തെ വിശേഷിപ്പിക്കുന്നത്.ഞാന്‍ ഇപ്പോള്‍ ജീവിക്കുന്നത് വെളിച്ചത്തിലുമാണ്. അവര്‍ തുടര്‍ന്നു പറയുന്നു.

ലൂസ് എന്ന ഇറ്റാലിയന്‍ വാക്കിന്റെ അര്‍ത്ഥം വെളിച്ചം എന്നാണത്രെ.