Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇതൊരു ഒന്നൊന്നര കമ്മ്യൂണിക്കേഷൻ ആയിപ്പോയി മക്കളെ; വെർച്വൽ ലോകം ഫ്ലാറ്റായ ക്ലിപ്

kids-hug

വെറും ഒന്നര മിനിറ്റ് ദൈർഘ്യമുള്ള വിഡിയോ ക്ലിപ്പിലൂടെ വെർച്വൽ ലോകത്തെ കയ്യിലെടുത്ത നാൽവർ സംഘത്തെക്കുറിച്ചാണിപ്പോൾ എല്ലായിടത്തും ചർച്ച. ഒറ്റപ്രസവത്തിലൂടെ ജനിച്ച നാലു കുഞ്ഞുങ്ങൾ പരസ്പരം സ്നേഹം പങ്കുവെയ്ക്കുന്നതിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിലൂടെ പടരുന്നത്. പരസ്പരം സ്നേഹത്തോടെ മാറിമാറി കെട്ടിപ്പിടിക്കുന്ന കുഞ്ഞുങ്ങളുടെ ദൃശ്യങ്ങൾ കണ്ടവർ മതിവരാതെ വീണ്ടും വീണ്ടും കാണുകയാണ്.

സന്തോഷിക്കാൻ ഒരു കാരണം തേടുന്നവർ തീർച്ചയായും ഈ ദൃശ്യങ്ങൾ കാണണം എന്നു പറഞ്ഞുകൊണ്ടാണ് ചിലർ ഈ ദൃശ്യങ്ങൾ പങ്കുവെയ്ക്കുന്നത്. ഇതുവരെ  1,51,000 ൽ അധികം പ്രാവശ്യം ആളുകൾ ഈ ദൃശ്യങ്ങൾ കണ്ടുകഴിഞ്ഞു. മനുഷ്യർ പഠിക്കേണ്ട ഏറ്റവും വലിയ നന്മയുടെ പാഠം ഇതിനകം തന്നെ ഈ കുഞ്ഞുങ്ങൾ പഠിച്ചുകഴിഞ്ഞുവെന്നും എത്ര സന്തോഷത്തോടെയും ആഘോഷത്തോടെയുമാണ് അവർ പരസ്പരം സ്നേഹം പങ്കുവെയ്ക്കുന്നത് എന്നു പറഞ്ഞുകൊണ്ടാണ് ചിലർ വിഡിയോ വീണ്ടും വീണ്ടും കാണുന്നത്.

മുതിരുന്തോറും മനുഷ്യർക്ക് നഷ്ടപ്പെട്ടുപോകുന്ന ചില നന്മകളാണഇതെന്നും ഈ കുഞ്ഞുങ്ങളുടെ വിഡിയോ എത്ര കണ്ടിട്ടും മതിവരുന്നില്ലെന്നുമാണ് വിഡിയോ കണ്ട മറ്റു ചിലരുടെ പ്രതികരണം.