Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇത് സ്‌നേഹം തന്നെയാണോ?; സംശയം തോന്നിയാൽ 5 കാര്യങ്ങൾ ശ്രദ്ധിക്കാം

x-default

ഈ ലോകത്ത് എത്രയോ തരം ബന്ധങ്ങളുണ്ട്. പ്രണയബന്ധം‍, സുഹൃദ്ബന്ധം‍, ദാമ്പത്യബന്ധം സഹോദരങ്ങളും സഹപ്രവര്‍ത്തകരും തമ്മിലുള്ള ബന്ധം‍. കുടുംബാംഗങ്ങളും അയല്‍ക്കാരും തമ്മിലുള്ള ബന്ധം.

ഇങ്ങനെ  ഏതുതരം ബന്ധങ്ങളില്‍ ഏര്‍പ്പെടുമ്പോഴും നമ്മുടെ ഉള്ളില്‍ ചിലപ്പോഴെല്ലാം ഒരു ചോദ്യം ഉയര്‍ന്നുവന്നേക്കാം. ഇത് സ്‌നേഹം തന്നെയാണോ? നമുക്ക് ആ വ്യക്തിയുമായുള്ള അടുപ്പത്തെ തിരിച്ചറിയാന്‍ ചിലപ്പോഴെങ്കിലും ബുദ്ധിമുട്ടും വന്നേക്കാം. ഏതുതരം ബന്ധത്തിനും അടുത്ത പടിയിലേക്കുള്ള വളര്‍ച്ചയ്ക്ക് പ്രധാനമായും  ഒരു കാര്യമുണ്ടായിരിക്കണം. സ്വന്തം വികാരങ്ങളെ മനസ്സിലാക്കുക. 

എന്നാല്‍ ഇപ്പോഴും നിങ്ങള്‍ക്ക് നിങ്ങളുടെ വികാരങ്ങളുടെ സ്വഭാവം തിരിച്ചറിയാന്‍ കഴിയുന്നില്ലെങ്കില്‍  ആ ബന്ധങ്ങളെയും സ്‌നേഹത്തെയും വിലയിരുത്താന്‍ ഇതാ ചില നിര്‍ദ്ദേശങ്ങള്‍...

നിങ്ങള്‍ക്ക് സന്തോഷമുണ്ടായിരിക്കും

ഏതൊരു ബന്ധത്തില്‍ നിന്നും സന്തോഷം അനുഭവിക്കാന്‍ സാധിക്കുന്നുണ്ടെങ്കില്‍ അവിടെ സ്‌നേഹമുണ്ടായിരിക്കും. പ്രശ്‌നങ്ങള്‍ക്ക് അവിടെ വലിയ ഗൗരവം കാണുകയില്ല. പ്രശ്‌നങ്ങളേക്കാള്‍ വലുതായിരിക്കും പരസ്പരമുള്ള സ്‌നേഹം. സ്‌നേഹത്തിന്റെ സൗന്ദര്യം അവിടെ നിങ്ങളെ സന്തോഷമുള്ളവരാക്കുന്നു.

ശരീരം അത് തിരിച്ചറിയുന്നു

രണ്ടുവ്യക്തികള്‍ തമ്മില്‍ സ്‌നേഹത്തിലാകുമ്പോള്‍ അതിന്റെ അടയാളങ്ങള്‍ ശരീരത്തിലും തിരിച്ചറിയാന്‍ കഴിയും. ഈ വ്യക്തി നിങ്ങള്‍ക്ക് വളരെ പ്രധാനപ്പെട്ടതാണെന്ന് ശരീരം നിങ്ങളോട് പറയുന്നു. ഹോര്‍മോണുകള്‍ പോലും ആ സമയം ഉൽപ്പാദിപ്പിക്കപ്പെടുന്നു. സ്ത്രീയുടെ ശബ്ദത്തിന്റെ പിച്ച് വര്‍ദ്ധിക്കുമ്പോള്‍ പുരുഷന്റേതാവട്ടെ കൂടുതല്‍ ആഴമുള്ളതാകുന്നു..

couple-love-1

നിങ്ങള്‍ക്ക് ഭാവിയെക്കുറിച്ച് സ്വപ്‌നമുണ്ടായിരിക്കും

ഭാവിയെക്കുറിച്ച് നിങ്ങള്‍ ഒറ്റയ്ക്കായിരിക്കില്ല ഒരുമിച്ചായിരിക്കും സ്വപ്‌നങ്ങള്‍ കാണുന്നത്. അവധിക്കാല വിനോദങ്ങള്‍, ഉല്ലാസയാത്രകള്‍ മുതല്‍ ജനിക്കാനിരിക്കുന്ന മക്കളുടെ പേരുകള്‍ വരെ ഇവിടെ നിങ്ങള്‍ ഒരുമിച്ചായിരിക്കും പ്ലാന്‍ ചെയ്യുന്നത്. 

x-default

വ്യത്യാസങ്ങളെക്കുറിച്ച് ചിന്തിക്കുകയേയില്ല

ഒരുപക്ഷേ പ്രായം, വിദ്യാഭ്യാസം, ജോലി,കുടുംബസാഹചര്യം ഇങ്ങനെ പല കാര്യങ്ങളിലും നിങ്ങള്‍ തമ്മില്‍ അന്തരമുണ്ടായിരിക്കും. എന്നാല്‍ ആ അന്തരങ്ങള്‍ക്കപ്പുറം നിങ്ങള്‍ക്ക് പരസ്പരം സ്‌നേഹമുണ്ടെങ്കില്‍ അവയൊരിക്കലും  നിങ്ങളെ അസ്വസ്ഥപ്പെടുത്തുകയില്ല.വ്യത്യാസങ്ങള്‍ക്കപ്പുറം കാണാനും ഉള്‍ക്കൊള്ളാനും കഴിയുന്നിടത്താണ് യഥാര്‍ത്ഥ സ്‌നേഹമുള്ളത്.

x-default

എപ്പോഴും ഉത്സാഹമുണ്ടായിരിക്കും

ഉത്സാഹപ്രകൃതിയും സന്തോഷവും നിങ്ങള്‍ സ്‌നേഹത്തിലാണെന്നതിന്റെ മറ്റൊരു സൂചനയാണ്. അലസതയും നിരുന്മേഷവും  ശൂന്യമനസും പലപ്പോഴും വ്യക്തമാക്കുന്നത് നിങ്ങളുടെ ബന്ധങ്ങളില്‍ സ്‌നേഹത്തിന്റെ അഭാവമുണ്ടെന്നാണ്.

പരിമിതികളെ അതിജീവിക്കാന്‍ കഴിവുണ്ടായിരിക്കും

സമയത്തെയും കഴിവുകളെയും അതിജീവിക്കാന്‍ കഴിവുണ്ട് സ്‌നേഹത്തിന്. നിങ്ങളുടെ പരിമിതികള്‍ക്കപ്പുറം ചെയ്യാനുള്ള പ്രേരണ പങ്കാളിയുടെ സ്‌നേഹത്തിന് നൽകാന്‍ കഴിവുണ്ട്. ഒരുകാലത്ത് ചെയ്യാന്‍ മടിച്ചിരുന്ന കാര്യങ്ങള്‍ എല്ലാം ഇപ്പോള്‍ സ്‌നേഹത്തിലായിരിക്കുമ്പോള്‍ നിങ്ങള്‍ക്ക് ചെയ്യാന്‍ കഴിയും. നിങ്ങളുടെ ഉളളിലുള്ള പുതിയ സാധ്യതകളെ കണ്ടെത്താനും വിജയത്തിലെത്തിക്കാനും നിങ്ങളായിരിക്കുന്ന സ്‌നേഹബന്ധങ്ങള്‍ക്ക് വലിയ കഴിവുണ്ട്.

ഭയം അകന്നുപോകുന്നു

x-default

സ്‌നേഹം നിങ്ങളുടെ ഹൃദയങ്ങളുടെ വാതില്‍ക്കല്‍ വന്നു മുട്ടുമ്പോള്‍ എത്ര പെട്ടെന്നാണ് ഹൃദയത്തിലെ ഭയങ്ങളെല്ലാം അകന്നുപോകുന്നത്. പങ്കാളിയുടെ സ്‌നേഹം നിങ്ങളുടെ ഹൃദയത്തിലെ ഭയം അകറ്റുകയും അവിടെ സമാധാനം പരത്തുകയും ചെയ്യുന്നു

പോരാടാനുള്ള കഴിവു നൽകുന്നു

സ്‌നേഹിക്കപ്പെടുമ്പോള്‍ വെല്ലുവിളികളെ നേരിടാനുള്ള കഴിവും കരുത്തും നമുക്ക് ലഭിക്കുന്നു. സ്‌നേഹത്തിലായിരിക്കുമ്പോള്‍ നമുക്ക് കൂടുതല്‍ ചെയ്യാനുള്ള കഴിവും ഉണ്ടാകുന്നുണ്ട്..