മമ്മി ഗേളായി ആരാധ്യ; ബ്ലൂലേഡീസിന്റെ ക്യൂട്ട് ചിത്രങ്ങൾ കാണാം

ash-aaradhya
ചിത്രത്തിന് കടപ്പാട്: ഇൻസ്റ്റഗ്രാം.

പോകുന്നിടത്തെല്ലാം മകളെയും ഒപ്പം കൂട്ടുന്നതിന് അഭിനന്ദനവും പഴിയും ഒരുപോലെ കേൾക്കുന്ന ഒരാളാണ് മുൻലോകസുന്ദരി ഐശ്വര്യറായ് ബച്ചൻ. കരിയറും ജീവിതവും ഒരുപോലെ മുന്നോട്ടു കൊണ്ടുപോകുന്ന ഐശ്വര്യയോട് അസൂയമൂത്തിട്ടാണ് അവരുടെ പേരന്റിങ് രീതിയെ ചിലർ വിമർശിക്കുന്നതെന്നാണ് ആരാധകരുടെ പക്ഷം. സംഗതിയെന്തായാലും അമ്മയുടെയും മകളുടെയും പുതിയ ചിത്രങ്ങളാണ് ഇപ്പോഴത്തെ ചർച്ചാവിഷയം.

aaradhya-001
ചിത്രത്തിന് കടപ്പാട്: ഇൻസ്റ്റഗ്രാം.
aiswarya-aaradhya

എയർപോർട്ടിൽ നിന്ന് പുറത്തിറങ്ങുന്ന ബ്ലൂലേഡീസിന്റെ ചിത്രം ആരാധകർക്ക് ഏറെയിഷ്ടമായി. നീല ടീഷർട്ടണിഞ്ഞ ഐശ്വര്യയുടെയും മകൾ ആരാധ്യയുടെയും ചിത്രങ്ങളാണ് തരംഗമായിക്കൊണ്ടിരിക്കുന്നത്. പഴയപോലെ ക്യാമറക്കണ്ണുകളെ പേടിച്ചോടുന്ന കുഞ്ഞുവാവയല്ല ആരാധ്യയിപ്പോൾ തനിക്കുനേരെ നീണ്ടുവരുന്ന ക്യാമറയെ ആത്മവിശ്വാസത്തിന്റെ നിറഞ്ഞ ചിരിയോടെയാണ് ആരാധ്യയിപ്പോൾ സ്വീകരിക്കുന്നത്.

അഭിഷേക് ബച്ചന്റെ ഫുഡ്ബോൾ ടീമിനെ പ്രതിധാനം ചെയ്യുന്ന നീലടീഷർട്ടിലാണ് അമ്മയും മകളുമെത്തിയത്. ലുക്കിൽ ഒരു കോംപ്രമൈസിനും തയാറാകാത്ത അമ്മയും മകളും ഡെനിമും സ്നിക്കേഴ്സും ധരിച്ചാണ് കൂടുതൽ സ്റ്റൈലിഷായത്. പതിവുപോലെ തന്റെ സ്റ്റൈൽ ഫാക്ടറായ ഹെയർബാൻറ് അണിഞ്ഞ് നാണം കലർന്ന ചിരിയോടെ അമ്മയ്ക്കൊപ്പം നടന്നു നീങ്ങുന്ന ആരാധ്യയെ ഒപ്പിയെടുക്കുവാൻ ഫൊട്ടോഗ്രാഫേഴ്സ് തിടുക്കം കൂട്ടുമ്പോഴും അമ്മയ്ക്കൊപ്പം കൂൾ കൂളായി നടന്നു നീങ്ങുകയായിരുന്നു ആ മകളും.