പുരുഷന്മാരിൽ നിന്ന് സ്ത്രീകൾ ആഗ്രഹിക്കുന്ന 8 കാര്യങ്ങൾ

ഓരോ സ്ത്രീയും പുരുഷന്മാരില്‍ നിന്ന് പ്രതീക്ഷിക്കുന്ന കാര്യങ്ങള്‍ പലപ്പോഴും വ്യത്യസ്തമായിരിക്കാം. ഓരോരുത്തരുടെയും സങ്കൽപ്പങ്ങളും സൗന്ദര്യവീക്ഷണവും വ്യക്തിത്വവും അനുസരിച്ചാണ് അവ വ്യത്യസ്തമായിരിക്കുന്നത്. എന്നാല്‍ എല്ലാ സ്ത്രീകളും തങ്ങളുടെ പുരുഷന്മാരില്‍ നിന്ന് പൊതുവായ ചില ഘടകങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട്.അങ്ങനെയുള്ള പുരുഷന്മാരെയാണത്രെ എല്ലാ സ്ത്രീകളും ഇഷ്ടപ്പെടുന്നത്.ഇതാ, പുതിയ ചില പഠനം അനുസരിച്ച് സ്ത്രീകള്‍ പുരുഷന്മാരില്‍ നിന്ന് ആഗ്രഹിക്കുന്ന കാര്യങ്ങള്‍.

സ്മാര്‍ട്ടായിരിക്കണം

സ്മാര്‍ട്ടായിരിക്കുന്ന ഭര്‍ത്താക്കന്മാരെയാണ് സ്ത്രീകള്‍ക്ക് പൊതുവെ ഇഷ്ടം. ഇത് ശാരീരികമായ ആരോഗ്യനിലവാരം മാത്രം ആസ്പദമാക്കിയുള്ളതല്ല മറിച്ച് ബുദ്ധിയുമായി കൂടി ബന്ധമുണ്ട്. സ്മാര്‍ട്ടായ ഭര്‍ത്താക്കന്മാര്‍ കുടുംബബന്ധങ്ങളില്‍ സ്ഥിരതയുള്ളവരും വിശ്വസ്തത പുലര്‍ത്തുന്നവരുമാണെന്നാണ് പുതിയ കണ്ടുപിടുത്തം.

നർമബോധം ഉള്ളവരായിരിക്കണം

തങ്ങളെ ചിരിപ്പിക്കാന്‍ കഴിയുന്ന പുരുഷന്മാരെ  സ്ത്രീകള്‍ ഏറെ ഇഷ്ടപ്പെടുന്നുണ്ട്. എത്ര വലിയ തമാശ പറഞ്ഞാലും ഗൗരവത്തിലിരിക്കുന്ന, തമാശ കേട്ടാല്‍ മനസ്സിലാവാത്ത ഒരാളോടൊപ്പമുള്ള ജീവിതം വളരെ  കഷ്ടം തന്നെയെന്നാണവർ പറയുന്നത്.

കരിയറിനെ സപ്പോര്‍ട്ട് ചെയ്യണം

വിവാഹത്തോടെ പല സ്ത്രീകളും തങ്ങളുടെ കരിയര്‍ അവസാനിപ്പിക്കുന്നതിനുള്ള കാരണങ്ങളിലൊന്ന് അവരുടെ ഭര്‍ത്താക്കന്മാരുടെ പിന്തുണയില്ലായ്മയാണ്. കുട്ടികളെ വളര്‍ത്തല്‍ മാത്രമാണ് ഭാര്യമാരുടെ കടമയെന്ന് ഒരു കൂട്ടം ഭര്‍ത്താക്കന്മാര്‍ കരുതുന്നു. ഇത് ശരിയല്ല. തന്റെ കരിയര്‍ മുന്നോട്ടുകൊണ്ടുപോകാന്‍ സഹായിക്കുകയും സപ്പോര്‍ട്ട് ചെയ്യുകയും ചെയ്യുന്ന ഒരാളെയാണ് എല്ലാ സ്ത്രീകളും ഇ്ഷ്ടപ്പെടുന്നത്.

സൗഹൃദങ്ങളും കുടുംബബന്ധങ്ങളും നിലനിര്‍ത്തിക്കൊണ്ടുപോകാന്‍ സഹായിക്കണം

പുരുഷന്റെ ലോകത്തിലേക്ക് മാത്രമായി ഒതുങ്ങിപ്പോകാനുള്ള അവസരമൊരുക്കല്‍ അല്ല സ്ത്രീയുടെ വിവാഹജീവിതം. അവള്‍ക്കൊരു സാമൂഹ്യജീവിതമുണ്ട്. പഴയ സൗഹൃദങ്ങളും കുടുംബബന്ധങ്ങളുമുണ്ട്. അതൊന്നും വിവാഹത്തോടെ വേണ്ടെന്ന് വയ്ക്കാന്‍ പല സ്ത്രീകളും ആഗ്രഹിക്കാറില്ല. പക്ഷേ ചിലരെങ്കിലും നിര്‍ബന്ധിക്കപ്പെടാറുണ്ട്. തങ്ങളുടെ ഇത്തരത്തിലുള്ള സൗഹൃദങ്ങളെയും വീട്ടുകാരുമായുള്ള ബന്ധത്തേയും പഴയ അതേ ഊഷ്്മളതയോടെ നിലനിര്‍ത്തിക്കൊണ്ടുപോകാന്‍ സഹായിക്കുന്ന പുരുഷന്മാരെ സ്ത്രീകള്‍ ഏറെ സ്‌നേഹിക്കും.

വൈകാരിക പക്വതയുണ്ടായിരിക്കണം 

വൈകാരിക പക്വത ഏതൊരു ബന്ധത്തിനും അടിസ്ഥാനമായി ആവശ്യമായിരിക്കുന്ന ഗുണമാണ്. ഒരു സ്ത്രീ തന്റെ പുരുഷനില്‍ നിന്നും ഇതാഗ്രഹിക്കുന്നുണ്ട്.

അഭിപ്രായങ്ങളെ മാനിക്കുന്നവനും കേള്‍ക്കാന്‍ സന്നദ്ധനുമായിരിക്കണം

തുറന്ന മനസ്സുള്ള ഒരാള്‍ക്കേ ഇണയുടെ അഭിപ്രായം കേള്‍ക്കാനും അവളുടെ അഭിപ്രായങ്ങളെ മാനിക്കാനും കഴിയൂ. പല പുരുഷന്മാരും തീരുമാനങ്ങള്‍ എടുക്കുന്നതില്‍ ഏകപക്ഷീയരാണ്. അയാള്‍ എപ്പോഴും തന്റെ തീരുമാനം ശരിയാണെന്ന് വാദിക്കുകയും ഭാര്യയുടെ അഭിപ്രായങ്ങളെ നിശിതമായി വിമര്‍ശിക്കുകയോ തള്ളിക്കളയുകയോ ചെയ്യും. ഇത്തരക്കാരെ സ്ത്രീകള്‍ക്ക് സ്‌നേഹിക്കാനോ ബഹുമാനിക്കാനോ കഴിയില്ല.

നേട്ടങ്ങളെ ആഘോഷമാക്കാന്‍ കഴിയണം

ഭാര്യയുടെ വിജയങ്ങളില്‍ സന്തോഷിക്കാനും അവളുടെ വിജയങ്ങള്‍ തന്റേതുകൂടിയാണെന്ന് തിരിച്ചറിഞ്ഞ് ആഘോഷിക്കാനും ഒരു പുരുഷന് കഴിയണം.

മൂല്യങ്ങളെ പങ്കുവയ്ക്കുന്നവനായിരിക്കണം

ദമ്പതികള്‍ വ്യത്യസ്ത വ്യക്തികളായിരിക്കുന്നതുകൊണ്ടുതന്നെ രണ്ടുപേര്‍ക്കും അവരുടേതായ കഴിവുകളും ജീവിതവീക്ഷണങ്ങളും മൂല്യങ്ങളും ഉണ്ടായിരിക്കും. ഇണ പുലര്‍ത്തുന്ന ജീവിതമൂല്യങ്ങളെ അഭിനന്ദിക്കാനും അത് പങ്കുവയ്ക്കാനും പുരുഷന്മാര്‍ക്ക് കഴിയണം.