Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അന്നത്തേതിനേക്കാൾ കൂടുതൽ ഇന്ന് നിന്നെ പ്രണയിക്കുന്നു

sunny-with-husband

പഴകുംതോറും വീര്യമേറുന്ന വീഞ്ഞുപോലെയാണ് ചില പ്രണയങ്ങൾ. പരസ്പര വിശ്വാസവും ധാരണയും ബന്ധങ്ങളുടെ മാറ്റുകൂട്ടുമ്പോൾ കാലംപോലും ചിലപ്പോൾ നാണിച്ചു മാറിനിൽക്കും. ഏഴ് വർഷം മുമ്പ് പരസ്പരം സ്വന്തമായ ദിവസത്തിന്റെ ഓർമ്മകൾ പങ്കുവെച്ചുകൊണ്ട് ഭർത്താവ് ഡാനിയേൽ വെബറിന് വിവാഹവാർഷിക ആശംസകൾ നേർന്ന സണ്ണിലിയോണിന്റെ സന്ദേശം ആരാധകർ നെഞ്ചിലേറ്റിയിരിക്കുകയാണിപ്പോൾ.

ഹൃദയത്തിൽ നിന്നുള്ള വാക്കുകൾ കൊണ്ട് സണ്ണി പ്രണയസന്ദേശമെഴുതിയതിങ്ങനെ. ''ഏഴുവർഷം മുമ്പ്  ജീവിതകാലം മുഴുവൻ ഒന്നിച്ചുജീവിക്കാമെന്ന ധാരണയോടെ ദൈവത്തിനു മുന്നിൽ നമ്മൾ നിന്നു. ഇന്ന് നിന്നോടു പറയാനുള്ളതിതാണ് അന്നത്തേതിനേക്കാൾക്കൂടുതൽ ഇന്ന് ഞാൻ നിന്നെ പ്രണയിക്കുന്നുണ്ട്. വിവാഹദിനത്തിലെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് സണ്ണി ഭർത്താവിന് വിവാഹദിനാശംസകൾ നേർന്നത്.

ഈ ദമ്പതിമാർക്ക് ഇപ്പോൾ മൂന്നുമക്കളുണ്ട്. ഒരു വർഷം മുമ്പാണ് ഒരു പെൺകുട്ടിയെ ഇവർ ഇന്ത്യയിൽ നിന്ന് ദത്തെടുത്തത്. നിഷ വെബർ എന്നാണ് പെൺകുട്ടിക്ക് ഇവർ നൽകിയ പേര്. വാടക ഗർഭധാരണത്തിലൂടെ കഴിഞ്ഞ മാസം ഇവർക്ക് രണ്ട് ഇരട്ടക്കുഞ്ഞുങ്ങളെക്കൂടി ലഭിച്ചു. നോഹ എന്നും അഷർ എന്നുമാണ് ഇരട്ട ആൺകുട്ടികൾക്ക് ഇവർ നൽകിയ പേര്.