ഐശ്വര്യയ്ക്ക് ഇത്ര സിംപിളാവാൻ പറ്റുമോ?

അയ്യോ! ഇതു ഐശ്വര്യ റായ് തന്നെയാണോ? ഐശ്വര്യ ഇത്രയ്ക്കും സിംപിളാണോയെന്നാണ് ആരാധകർ ചോദിക്കുന്നത്. സ്വകാര്യച്ചടങ്ങിൽപ്പോലും സ്വസ്ഥത തരാതെ ചിത്രങ്ങളെടുക്കുന്ന പാപ്പരാസികൾക്കു മുന്നിൽ പൊട്ടിക്കരഞ്ഞ ശേഷം ഐശ്വര്യയെ ആദ്യമായി പുറത്തു കണ്ട ആഹ്ലാദത്തിലായിരുന്നു ആരാധകരുടെ ഈ ചോദ്യം.

അമ്മ വൃന്ദയെ കാണാൻ ഭർത്താവ് അഭിഷേകിനും മകൾ ആരാധ്യയ്ക്കുമൊപ്പം അമ്മ താമസിക്കുന്ന ഫ്ലാറ്റിലെത്തിയതായിരുന്നു ഐശ്വര്യ. വെള്ളടോപ്പും കറുത്ത ജീൻസും ധരിച്ച് വളരെ സിംപിളായാണ് ഐശ്വര്യയെത്തിയത്.  സിംപിൾ ലുക്കിലും അതിസുന്ദരിയായി കാണപ്പെട്ട ഐശ്വര്യയുടെ പിന്നാലെ ക്യാമറക്കണ്ണുകളുണ്ടായിരുന്നു. പാപ്പരാസികളുടെ കണ്ണുകൾ അവിടെയും തന്റെ പിന്നാലെയുണ്ടെന്നു തിരിച്ചറിഞ്ഞ ഐശ്വര്യ ആദ്യം ടെൻഷൻ പ്രകടിപ്പിച്ചെങ്കിലും ആരാധ്യയെ അവരിൽ നിന്ന് മാറ്റി നിർത്താൻ ശ്രദ്ധിച്ചു.

അഭിഷേകുമായുള്ള വിവാഹത്തിനു മുമ്പ് ഐശ്വര്യ ഇവിടെയായിരുന്നു താമസിച്ചിരുന്നത്. അമ്മയെ തങ്ങളുടെയൊപ്പം താമസിക്കാൻ ഐശ്വര്യയും അഭിഷേകും പലവട്ടം ശ്രമിച്ചതാണെങ്കിലും തനിച്ചു താമസിക്കാനായിരുന്നു ബൃന്ദയുടെ താൽപ്പര്യം. കഴിഞ്ഞിടെ ബൃന്ദ താമസിക്കുന്ന ഫ്ലാറ്റ് സമുച്ചയത്തിൽ അഗ്നിബാധയുണ്ടായപ്പോൾ അഭിഷേകാണ് ഒരു മകനെപ്പോലെ ഒപ്പം നിന്ന് വേണ്ടകാര്യങ്ങൾ ചെയ്തുകൊടുത്തത്.