Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആ രണ്ടു പെൺമക്കൾക്കുവേണ്ടി നിങ്ങളതു ചെയ്യണം; ഹൃദയസ്പർശിയായ കുറിപ്പുമായി കപൂർ കുടുംബം

family-letter

ഭാര്യയ്ക്ക് യാത്രാമൊഴിയേകിയ ശേഷം ശ്രീദേവിയുടെ ഭർത്താവ് ബോണി കപൂർ എഴുതിയ ഓർമ്മക്കുറിപ്പ് എല്ലാവരുടെയും കണ്ണുകളെയും ഈറനണിയിക്കുന്ന അവസരത്തിലാണ് കപൂർ കുടുംബം ഹൃദയസ്പർശിയായ മറ്റൊരു കുറിപ്പെഴുതിയത്. 

കപൂർ– അയ്യപ്പ– മാർവ കുടുംബങ്ങളെ പ്രതിനിധീകരിച്ചുകൊണ്ട് കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത് ബോണികപൂറിന്റെ സഹോദരൻ അനിൽ കപൂറിന്റെ മകൾ റിയ കപൂറാണ്. ആ കുറിപ്പിങ്ങനെ;- 

ജീവിതത്തിലെ ഏറ്റവും മോശം ദിവസങ്ങളിലൂടെയാണ് ഞങ്ങളിപ്പോൾ കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത്. ഒരുപാടു നേരത്തെ ഞങ്ങളെ വിട്ടുപോയ സുന്ദരമായ ആത്മാവിന് ശാന്തിനേർന്ന ഈ ദിവസം ഞങ്ങളെ സംബന്ധിച്ചടത്തോളം ഏറെ കഠിനമാണ്. ഈ ദിവസങ്ങളിൽ ഞങ്ങളുടെ മേൽ സ്നേഹവും ആശ്വാസവും ചൊരിഞ്ഞ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും ലോകമെമ്പാടുമുള്ള ശ്രീദേവിയുടെ ആരാധകർക്കും ഞങ്ങൾ നന്ദി പറയുന്നു. ശ്രീദേവിക്കു നൽകിയിരുന്ന സ്നേഹം ഇനി നിങ്ങൾ അവരുടെ മക്കൾക്കും നൽകണം. മുന്നോട്ടുള്ള അവരുടെ ജീവിതത്തിൽ ഇനിയൊരു വേദനയുമുണ്ടാകാത്ത വിധം അവർക്കു ജീവിക്കാൻ നിങ്ങളുടെ സ്നേഹം അവർക്കാവശ്യമാണ്.

തങ്ങളുടെ എല്ലാക്കാര്യങ്ങളിലും പിന്തുണ നൽകി ജീവനെപ്പോലെ കാത്ത അമ്മയെക്കുറിച്ച് സ്നേഹമുള്ള ഓർമ്മകളെ അവരുടെ മനസ്സിൽ ഇനി ഉണ്ടാവാൻ പാടുള്ളൂ. അതുകൊണ്ടു തന്നെ കുടുംബത്തിന്റെ സ്വകാര്യതയെ മാനിക്കാൻ നിങ്ങൾ തയാറാവണം. അവരുടെ അമ്മ സ്വപ്നം കണ്ടതുപോലെയുള്ള ജീവിതം എത്തിപ്പിടിക്കാൻ സഹായിക്കണം. നല്ല അന്തസ്സോടെ ജീവിച്ചിരുന്ന ശ്രീദേവി എന്ന നടിയെ അതേ ബഹുമാനത്തോടെ തന്നെ മരണശേഷവും കാണാൻ മാധ്യമപ്രവർത്തകരോട് ഞങ്ങൾ അഭ്യർഥിക്കുകയാണ്'' എന്നു പറഞ്ഞുകൊണ്ടാണ് കുറിപ്പവസാനിക്കുന്നത്.