Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഈ വാലൻറൈൻസ് ഡേ സർപ്രൈസ് പൊളിച്ചു ഇഷ്ടാ; ഈ അമ്മയും മോളും സൂപ്പറാ

x-default

സർപ്രൈസ് നൽകാൻ പെണ്ണുങ്ങളെ കഴിഞ്ഞിട്ടേ ആളുള്ളൂ എന്ന് ആ ഗൃഹനാഥന് ഇപ്പോൾ തീർച്ചയുണ്ട്. കാരണം ആ വീട്ടിൽ നടന്ന സർപ്രൈസ് നാടകങ്ങൾ കണ്ട് കണ്ണുതള്ളി ഇരിപ്പാണ് കക്ഷി. കുടുംബാംഗങ്ങൾക്ക് പരസ്പരം സ്നേഹം പ്രകടിപ്പിക്കാൻ അങ്ങനെ പ്രത്യേകിച്ചൊരു ദിവസത്തിന്റെ ആവശ്യകതയൊന്നുമില്ലെങ്കിലും പരസ്പരം സർപ്രൈസ് നൽകാൻ ചില സ്പെഷ്യൽ ദിവസങ്ങൾ തന്നെ വേണമെന്നാണ് ആ അമ്മയും മകളും കരുതിയത്.

ലോകപ്രണയ ദിനത്തിനു മുന്നോടിയായിട്ടാണ് അവരിരുവരും ആ സർപ്രൈസ് ഗിഫ്റ്റ് കൈമാറാൻ തീരുമാനിച്ചത്. ഏറ്റവും പ്രിയപ്പെട്ട ഒരാൾക്ക് സമ്മാനം നൽകുമ്പോൾ അത് തീർച്ചയായും അവർ ഏറ്റവും തീവ്രമായി ആഗ്രഹിക്കുന്ന ഒന്നുതന്നെയാവണമെന്ന കാര്യത്തിൽ ആ അമ്മയ്ക്കും മകൾക്കും ഒരു സംശയവുമില്ലായിരുന്നു. ആ സമയം ഇരുവരും ഒരേപോലെ മിസ് ചെയ്യുന്ന ഒരു സംഗതി തന്നെയാണ് അവർ പരസ്പരം സമ്മാനമായി നൽകിയത്.

സമ്മാനം കൈമാറാൻ എത്തിയപ്പോഴാണ് ഇരുവരും ഞെട്ടിയത്. ഇരുവരും പരസ്പരം നൽകാനായി തിരഞ്ഞെടുത്തത് ജീവനുള്ള സമ്മാനമായിരുന്നു. ട്വിറ്റർ യൂസർ നതാലിയ റയ്സ് ആണ് ഈ കഥയിലെ മകൾ. വീട്ടിലെ നായ ചത്തുപോയതിനെത്തുടർന്ന് കുടുംബാംഗങ്ങൾ ഏറെ സങ്കടത്തിലായിരുന്നു റയ്സിന്റെ അമ്മയെയാണ് വളർത്തു നായയുടെ വേർപാട് ഏറെ വേദനിപ്പിച്ചത്. അമ്മയുടെ സങ്കടംമാറ്റാനായി വാലൻറൈൻസ് ഡേയ്ക്ക് മുന്നോടിയായി അവൾ അമ്മയ്ക്കൊരു സർപ്രൈസ് സമ്മാനം വാങ്ങി. ബ്ലൂ വീലർ ഇനത്തിൽപ്പെട്ട സുന്ദരനൊരു നായ്ക്കുട്ടിയെയാണ് അമ്മയ്ക്കുള്ള സമ്മാനമായി അവൾ തിരഞ്ഞെടുത്തത്.

surprise

അമ്മയ്ക്ക് സമ്മാനം നൽകാനായി എത്തിയപ്പോഴാണ് റയ്സ് അക്ഷരാർഥത്തിൽ ഞെട്ടിയത്. താൻ അമ്മയ്ക്കു സർപ്രൈസ് നൽകാൻ തീരുമാനിച്ചതുപോലെ തന്നെ അമ്മയും തനിക്കൊരു സർപ്രൈസ് നൽകാൻ തീരുമാനിച്ചിരുന്നു. അമ്മ മകൾക്കു സമ്മാനമായി തിരഞ്ഞെടുത്തത് ഒരു ബ്ലാക്ക് ലാബർഡോർ നായ്ക്കുട്ടിയെയാണ്. ചിന്തയിൽപ്പോലും സമാനത പുലർത്തുന്ന അമ്മയുടെയും മകളുടെയും ഹൃദയസ്പർശിയായ കഥ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു.