Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആ ചിരി കണ്ടോ അമ്മയെപ്പോലെ തന്നെ; ആരാധകരുടെ മനസ്സു കീഴടക്കി ആരാധ്യയുടെ ചിത്രം

cute-smile ആരാധ്യ, ഐശ്വര്യ.

കുഞ്ഞ് ആരാധ്യ ഒരു അമ്മക്കുട്ടിയാണെന്നാണ് ആരാധകരുടെ പക്ഷം. കാഴ്ചയിൽ മാത്രമല്ല പെരുമാറ്റത്തിലും അവൾ ഐശ്വര്യയെ ഓർമ്മിപ്പിക്കുമെന്നാണ് ചിത്രങ്ങൾ സഹിതം അവർ തെളിവു നിരത്തുന്നത്. ചില സെലിബ്രിറ്റികൾ കുഞ്ഞുങ്ങളെ ക്യാമറക്കണ്ണുകളിൽ നിന്നൊളിച്ചു വളർത്തുമ്പോൾ ഐശ്വര്യയും അഭിഷേകും അങ്ങനെയുള്ള കടുംപിടുത്തങ്ങൾക്കൊന്നും പോകാതെ മകളെ സ്വതന്ത്രമായി വളർത്തി.

ഏറെ പ്രിയപ്പെട്ട താരദമ്പതികളുടെ മകളുടെ ചിത്രങ്ങൾ കാണാൻ കാത്തിരുന്ന ആരാധകരുടെ കൺമുന്നിലാണ് അവൾ പിച്ചവെച്ചു വളർന്നത്. ആദ്യമൊക്കെ ക്യാമറഫ്ലാഷിനെ ഭയപ്പെട്ടിരുന്ന ആരാധ്യ പതുക്കെ പതുക്കെ കാര്യങ്ങൾ മനസ്സിലാക്കിത്തുടങ്ങി. മാതാപിതാക്കളോടൊപ്പം പൊതുവിടങ്ങളിൽ പ്രത്യക്ഷപ്പെടുമ്പോൾ ക്യാമറകളെ പേടിച്ചിരുന്ന കുട്ടി പിന്നീട് ചെറു കുസൃതികളോടെ നല്ല ചിത്രങ്ങൾക്ക് സ്വയം പോസ് ചെയ്യാൻ തുടങ്ങി. 

aaradhya-001

പൊതുവേദികളിലും യാത്രകളിലുമുള്ള ജനത്തിരക്കും ബഹളങ്ങളും ക്യാമറഫ്ലാഷുകളുമൊക്കെ ജീവിതത്തിന്റെ ഭാഗമായുള്ള ശീലങ്ങളായി അവളും അംഗീകരിച്ചു തുടങ്ങി. ആ മാറ്റത്തിന്റെ പ്രതിഫലനം അവൾ സ്കൂളിലും കാട്ടിത്തുടങ്ങി. സ്കൂളിൽ എന്തുപരിപാടിയുണ്ടായാലും പാട്ടും ഡാൻസും ബഹളവുമായി അവളും ശ്രദ്ധാകേന്ദ്രമാവാൻ തുടങ്ങി. ഇങ്ങനെ ആരാധകരുടെ പ്രിയങ്കരിയായി കുഞ്ഞ് ആരാധ്യ മാറിയപ്പോഴാണ് ആ ഇഷ്ടത്തെ വർധിപ്പിക്കുന്ന മറ്റൊരു ചിത്രം കൂടി പുറത്തു വന്നത്.

abhishek-aaradhya

വെള്ളടോപ്പും പർപ്പിൾ പാന്റും ധരിച്ച് ചെറുകുസൃതിയോടെ കണ്ണടച്ചു ചിരിക്കുന്ന ആരാധ്യയുടെ ചിത്രം ഐശ്വര്യയുടെ ഒരു പോസിനെയാണ് ഓർമ്മിപ്പിക്കുന്നതെന്നാണ് ആരാധ്യയുടെ പക്ഷം. മകൾ അമ്മയെപ്പോലെയല്ലേ ഇരിക്കൂവെന്ന ന്യായങ്ങളുമായി വിമർശകർ രംഗത്തെത്തിയെങ്കിലും ഈ ക്യൂട്ട് ചിത്രം ആരാധകരുടെ മനസ്സുകീഴടക്കിയിരിക്കുകയാണ്.