Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പരുക്കു പറ്റിയ ഭാര്യയ്ക്ക് ഇഷാന്തിന്റെ മറുപടി

prathima-ishant

ഇന്ത്യയുടെ വിജയപരമ്പരയ്ക്ക് അവസാനം കുറിച്ചിരിക്കുകയാണ് ദക്ഷിണാഫ്രിക്ക. തുടരന്‍ വിജയങ്ങളുമായി എത്തിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ അഭിമാനത്തിനുതന്നെ കോട്ടം തട്ടിച്ചിരിക്കുന്നു ആദ്യ രണ്ടു ടെസ്റ്റുകളിലെ തുടര്‍ച്ചയായ ദയനീയ പരാജയങ്ങള്‍. പരമ്പരയും ഇതോടെ ഇന്ത്യയ്ക്ക് നഷ്ടമായി. വിമര്‍ശനങ്ങളുടെ കൂരമ്പേറ്റു തളരുകയാണ് താരങ്ങള്‍. ഇതിനൊപ്പം കുടുംബത്തിന്റെ അസാന്നിധ്യം കൂടിയായതോടെ ഇന്ത്യന്‍ താരങ്ങളുടെ ജീവിതം ദക്ഷിണാഫ്രിക്കയില്‍ ബുദ്ധിമുട്ടേറിയതായി മാറിയിരിക്കുന്നു. 

രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയുടെ പ്രധാന ബൗളറായിരുന്ന ഇഷാന്ത് ശര്‍മയുടെ ഭാര്യ  ബാസ്കറ്റ് ബോള്‍ താരമാണ്. വാരണാസിയില്‍നിന്നുള്ള പ്രതിമാ സിങ്. പ്രഫഷണല്‍ ബാസ്കറ്റ് ബോള്‍ കളിക്കാരിയായ പ്രതിമയ്ക്ക് കഴിഞ്ഞദിവസം മല്‍സരത്തിനിടെ നിസ്സാര പരുക്കേറ്റു. പരുക്ക് നിസ്സാരമാണെങ്കിലും പ്രതിമ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത് എഴുതി: കോര്‍ട്ടില്‍ കഠിനമായി അധ്വാനിക്കുന്ന ഒരു കായികതാരത്തിന്റെ അടയാളമാണ് ഈ പരുക്ക്. വിജയിയുടെ തോല്‍ക്കാത്ത സമീപനത്തിന്റെ ചിഹ്നം. പോരാളി. 2018 സീനിയര്‍ നിഷണലില്‍നിന്നും. 

ചിത്രം പോസ്റ്റ് ചെയ്തയുടന്‍ ദക്ഷിണാഫ്രിക്കയില്‍‍നിന്ന് ഇഷാന്തിന്റെ മറുപടി വന്നു: വിജയി, ഇനി കളിക്കൂമ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കണേ. ദക്ഷിണാഫ്രിക്കയില്‍ ഇരിക്കുന്ന എന്നെ ഇനിയും പരിഭ്രാന്തനാക്കരുതേ... പ്രതിമാ സിങ്ങിന്റെ പോസ്റ്റും ഇഷാന്തിന്റെ മറുപടിയും ചിത്രവും നവമാധ്യമങ്ങളില്‍ പെട്ടെന്നുതന്നെ ആയിരങ്ങള്‍ ഏറ്റെടുത്തു. പ്രതിമയോടുള്ള ഭര്‍ത്താവിന്റെ സ്നേഹവും ദയയും ഉല്‍കണ്ഠയും നിറഞ്ഞ മറുപടിക്കു കിട്ടിയതു കയ്യടി. 

ദേശീയ ബാസ്കറ്റ് ബോള്‍ താരമായ പ്രതിമ സിങ്ങും ഇഷാന്തും 2016 ഡിസംബര്‍ 10 നാണു വിവാഹിതരായത്. ധോണിയും യുവരാജും ഉള്‍പ്പെടെയുള്ള പ്രമുഖര്‍ വിവാഹത്തില്‍ പങ്കെടുത്തിരുന്നു.