ഡയറിത്താളുകളിലൂടെ ആ അമ്മ സത്യമറിഞ്ഞു; തന്റെ ഭർത്താവാണ് തന്റെ മകളുടെ കുഞ്ഞിന്റെ അച്ഛൻ

ആ ഡയറി വായിച്ചുകഴിഞ്ഞപ്പോള്‍ അതു വായിച്ചിരുന്നില്ലെങ്കില്‍ എന്ന് ഒരു നിമിഷം ചിന്തിച്ചു ആ അമ്മ. ജീവിതത്തിലെ ഏറ്റവും വലിയ ഞെട്ടലും തിരിച്ചറിവും നല്‍കുന്നതായിരുന്നു ഡയറിക്കുറിപ്പുകള്‍. ഭര്‍ത്താവു സ്വന്തം മകളുമായി പുലര്‍ത്തിയ പ്രകൃതിവിരുദ്ധ ബന്ധത്തിന്റെ വിവരങ്ങളായിരുന്നു ഡയറിയില്‍. 

അമേരിക്കയിലെ നോര്‍ത്ത്കാരലൈന വക് കൗണ്ടിയിലാണു സംഭവം. 42 വയസ്സുകാരനായ സ്റ്റീവന്‍ പാഡില്‍ ഭാര്യയില്‍നിന്ന് അകന്നുജീവിക്കുകയായിരുന്നു. കറ്റ് പാഡില്‍ എന്ന ഇരുപതുകാരിക്കൊപ്പം ജീവച്ച അയാള്‍ അവര്‍ക്കു ജനിച്ച കുട്ടിയുടെ അച്ഛനുമാണ്. കറ്റ് ഗര്‍ഭിണിയായത് സ്വന്തം അച്ഛന്‍ സ്റ്റീവനില്‍ നിന്നുമാണെന്ന ഞെട്ടിക്കുന്ന സത്യം ഭാര്യ മനസ്സിലാക്കയത് മറ്റു മക്കളുടെ ഡയറിക്കുറിപ്പുകളിലൂടെ സ‍ഞ്ചരിക്കുമ്പോള്‍. സംഭവത്തിന്റെ സത്യവസ്ഥ അവര്‍ സ്റ്റീവനോടു തന്നെ ചോദിച്ചു. നോര്‍ത്ത് കാരലൈനയില്‍നിന്ന് 150 മൈലുകൾ അകലെ ഒരു സ്ഥലത്തേക്കു മകള്‍ക്കൊപ്പം പോകുകയാണ് അയാള്‍ ചെയ്തത്. 

കുട്ടിയായിരിക്കുമ്പോള്‍  കറ്റ് പാഡിലിനെ അവളുടെ മാതാപിതാക്കള്‍ ദത്തു നല്‍കി. പക്ഷേ, 18 വയസ്സ് ആയപ്പോള്‍ സമൂഹ മാധ്യമങ്ങളിലൂടെ തന്റെ മാതാപിതാക്കളെ കണ്ടെത്തി കറ്റ് ബന്ധപ്പെട്ടു. 2016 ഓഗസ്റ്റില്‍ കറ്റ് അവര്‍ക്കൊപ്പം താമസിക്കാനുമെത്തി. മാതാപിതാക്കള്‍ നിയമപരമായി വേര്‍പിരിയുന്നതിനു മുമ്പ് അവര്‍ക്കും അവരുടെ രണ്ടുമക്കള്‍ക്കുമൊപ്പം കറ്റ് കുറച്ചുനാള്‍ താമസിച്ചു. മൂന്നു മാസത്തിനുശഷം ദമ്പതികള്‍ വേര്‍പിരിഞ്ഞു. 

താന്‍ വീട്ടില്‍നിന്നു പോകുന്നതിനുമുമ്പ് സ്റ്റീവന്‍ കറ്റ് ഉറങ്ങുന്ന മുറിയുടെ തറയിലാണ് ഉറങ്ങിയിരുന്നതെന്നു ഭാര്യ പറഞ്ഞതായി വെളിപ്പെടുത്തുന്നു പൊലീസ്. കറ്റിനെ വളര്‍ത്തമ്മ എന്നു വിളിക്കണമെന്നും തന്റെ മറ്റു രണ്ടു മക്കളോട് സ്റ്റീവന്‍ പറഞ്ഞിരുന്നതായും പൊലീസ് പറയുന്നു. 

സംഭവം പുറത്തായതിനെത്തുടര്‍ന്ന് കഴിഞ്ഞ നവംബറില്‍ പ്രകൃതിവിരുദ്ധ ബന്ധത്തിലേര്‍പ്പെട്ട അച്ഛനെയും മകളെയും അറസ്റ്റ് ചെയ്യാനുള്ള വാറന്റ് പുറപ്പെടുവിച്ചു. കഴിഞ്ഞയാഴ്ച വിലാസം കണ്ടെത്തി പൊലിസ് എത്തിയപ്പോള്‍ നാലുമാസം പ്രായമുള്ള കുട്ടിയും ഉണ്ടായിരുന്നു അവര്‍ക്കൊപ്പം. വക് കൗണ്ടിയില്‍ പൊലീസ് തടഞ്ഞുവച്ചിരിക്കുകയാണ് സ്റ്റീവനെയും കറ്റിനെയും. പ്രകൃതിവിരുദ്ധ ബന്ധം, ബഹുഭാര്യാത്വം തുടങ്ങിയ കുറ്റങ്ങളാണ് ഇവരില്‍ ചുമത്തിയിരിക്കുന്നത്.