Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചുവപ്പിൽ തിളങ്ങി ഐശ്വര്യ; ഒപ്പം ആരാധ്യയും

aiswarya-fuction ചിത്രത്തിന് കടപ്പാട്: ഇൻസ്റ്റഗ്രാം.

ആ വിവാഹവേദിയിൽ ആളുകൾ ഏറ്റവുമധികം ശ്രദ്ധിച്ചത് ആ അമ്മയെയും മകളെയുമാണ്.  മാംഗ്ലൂരിൽ ബന്ധുവിന്റെ വിവാഹത്തിന് മുൻലോക സുന്ദരി ഐശ്വര്യ റായിയും മകൾ ആരാധ്യയും അമ്മ ബൃന്ദ റായിയും പങ്കെടുത്തതിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങൾ ആഘോഷിക്കുന്നത്. ചുവപ്പിൽ ഗോൾഡൻ എംബ്രോഡറിയുള്ള പാർട്ടിവെയർ സാരിയണിഞ്ഞ് അമ്മ ഐശ്വര്യയെത്തിയപ്പോൾ അതിനോടു യോജിച്ച ചുവപ്പൻ കുപ്പായമണിഞ്ഞാണ് ആരാധ്യയെത്തിയത്.

ഐശ്വര്യയുടെ അങ്കിൾ ഉദയ്കുമാർ ഷെട്ടിയുടെ മകൻ പ്രജ്വലിന്റെ വിവാഹത്തിൽ പങ്കെടുക്കാനെത്തിയ ഐശ്വര്യയുടെയും കുടുംബത്തിന്റെയും ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. വിവാഹത്തിനെത്തിയ അതിഥികളോടും ബന്ധുക്കളോടും മാതൃഭാഷയായ തുളുവിലാണ് ഐശ്വര്യ സംസാരിച്ചതെന്നും വിവാഹത്തിൽ പങ്കെടുത്തതിനൊപ്പം കുടുംബത്തിലെ മുതിർന്നവരുടെ അനുഗ്രഹം ഐശ്വര്യതേടിയെന്നും ആരാധകർ പറയുന്നു.

ഐശ്വര്യയ്ക്കിത് ആഘോഷത്തിന്റെ കാലമാണെന്നും കഴിഞ്ഞമാസം മകൾ ആരാധ്യയുടെ ആറാം പിറന്നാൾ ഗംഭീരമായി ആഘോഷിച്ചതിന്റെ ചിത്രങ്ങൾ കണ്ടു സന്തോഷിച്ചതിനു പിന്നാലെയാണ് മറ്റൊരു ആഘോഷവേളയിൽ ഐശ്വര്യയെ കാണുന്നതെന്നും. പ്രിയപ്പെട്ട താരത്തിന്റെ ആഘോഷച്ചിത്രങ്ങൾക്കായി ഇനിയും കാത്തിരിക്കുന്നുവെന്നും പറഞ്ഞുകൊണ്ടാണ് ആരാധകർ ചിത്രങ്ങൾ പങ്കുവെച്ചത്.