Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഈ അമ്മയ്ക്ക് വയസ്സ് 26; ഭ്രൂണത്തിന് 24

baby

ഈ അമ്മയ്ക്ക് പ്രായം 26 വയസ്സ്, ഇവർ ഉദരത്തിൽ വഹിച്ച ഭ്രൂണത്തിന്റെ പ്രായം 24. അമേരിക്കയിലെ ടെന്നിസൺ സ്വദേശിനിയായ ടീന ഗിബ്സനാണ് ഈ അപൂർവ ഭാഗ്യം ലഭിച്ചത്. 2010 ൽ ആയിരുന്നു ടീനയുടെയും ഭർത്താവിന്റെയും വിവാഹം. ഭർത്താവിന്റെ രോഗാവസ്ഥമൂലം ഇവർക്ക് സാധാരണ രീതിയിലുള്ള ഗർഭധാരണം സാധ്യമല്ലായിരുന്നു.

അങ്ങനെയാണ് ചികിത്സയ്ക്കുവേണ്ടി ടെന്നിസിയിലെ നോക്‌സ് വില്ലിലെ നാഷണല്‍ എംബ്രിയോ ഡൊണേഷന്‍ സെന്ററിനെ സമീപിക്കുന്നത്. അവിടെവെച്ച് ശീതികരിച്ച ഭ്രൂണം സ്വീകരിക്കാൻ തീരുമാനമെടുത്തു. താൻ സ്വീകരിക്കാൻ പോകുന്ന ഭ്രൂണത്തിന്റെ പ്രായം അവിടെവെച്ചാണ് ടീന അറിയുന്നത്. 

കഴിഞ്ഞ മാർച്ചിലാണ്  24 വർഷം പഴക്കമുള്ള ഭ്രൂണം ടീനയുടെ ഗർഭപാത്രത്തിൽ നിക്ഷേപിച്ചതും തുടർന്ന് നവംബർ 25 ന് ടീന ഒരു പെൺകുഞ്ഞിന് ജന്മം നൽകിയതും. എമ്മ ഗിബ്സൺ എന്നാണ് കുഞ്ഞിന് പേരുനൽകിയിരിക്കുന്നത്.