Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബിടൗണിലെ സെലിബ്രിറ്റി കിഡ്സ് ഒറ്റ ഫ്രെയിമിൽ; ആദിറയുടെ സ്പെഷ്യൽഡേ ചിത്രങ്ങൾ വൈറൽ

birth-day-party

ഒരുകാലത്ത് ബിടൗണിലെ സ്വപ്നസുന്ദരികളായും സുന്ദരന്മാരായും തിളങ്ങിയവർ പലരും ഒക്കത്തൊരു കുട്ടിയുമായി പങ്കെടുത്ത ആഘോഷം. ബോളിവുഡ്താരം റാണിമുഖർജിയുടെ മകൾ ആദിറയുടെ പിറന്നാളാഘോഷത്തെ ഒറ്റവാക്കിൽ ഇങ്ങനെ വിശേഷിപ്പിക്കാം. യാഷ്‌രാജ് സ്റ്റുഡിയോയിൽ ശനിയാഴ്ച നടന്ന ആഘോഷത്തിൽ ബോളിവുഡിലെ മിന്നും താരങ്ങളേക്കാൾ ശ്രദ്ധയാകർഷിച്ചത് അവരുടെ കുട്ടിപ്പട്ടാളങ്ങളാണ്.

ഷാരൂഖ് ഖാൻ, മകൻ അബ്രാം, കരീനാ കപൂർ മകൻ തൈമൂർ, കരൺജോഹർ, ഇരട്ടക്കുട്ടികളായ യാഷ്, റൂഹി എല്ലാവരും ശ്രദ്ധാകേന്ദ്രമായിരുന്നു. ഇവരെക്കൂടാതെ ശിൽപ്പഷെട്ടി, രേഖ, ആലിയഭട്ട്, ശ്വേതാബച്ചൻ, ജാക്വിലിൻ ഫെർണാണ്ടസ്, തുഷാർ കപൂർ മകൻ ലക്ഷ്യാ തുടങ്ങിയവരും പിറന്നാൾ ആഘോഷത്തിൽ പങ്കുചേരാനെത്തിയിരുന്നു.

റാണിമുഖർജിയുടെയും യാഷ്‌രാജ് ബോസ് ആദിത്യ ചോപ്രയുടെയും മകൾ ആദിറയുടെ രണ്ടാം പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ആഘോഷത്തിൽ പങ്കെടുത്ത ശിൽപ്പഷെട്ടിയുൾപ്പെടെയുള്ളവർ പഴയ ഓർമ്മകളയവിറക്കിക്കൊണ്ട് പിറന്നാൾ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. ഒരുകാലത്ത് ബിടൗണിലെ സ്വപ്നറാണിമാരായി വിലസിയവർ ഇപ്പോൾ കരിയിറിൽ നിന്ന് താൽക്കാലികമായി ബ്രേക്കെടുത്ത് ഫുൾടൈം അമ്മമാരായി തുടരുന്ന കാഴ്ചയാണ് ഈ ചിത്രങ്ങളുടെ പ്രത്യേകതയെന്നാണ് ചില ആരാധകർ പറയുന്നത്.