Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കണ്ണെടുക്കാൻ തോന്നില്ല; അസാധ്യ ലുക്കിൽ ഐശ്വര്യയും അഭിഷേകും

look-aishwarya-abhishek

ഐശ്വര്യറായി ബച്ചനും ഭർത്താവ് അഭിഷേക് ബച്ചനും അതിഥികളായുണ്ടെങ്കിൽ പാർട്ടിയൊരുക്കിയ ആതിഥേയരുടെ തിളക്കം മങ്ങുന്ന കാഴ്ചകളാണ് അടുത്തിടെയായി കണ്ടു വരുന്നത്. അനുഷ്ക ശർമ്മയുടെയും വിരാട് കോഹ്‌ലിയുടെയും വിവാഹ റിസപ്ഷനിൽ വധു അനുഷ്കയെക്കാൾ തിളങ്ങിയത് ഐശ്വര്യയായിരുന്നു. വെള്ളനിറത്തിലുള്ള ലെഹങ്കയണിഞ്ഞെത്തിയ ഐശ്വര്യ അക്ഷരാർഥത്തിൽ അവിടെയൊരുക്കിയത് കാഴ്ചയുടെ ദീപാവലി തന്നെയായിരുന്നു.

ഇക്കുറി മേക്കപ്പ് ആർട്ടിസ്റ്റ് മിക്കിക്കുവേണ്ടിയുള്ള പാർട്ടിയിലാണ് ഐശ്വര്യയും അഭിഷേകും തിളങ്ങിയത്. സൊനാലി ബേന്ദ്ര, മാധുരി ദീക്ഷിത്, ദിയ മിസ്ര, സുസ്മിത സെൻ, മനീഷ് മൽഹോത്ര, കരൺ ജോഹർ, കജോൾ തുടങ്ങിയ വൻതാരനിര പാർട്ടിയിലുണ്ടായിരുന്നെങ്കിലും ക്യാമറക്കണ്ണുകളുടക്കിയത് ഐശ്വര്യയിലും അഭിഷേകിലുമാണ്. മിക്കി ബിടൗണിലെ ആർട്ടിസ്റ്റുകളുടെ ഫസ്റ്റ് പ്രിഫറൻസ് അല്ലെങ്കിലും എല്ലാ വമ്പൻ താരങ്ങളുമായും അദ്ദേഹം നല്ല സൗഹൃദം സൂക്ഷിക്കുന്നുണ്ട്.  അതുകൊണ്ടു തന്നെയാണ് എല്ലാത്തിരക്കുകളും മാറ്റിവെച്ച് അവരെല്ലാവരും പാർട്ടിയിൽ തങ്ങളുടെ സാന്നിധ്യമറിയിക്കാൻ ഓടിയെത്തിയത്.

കറുത്തനിറമുള്ള സ്യൂട്ടണിഞ്ഞ അഭിഷേകിനൊപ്പം കറുപ്പുനിറമുള്ള സാരിയണിഞ്ഞാണ് ഐശ്വര്യയെത്തിയത്. ദമ്പതികളുടെ താരപ്രഭയിൽ മറ്റുതാരങ്ങളൊക്കെ മങ്ങിപ്പോകുന്ന കാഴ്ചയാണ് പിന്നെ ആരാധകർ കണ്ടത്. ഇരുവരുടെയും അസാധ്യ ലുക്ക് കണ്ടാൽ കണ്ണെടുക്കാൻ തോന്നില്ല എന്നാണ് ആരാധകർ പറയുന്നത്.