ദാമ്പത്യബന്ധത്തില്‍ സെക്‌സിനുള്ള പ്രാധാന്യത്തെക്കുറിച്ച് അധികം പറയേണ്ട കാര്യമില്ല. പരസ്പരമുള്ള ബന്ധം വളര്‍ത്തുന്നതിനും ദൃഢമാക്കുന്നതിനും സെക്‌സ് പ്രധാന പങ്കുവഹിക്കുന്നുണ്ട്. എന്നാല്‍ ചിലര്‍ക്കെങ്കിലും സെക്‌സ് വല്ലപ്പോഴും മാത്രമായാല്‍ പോരാ. അവര്‍ക്കത് കൂടുതലായി വേണം.
എല്ലാദിവസവും സെക്‌സ് വേണം. ഭാര്യ ഭര്‍ത്താവിനെക്കുറിച്ചോ ഭര്‍ത്താവ് ഭാര്യയെക്കുറിച്ചോ ചിലപ്പോഴെങ്കിലും പരാതി പറയുന്ന കാര്യമാണിത്. എന്നാല്‍ എന്തുകൊണ്ടാണ് ജീവിതപങ്കാളി സെക്‌സ് കൂടുതലായി ആവശ്യപ്പെടുകയോ ആഗ്രഹിക്കുകയോ ചെയ്യുന്നത് എന്നത് മറ്റേയാള്‍ അന്വേഷിക്കാറില്ല. അവര്‍ക്കത് അറിയേണ്ട കാര്യവുമില്ല. എന്നാല്‍ അതിനെ തീര്‍ത്തും അവഗണിക്കരുത്. അവരുടെ ശരീരം അത് ആ വിധത്തില്‍ ആവശ്യപ്പെടുന്നുണ്ട് എന്നതാണ് സത്യം.
ആര്‍ക്കൊക്കെയാണ് സെക്‌സ് കൂടുതല്‍ ആവശ്യം എന്നറിയണ്ടെ?
വിരസമായ ജീവിതശൈലി പിന്തുടരുന്നവര്‍
ജോലിക്കായി വളരെ നേരത്തെ വീട്ടില്‍ നിന്ന് ഇറങ്ങുക, വൈകി മാത്രം വീട്ടിലെത്തിച്ചേരുക..എല്ലാ ദിവസവും ജോലി. എല്ലാ ദിവസവും ഒരേ പോലെ പ്രത്യേകമായ ആനന്ദമോ സന്തോഷമോ കണ്ടെത്താന്‍ ഒന്നും ഇല്ലാതെ പോകുന്നു.
ഇത്തരത്തിലുള്ള വിരസമായ ജീവിതശൈലി മാനസികനിലയെ തന്നെ തകരാറിലാക്കുന്നു. അവര്‍ക്ക് സ്‌ട്രെസ് കുറയ്ക്കാന്‍ പുറമേയ്ക്ക് സാധ്യതകളൊന്നുമില്ല. ഇത്തരക്കാര്‍ക്ക് സെക്‌സ് കൂടുതലായി വേണ്ടിവരും. കാരണം അവര്‍ക്ക് തങ്ങളെ വീര്‍പ്പുമുട്ടിച്ചുകൊണ്ടിരിക്കുന്നവയില്‍ നിന്ന് പുറത്തുകടക്കാന്‍ ഒരു മാര്‍ഗ്ഗം വേണം. ശരീരവും മനസ്സും സ്വതന്ത്രമാകണം. അതിന് അവര്‍ തേടുന്ന ഒരു മാര്‍ഗ്ഗമാണ് സെക്‌സ്. ജീവിതപങ്കാളിയുമൊത്ത് സ്വതന്ത്രമായ മനസ്സോടെ അവര്‍ക്ക് പറന്നുനടക്കാന്‍ ഇതല്ലാതെ മറ്റെന്തുണ്ട് സന്തോഷകരമായ വഴി?
ഉറക്കക്കുറവ് അനുഭവിക്കുന്നവര്‍
ഉറക്കമില്ലാത്ത രാത്രികളുടെ പേരില്‍ രാവുകളെ പേടിച്ചുകഴിയുന്ന വ്യക്തിയാണോ നിങ്ങള്‍? ഈ ഉറക്കക്കുറവ് നിങ്ങളുടെ വൈകാരികമായ സംതുലനാവസ്ഥയെ പോലും പ്രതികൂലമായി ബാധിച്ചേക്കും. ഇവര്‍ക്കും സെക്‌സ് കൂടുതല്‍വേണം. സെക്‌സിലൂടെ ഉൽപ്പാദിപ്പിക്കപ്പെടുന്ന ഓക്‌സിടോസിന്‍ നല്ല ഉറക്കത്തിന് സഹായിക്കുന്നവയാണ്. സെക്‌സില്ലാതെയുള്ള ദിവസങ്ങള്‍ ഉറക്കക്കുറവിലേക്ക് നയിക്കും.
വര്‍ധിച്ചുവരുന്ന ആഗ്രഹങ്ങളില്‍ കഴിയുന്നവര്‍
ലൈംഗികമായ ഫാന്റസികള്‍ വര്‍ധിച്ചുവരുന്നതായി നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ? അവയെ നിയന്ത്രിച്ചുനിര്‍ത്താന്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടോ? നിങ്ങള്‍ക്കും സെക്‌സ് പതിവില്‍കൂടുതല്‍ ആവശ്യമുണ്ട്
ശരീരത്തിന്റെ തിളക്കം മങ്ങിത്തുടങ്ങുന്നവര്‍
സ്‌ട്രെസ് മൂലം ശരീരത്തിന് തിളക്കം മങ്ങിത്തുടങ്ങുന്നതായി മനസ്സിലാക്കാന്‍ കഴിയുന്നുണ്ടോ. എന്നാല്‍ ആ തിളക്കം തിരിച്ചുകൊണ്ടുവരാന്‍ സെക്‌സിന് കഴിയുമെന്ന് അറിയാമോ? സെക്‌സിന്റെ അഭാവം ശരീരത്തിന്റെ തിളക്കം നഷ്ടപ്പെടുത്തുന്നുണ്ട്. ത്വക്കിന്റെ തിളക്കം വര്‍ദ്ധിപ്പിക്കാന്‍ പല കോസ്‌മെറ്റിക് ട്രീറ്റ്‌മെന്റുകളും നിലവിലുണ്ട്. എന്നാല്‍ ആ ട്രീറ്റ്‌മെന്റുകള്‍ക്കൊന്നും നൽകാൻ കഴിയാത്ത 100% ഗ്യാരന്റിയാണ് സെക്‌സിലൂടെ ലഭിക്കുന്നത്.
അതുകൊണ്ട് നിങ്ങള്‍ക്ക് ഇനിമുതല്‍ സെക്‌സ് കൂടുതല്‍ ആവശ്യമുണ്ടോയെന്ന് സ്വയം വിലയിരുത്തുക. ജീവിതപങ്കാളിയുമായി സംസാരിച്ചു ജീവിതം കൂടുതല്‍ സന്തോഷകരമാക്കാന്‍ ആലോചിക്കുക..