Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രസവക്കിടക്കയിൽ ഒരു പരീക്ഷയെഴുത്ത്; സമൂഹമാധ്യമങ്ങളിൽ വൈറലായി ഒരമ്മ

nayzia ചിത്രത്തിന് കടപ്പാട്: ഫെയ്സ്ബുക്ക്.

പ്രസവം നീട്ടിവെയ്ക്കാൻ പറ്റില്ല. പരീക്ഷയെഴുതാതിരുന്നാൽ വെറുതെ ഒരുകൊല്ലം പാഴാവുകയും ചെയ്യും. പ്രസവിക്കണോ പരീക്ഷയെഴുതണോ എന്നൊരു ചോദ്യം മുന്നിൽ വന്നപ്പോൾ പ്രസവക്കിടക്കിയിൽ നിന്ന് പരീക്ഷയെഴുതാമെന്ന് ആ യുവതി ഒടുവിൽ തീരുമാനമെടുത്തു. ലേബര്‍ റൂമിലെ കട്ടിലില്‍ കിടന്ന് അവസാനത്തെ പരീക്ഷയെഴുതിയ ഒരു മിസ്സൗറിക്കാരിയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ താരം. യുവതിയുടെ പേര് നൈസിയ തോമസ്. കാന്‍സാസ് സിറ്റിയിലെ ജോണ്‍സണ്‍ കൗണ്ടി കമ്മ്യൂണിറ്റി കോളജിലെ വിദ്യാര്‍ത്ഥിനിയാണ് നൈസിയ.

കുഞ്ഞിനൊപ്പമുള്ള ചിത്രം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചുകൊണ്ട് യുവതി പറയുന്നതിങ്ങനെ :- ''ഈ ചിത്രമെടുത്തത് എന്റെ അമ്മയാണ്. എന്റെ ജീവിതത്തെക്കുറിച്ചുള്ള യഥാർഥ വിശദീകരണമാണിത്. ഞാനൊരു കുഞ്ഞിനു ജന്മം നൽകി അതേസമയം എന്റെ പരീക്ഷയും എഴുതി''

പ്രോജക്ട് വര്‍ക്ക് കൊടുക്കേണ്ട അവസാന ദിവസമായിരുന്നു പ്രസവത്തിനായി നൈസിയയ്ക്ക് ഹോസ്പിറ്റലില്‍ അഡ്മിറ്റാകേണ്ടിവന്നത്. പ്രസവം കഴിഞ്ഞ് പ്രോജക്ട് വര്‍ക്ക് കൊടുക്കാമെന്നു വച്ചാല്‍ അപ്പോഴേയ്ക്കും തീയതി കഴിയുകയും കോഴ്‌സ് അപൂര്‍ണ്ണമാവുകയും ചെയ്യും.

ഇങ്ങനെയൊരു സാഹചര്യത്തിലാണ് ആശുപത്രിക്കിടക്കയിൽ കിടന്ന് പ്രോജക്ട് വര്‍ക്ക് പൂര്‍ത്തിയാക്കി സബ്മിറ്റ് ചെയ്യാന്‍ നൈസിയ തീരുമാനിച്ചത് .ഡിസംബര്‍ 11 ന് നൈസിയ പ്രോജക്ട് പൂര്‍ത്തിയാക്കി. 12 ന് ഒരു ആൺകുഞ്ഞിനു ജന്മം നൽകുകയും ചെയ്തു. ഭർത്താവിനും കുഞ്ഞിനുമൊപ്പമുള്ള ചിത്രങ്ങളും അവർ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.