Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്നേഹം പങ്കുവെച്ച് ജാൻവിയും അൻഷുലയും

anshula-janvi അൻഷുലയും ജാൻവിയും മനീഷ് മൽഹോത്രയുടെ വീട്ടിൽ കണ്ടുമുട്ടിയപ്പോൾ.

രണ്ട് അമ്മമാരുടെ മക്കളാണെങ്കിലും ആ അകൽച്ച ജാൻവിക്കും അൻഷുലയ്ക്കുമില്ല. മനീഷ് മൽഹോത്രയുടെ വീട്ടിൽ കണ്ടുമുട്ടിയപ്പോൾ പരസ്പരം കെട്ടിപ്പിടിച്ചാണ് ഇരുവരും സ്നേഹം പങ്കുവെച്ചത്.

ബോണികപൂറിന്റേയും ആദ്യ ഭാര്യ മോനയുടേയും മകളാണ് അൻഷുല. ജാൻവിയാകട്ടെ ബോണികപൂറിന് ശ്രീദേവിയിൽ ജനിച്ച മകളും. ശ്രീദേവിയുടെ മരണം വരെ ഇരുകുടുംബങ്ങളും തമ്മിൽ സഹകരണമുണ്ടായിരുന്നില്ല. ശ്രീദേവിയുടെ മരണമറിഞ്ഞ് ബോണികപൂറിന്റേയും മോനയുടേയും മൂത്തമകൻ അർജ്ജുൻ കപൂർ സ്ഥലത്തെത്തുകയും അർധസഹോദരിമാരായ ജാൻവിയേയും  ഖുശിയേയും ആശ്വസിപ്പിക്കുകയും ചെയ്തിരുന്നു.

പിന്നീട് ജാൻവിയുടെ പിറന്നാളെത്തിയപ്പോഴും അൻഷുല സഹോദരിയെ സന്ദർശിക്കാനും പിറന്നാൾ ആഘോഷത്തിൽ പങ്കെടുക്കാനുമെത്തിയിരുന്നു. ഷൂട്ടിങ് തിരക്കിലായിരുന്ന അർജ്ജുൻ പിറന്നാളാഘോഷത്തിന് ശേഷം ജാൻവി താമസിക്കുന്ന വീട്ടിലെത്തി സഹോദരിക്ക് ആശംസകൾ നേരുകയും ചെയ്തു.

അർജുൻ കപൂറിന്റെ സിനിമാ അരങ്ങേറ്റം കാണാനുള്ള ഭാഗ്യം ലഭിക്കുന്നതിന് മുൻപാണ് അമ്മ മോന മരിച്ചത്. ശ്രീദേവിയുടെ വിധിയും അതുതന്നെയായിരുന്നു മകൾ ജാൻവിയുടെ ആദ്യ ചിത്രം കാണാൻ ഭാഗ്യം ലഭിക്കുന്നതിന് മുമ്പായിരുന്നു ശ്രീദേവിയുടെ മരണം.

അമ്മമാർ നഷ്ടപ്പെട്ട സഹോദരങ്ങൾ പരസ്പരം തണലാകുന്ന കാഴ്ച കണ്ട് ആശ്വസിക്കുകയാണ് ബിടൗൺ.