Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫെയ്സ്ബുക്കിൽ വിവാഹപ്പരസ്യം നൽകിയ യുവാവ് വിവാഹിതനായി

ranjish-wedding

നിറഞ്ഞ മനസ്സോടെ ഫെയ്സ്ബുക്ക് സ്ഥാപകൻ മാർക്ക് സക്കർബർഗിനും സമൂഹമാധ്യമങ്ങളിലെ കൂട്ടുകാർക്കും നന്ദി പറയുകയാണ് രഞ്ജിഷ് മഞ്ചേരി എന്ന യുവാവ്. കഴിഞ്ഞ ജൂലൈയിൽ ഫെയ്സ്ബുക്കിലൂടെ വിവാഹപ്പരസ്യം നൽകിയതോടെയാണ് രഞ്ജിഷ് മാധ്യമശ്രദ്ധ നേടിയത്. കഴിഞ്ഞ ഏഴുവർഷമായി പെണ്ണുകാണാൻ പോകുന്നുണ്ടെന്നും ജാതകത്തിലെ ചെറിയ പ്രശ്നംകൊണ്ട് വിവാഹമൊന്നും നടക്കുന്നില്ലെന്ന വിശദീകരണത്തോടെയാണ് പ്രൊഫഷണൽ ഫൊട്ടോഗ്രാഫറായ ഇദ്ദേഹം വീടിനു മുന്നിൽ അച്ഛനമ്മമാരോടൊപ്പം നിൽക്കുന്ന ചിത്രം പങ്കുവെച്ചത്.

പരിചയമുള്ള പെൺകുട്ടികളുണ്ടെങ്കിൽ അറിയിക്കണമെന്നും വിദ്യാഭ്യാസമുള്ള യുവതിയായിരിക്കണമെന്നു മാത്രമാണ് തന്റെ ഡിമാന്റെന്നും അദ്ദേഹം അന്നു പറഞ്ഞിരുന്നു. പിന്നീട് ഫെയ്സ്ബുക്കിലൂടെത്തന്നെ വധുവിനെ കണ്ടെത്തിയ കാര്യവും അദ്ദേഹം പങ്കുവെച്ചിരുന്നു. വധു അധ്യാപികയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം വിവാഹഫൊട്ടോ പങ്കുവെച്ചുകൊണ്ടാണ് അദ്ദേഹം ആ സന്തോഷവാർത്ത അറിയിച്ചത്.

ഏപ്രിൽ 18 ന് ഗുരുവായൂരമ്പലത്തിൽ വെച്ചായിരുന്നു വിവാഹം. ആലപ്പുഴ ചേർത്തല പള്ളിപ്പുറം പുത്തൻപുരക്കൽ വീട്ടിൽ ശശിധരന്റെയും രാജലക്ഷ്മിയുടെയും മകളായ സരിഗമയെയാണ് രഞ്ജിത് വിവാഹം ചെയ്തത്. വ്യത്യസ്തമായ വിവാഹപരസ്യം ഫെയ്സ്ബുക്കിൽ അപ്‌ലോഡ് ചെയ്യുകയും ഫെയ്സ്ബുക്കിലൂടെത്തന്നെ വധുവിനെ കണ്ടെത്താൻ കഴിയുകയും ചെയ്ത രഞ്ജിത്തിനെ നിരവധിപേരാണ് അഭിനന്ദിക്കുന്നത്. എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി പറഞ്ഞുകൊണ്ടാണ് അദ്ദേഹം വിവാഹഫൊട്ടോ പങ്കുവെച്ചിരിക്കുന്നത്.