ലോകം വഷളൻ ചിരികൊണ്ടു നോക്കി ചോരകുടിച്ചപ്പോഴും ചിലർ പരിസിച്ച് മാറ്റിനിർത്തിയപ്പോഴും സണ്ണിലിയോണിനെ തളർന്നു പോകാതെ പിടിച്ചു നിർത്തിയത് ആ പ്രണയമായിരുന്നു. 11 വർഷം നീണ്ട ആ പ്രണയത്തെക്കുറിച്ച് ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് സണ്ണി തുറന്നു പറഞ്ഞത്. അമ്മയുടെ മരണവും തുടർന്നുണ്ടായ വിഷാദവും ജീവിതത്തെ കീഴ്മേൽ മറിച്ച സമയത്താണ് ഞാൻ എന്റെ പ്രണയത്തെ കണ്ടുമുട്ടിയത്.
''ലോസാഞ്ചലസിൽ വെച്ചാണ് ഞങ്ങൾ പരസ്പ്പരം കാണുന്നത്. ആദ്യകാഴ്ചയിൽ തന്നെ അദ്ദേഹത്തിന് എന്നോടു പ്രണയം തോന്നി. പക്ഷേ എനിക്ക് ദേഷ്യമാണ് വന്നത്. ഡാനിയേൽ വെബർ എന്നെ പ്രൊപ്പോസ് ചെയ്യാൻ വന്നപ്പോഴൊക്കെ ഞാൻ ഒഴിഞ്ഞുമാറി. ഒരു സ്ത്രീ ലമ്പടനാണെന്നു തെറ്റിദ്ധരിച്ച് അകലം പാലിച്ചു. പക്ഷേ അദ്ദേഹം പിന്മാറാൻ തയാറായില്ല പാർട്ടിക്കും ഡേറ്റിങ്ങിനും ക്ഷണിച്ചു.
അദ്ദേഹത്തെ വെറുപ്പിച്ചു പിന്തിരിപ്പിക്കാനായി പരമാവധി വൈകിയാണ് പാർട്ടിക്കു പോയത്. എന്നിട്ടും അദ്ദേഹമെന്നെ വെറുത്തില്ല. എന്റെ മുറിയിലേക്ക് അദ്ദേഹമൊരു സമ്മാനം കൊടുത്തു വിട്ടു. അതുകണ്ടപ്പോഴാണ് എനിക്കദ്ദേഹത്തോട് ആദ്യമായി പ്രണയം തോന്നിയത്. 24 പനിനീർപ്പൂക്കളായിരുന്നു സമ്മാനം. പിന്നെ ഞങ്ങൾകൂടുതൽ കൂടുതൽ അടുത്തു. പതുക്കെ എനിക്കദ്ദേഹത്തോടും താൽപ്പര്യം തോന്നിത്തുടങ്ങി. നീണ്ട മൂന്നുവർഷങ്ങൾ സന്തോഷവും സങ്കടവും പങ്കുവെച്ചുകൊണ്ട് ഞങ്ങൾ ഒരുമിച്ചു ജീവിച്ചു. അതിനുശേഷം 2011 ൽ വിവാഹിതരായി.
തകർന്നു തരിപ്പണമായി സണ്ണിയിൽ നിന്ന് ഇന്ന് ലോകം അറിയുന്ന സണ്ണിയായതിനു പിന്നിൽ ഒരേയൊരാളെയുള്ളൂവെന്നും അതു ഭർത്താവ് ഡാനിയേൽ ആണെന്നും സണ്ണി പറയുന്നു. ഞങ്ങൾ ഒരുമിച്ചു ജോലിചെയ്യുന്നു ഒരുമിച്ചു ഭക്ഷണം പാകം ചെയ്യുന്നു ഒരുമിച്ച് യാത്രകൾ പോകുന്നു അങ്ങനെ ജീവിതത്തിലെ ചെറുതും വലുതുമായ എല്ലാക്കാര്യങ്ങളും ആഘോഷിക്കുന്നു. എന്റെ ആത്മവിശ്വാസവും ധൈര്യവും എന്റെ പ്രണയമാണ്'' അഭിമാനത്തോടെ സണ്ണി പറയുന്നു.