Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

''ദൈവത്തിന്റെ ഇഷ്ടപ്രകാരം അവൻ മുൻപേ പോകുകാ, ആരും സങ്കടപ്പെടണ്ട''

mother-speech ചിത്രത്തിന് കടപ്പാട്: ഫെയ്സ്ബുക്ക്.

ഈ അമ്മയുടെ പേര് മറിയാമ്മ ജേക്കബ്. സ്കൂൾ അധ്യാപികയാണ്. സമൂഹമാധ്യമങ്ങളിലൂടെ ഈ അമ്മയെ ഇന്ന് എല്ലാവരും അറിയും. മകന്റെ സംസ്കാര ശുശ്രൂഷയിൽ ഈ അമ്മ നടത്തിയ പ്രസംഗം കേട്ടവർ ഈ അമ്മയുടെ ഇച്ഛാശക്തിക്കു മുന്നിൽ ശിരസ്സുനമിക്കുകയാണ്. വാഹനാപകടത്തിൽ സ്വന്തം മകൻ മരണമടഞ്ഞപ്പോൾ അത് ദൈവഹിതമാണെന്നും ആരും അവനെയോർത്ത് സങ്കടപ്പെടരുതെന്നുമാണ് ആ അമ്മ പറയുന്നത്.

മകന്റെ കുട്ടിക്കാല കുസൃതികളെക്കുറിച്ച് ആ അമ്മ ഓർമ്മകൾ പങ്കുവെയ്ക്കുമ്പോൾ ശവസംസ്ക്കാര ശുശ്രൂഷയിൽ പങ്കെടുക്കത്തവരൊക്കെ സങ്കടം സഹിക്കാനാവാവാതെ വിങ്ങുന്നുണ്ടായിരുന്നു. പ്രിയപ്പെട്ടവരുടെ വേർപാട് താങ്ങാനാവാതെ തകർന്നുപോകുന്നവരുടെ മുന്നിൽ അസാധ്യമായ നെഞ്ചുറപ്പോടെയാണ് ഈ അമ്മ മകന്റെ മരണത്തെ നേരിട്ടത്.

 ഒരു വാഹനാപകടത്തെത്തുടർന്നാണ് 25 വയസ്സുള്ള മകൻ വിനു കുര്യനെ ഈ അമ്മയ്ക്ക് നഷ്ടപ്പെടുന്നത്.

ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് ജേതാവാണ് വിനു. 2014-ല്‍ കശ്മീരില്‍ നിന്ന് കന്യാകുമാരി വരെ കാറില്‍ 3,888 കിലോമീറ്റര്‍ 52 മണിക്കൂര്‍ 58 മിനിറ്റ് കൊണ്ട്  പൂര്‍ത്തിയാക്കിയാണ് വിനു ലിംക ബുക്ക് ഓഫ് റെക്കോര്‍ഡില്‍ ഇടം നേടിയത്.

നിരവധിപേരാണ് സമൂഹമാധ്യമങ്ങളിലൂടെ ഈ വിഡിയോ ഷെയർ ചെയ്തത്.