Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആ കുറ്റബോധമാണ് പിന്നീട് പ്രണയമായത്; അജിത്–ശാലിനി പ്രണയമിങ്ങനെ

ajith-shalini

പതിനെട്ടാം വിവാഹവാർഷികത്തിന്റെ നിറവിൽ നിൽക്കുമ്പോഴും അജിത്– ശാലിനി ദമ്പതിമാരുടെ പ്രണയ കഥ വീണ്ടും ചർച്ചയാവുകയാണ്. വെള്ളിത്തിരയിലെ താരജോഡികൾ ജീവിതത്തിൽ ഒന്നിച്ചിട്ട് ഏപ്രിൽ 24 ന് പതിനെട്ട് വർഷം പൂർത്തിയായി. ശാലിനിയോട് ആദ്യമായി പ്രണയം തോന്നിയ നിമിഷത്തെക്കുറിച്ച് അജിത് പല അഭിമുഖങ്ങളിലും തുറന്നു പറഞ്ഞിട്ടുണ്ട്.

ആദ്യമായി ഒരുമിച്ചഭിനയിച്ച അമർക്കളം എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയായിരുന്നു ആ സംഭവം. ഒരു ആക്ഷൻരംഗം ചിത്രീകരിക്കുന്നതിനിടെ അജിത്തിന്റെ കൈയിലിരുന്ന ആയുധംകൊണ്ട് ശാലിനിയുടെ കൈയിൽ സാമാന്യം വലിയ മുറിവുണ്ടായി. വേദനകൊണ്ടു പുളഞ്ഞു കരയുന്ന ശാലിനിയെ കണ്ടപ്പോൾ മനസ്സു വല്ലാതെ വിഷമിച്ചുവെന്നും ആ കുറ്റബോധത്തിൽ നിന്നുമാണ് ശാലിനിയോട് പതുക്കെ പ്രണയം തോന്നിയതെന്നും അദ്ദേഹം തുറന്നു പറഞ്ഞിരുന്നു.

ആ ചിത്രത്തിന്റെ ഷൂട്ടിങ്ങിനു ശേഷം തന്റെ ജീവിതത്തിലേക്ക് ശാലിനിയെ ക്ഷണിച്ചുവെന്നും മറുപടിയെന്താകുമെന്നുള്ള ഭയത്തോടെയാണ് താൻ ശാലിനിയോട് ഇഷ്ടം തുറന്നു പറഞ്ഞതെന്നും അജിത്ത് പറയുന്നു. ശാലിനിക്കും ഇഷ്ടമാണെന്നറിഞ്ഞതോടെ 2000ൽ വിവാഹിതരായി. വിവാഹശേഷം സിനിമയിൽ നിന്നും വിട്ടു നിന്ന ശാലിനി ഇപ്പോൾ രണ്ടു മക്കളുടെ അമ്മ കൂടിയാണ്.