അമ്മ വിട്ടുപോയിട്ട് ആറുവർഷം തികയുന്ന ദിനത്തിലാണ് ബോണികപൂറിന്റെയും ആദ്ദേഹത്തിന്റെ ആദ്യഭാര്യ മോനയുടേയും മകൻ അർജ്ജുൻ കപൂർ ആ കത്തെഴുതിയത്. ഷൂട്ടിങ് ലൊക്കേഷനിലെ അതിമനോഹരമായ ചിത്രങ്ങൾ പകർത്തി അമ്മയ്ക്ക് അയയ്ക്കാൻ തോന്നുന്നുവെന്നു പറഞ്ഞുകൊണ്ടാണ് അർജ്ജുൻ കത്തെഴുതിത്തുടങ്ങിയത്.
അർജ്ജുന്റെ കത്തിങ്ങനെ :-
' റെഡ്കാർപ്പറ്റിലൂടെ അമ്മയെ നടത്തിച്ച് എന്റെ ചിത്രങ്ങൾ അമ്മയ്ക്കു കാട്ടിത്തരാനുള്ള അവസരം ലഭിച്ചില്ലെങ്കിലും ഈ 9ചിത്രങ്ങൾ വരേയും എന്റേയും അൻഷുലയുടേയും ഓരോ യാത്രയിലും അമ്മ ഞങ്ങൾക്കൊപ്പം തന്നെയുണ്ടായിരുന്നു. ചില കാര്യങ്ങളിൽ അഭിപ്രായം പകരാൻ അല്ലെങ്കിൽ ശക്തിപകരാൻ അമ്മയിവിടെയുണ്ടായിരുന്നെങ്കിലെന്ന് ആഗ്രഹിച്ചിട്ടുണ്ട്.
ഞാൻ നല്ലൊരു ജോലിയാണോ ചെയ്യുന്നത് എന്നെനിക്കറിയില്ല പക്ഷേ ഓരോ ദിവസത്തിലും ഓരോ നിമിഷത്തിലും അമ്മ പഠിപ്പിച്ച നന്മ ജീവിതത്തിൽ ഉൾക്കൊണ്ടുകൊണ്ട് അമ്മയുടെ പ്രതിരൂപമായിമാവാൻ ഞാൻ ശ്രമിക്കാറുണ്ട്. അമ്മ പോയിട്ട് ആറുവർഷമായി എന്ന് വിശ്വസിക്കാനാവുന്നില്ല കാരണം എന്റെ ഓരോ ശ്വാസത്തിലും ഞാൻ ചിന്തിക്കുന്നത് അമ്മയെക്കുറിച്ചാണ്.
എവിടെയായിരുന്നാലും അമ്മയുടെ സ്നേഹവും പോസിറ്റിവിറ്റിയും പരത്തൂ കാരണം ദൈവത്തിനറിയാം എന്റേയും അൻഷുലയുടേയും ലോകത്തിന് ആ കരുതൽ ആവശ്യമുണ്ടെന്ന്. എന്നെന്നും സ്നേഹത്തോടെ...