പണം കൈകാര്യം ചെയ്യുന്നതിനെക്കുറിച്ച് പെണ്ണുങ്ങൾക്കെന്തറിയാം?; പുച്ഛിക്കുന്നവർ ഈ വിഡിയോ കാണണം

ചിത്രത്തിന് കടപ്പാട്: യുട്യൂബ്.

സ്ത്രീകൾക്ക് ജോലി ചെയ്യാം, ശമ്പളം വാങ്ങാം പക്ഷേ വീടിനുള്ളിൽ ആണെങ്കിൽപ്പോലും എന്തെങ്കിലും സാമ്പത്തിക ചർച്ച വന്നാൽ അവരെ നൈസായിട്ടങ്ങ് ഒഴിവാക്കുകയാണ് പതിവ്. അതിനെപ്പറ്റി എന്തെങ്കിലും ചോദിച്ചാലോ. പണം കൈകാര്യം ചെയ്യുന്നതിനെക്കുറിച്ച് പെണ്ണുങ്ങൾക്ക് എന്തറിയാം എന്നുള്ള പുച്ഛഭാവമായിരിക്കും ആണുങ്ങൾക്ക്.

എന്നാൽ സമ്പാദിക്കാൻ മാത്രമല്ല സാമ്പത്തീക കാര്യങ്ങളിൽ അഭിപ്രായം പറയാനും തരക്കേടില്ലാതെ പ്രശ്നം പരിഹരിക്കാനും സ്ത്രീകൾക്കും കഴിയുമെന്ന് പറഞ്ഞുവെയ്ക്കുകയാണ് ഈ വിഡിയോ. ചില സാമ്പത്തീക പ്രശ്നങ്ങളിൽപ്പെട്ട് ഉഴലുന്ന ഭർത്താവും ഭാര്യയുമാണ് ഈ വിഡിയോയിലെ കഥാപാത്രങ്ങൾ. പ്ലാൻ ചെയ്ത പദ്ധതികളൊന്നും ശരിയാകാതെ വരുമ്പോൾ ഭർത്താവ് പലകുറി ഭാര്യയോട് ദേഷ്യപ്പെടുന്നുണ്ട്.

ഇതിനിടയിൽ അവരെന്തെങ്കിലും അഭിപ്രായം പറയാൻ ചെന്നാൽ ആവശ്യമില്ലാത്ത കാര്യങ്ങൾ സംസാരിച്ചു, അറിയാൻ വയ്യാത്ത കാര്യങ്ങൾ സംസാരിച്ചുവെന്നൊക്കെപ്പറഞ്ഞ് അവരെ അയാൾ ഓടിച്ചുവിടും. ഒടുവിൽ വർഷങ്ങളായി താൻ സ്വരുക്കൂട്ടിയ പണം ബാങ്കിൽ നിക്ഷേപിച്ചതിന്റെ രേഖകൾ ഭാര്യ ഭർത്താവിനെ കാണിക്കുന്നു. 

ഒന്നും അറിയില്ല എന്നു പറഞ്ഞു താൻ മാറ്റി നിർത്തിയ ഭാര്യ തന്നെ  ഒടുവിൽ തന്റെ സാമ്പത്തിക പ്രശ്നങ്ങൾക്ക് പരിഹാരവുമായെത്തുന്നിടത്താണ് വിഡിയോ അവസാനിക്കുന്നത്.