Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജീവിതം കൂടുതൽ റൊമാന്റിക് ആകാൻ ശ്രദ്ധിക്കാം ഈ കാര്യങ്ങൾ

x-default

നിങ്ങള്‍ ഇടയ്ക്കിടെ  ഭര്‍ത്താവിനെ ചുംബിക്കാറുണ്ടോ.. ആലിംഗനം ചെയ്യാറുണ്ടോ? ഉണ്ട് എന്നാണ് ഉത്തരമെങ്കില്‍ അത് പരസ്പരമുള്ളസ്‌നേഹബന്ധം കൂടുതല്‍ ദൃഢമാക്കാനും ദാമ്പത്യബന്ധം പ്രശ്‌നങ്ങളില്ലാതെ മുന്നോട്ടുകൊണ്ടുപോകാനും ഏറെ സഹായകരമാകുമെന്നാണ് കെയ്റ്റ് ഇവാന്‍സ് പറയുന്നത്. ദമ്പതികള്‍ക്കും കൗമാരക്കാര്‍ക്കും തെറാപ്പിനൽകുകയും സെക്‌സ് തെറാപ്പിയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയും ചെയ്യുന്ന വ്യക്തിയാണ് കെയ്റ്റ്. 

സമീപിക്കുന്ന എല്ലാ ദമ്പതികളോടും  ചോദിക്കുന്ന ചോദ്യങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത് നിങ്ങള്‍ പരസ്പരം ചുംബിക്കാറുണ്ടോ എന്നാണെന്നാണ് കെയ്റ്റ് പറയുന്നത്. ചുംബനങ്ങള്‍ വളരെ ഇന്റിമസി ഉണ്ടാക്കുന്നവയാണ്. പ്രത്യേകിച്ച് ചുണ്ടുകള്‍ ചുണ്ടുകളോടു ചേര്‍ത്തുള്ള ചുംബനങ്ങള്‍. സെക്ഷ്വല്‍ ഇന്റിമസി ദമ്പതികള്‍ തമ്മില്‍ ഉണ്ടാവേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ അത് ലൈംഗികബന്ധം മാത്രമായി കരുതേണ്ടതുമില്ല. കെയ്റ്റ് പറയുന്നു. ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ സമയം  ഇല്ലാത്ത ദമ്പതികള്‍പോലും ആലിംഗനം ചെയ്യാനും ചുംബിക്കാനും സമയം കണ്ടെത്തണമെന്നും കെയ്റ്റ് ഓര്‍മ്മിപ്പിക്കുന്നു. ദിനചര്യയുടെ ഭാഗമായി ഇത് വളര്‍ത്തിയെടുക്കുക. റൊമാന്റിക് റിലേഷന്‍ഷിപ്പിലേക്ക് വളര്‍ത്തിയെടുക്കാന്‍ ഇവയ്ക്ക് സാധിക്കും. 

രാവിലെ ജോലിക്കായി പുറത്തേക്ക് പോകുമ്പോള്‍ പരസ്പരം ചുംബിക്കുക. വീടണയുമ്പോളും രാത്രിയില്‍ ഉറങ്ങാന്‍ പോകുമ്പോഴും ഉമ്മ കൊടുക്കുക..  അപ്രതീക്ഷിതമായ നിമിഷങ്ങളിലും ചുംബനങ്ങള്‍ സമ്മാനിക്കുക. ഓരോ തവണ ചുംബിക്കുമ്പോഴും ദമ്പതികള്‍ പറയാതെ പറയുന്നത് നീയെനിക്ക് എത്രയോ പ്രിയപ്പെട്ടതാണെന്നാണ്. 

പരസ്പരം ചുംബിക്കാതെയും ആലിംഗനം ചെയ്യാതെയും ഒരേ മുറിയില്‍ അന്തിയുറങ്ങുന്ന എത്രയോ ദമ്പതികളാണ് നമുക്ക് ചുറ്റിനുമുള്ളത്. അത്തരക്കാര്‍ എല്ലാം മറക്കരുതാത്ത കാര്യമാണ് ചുംബനങ്ങളുടെ ഈ രഹസ്യം. ഓരോ ചുംബനത്തിലും സ്‌നേഹമുണ്ട്. പരസ്പരം അടുക്കാനുള്ള ആഗ്രഹമുണ്ട്. ഓരോ ചുംബനത്തിലൂടെയും നാം നടന്നുചെല്ലുന്നത് ഇണയുടെ ഹൃദയത്തിലേക്കാണ്. അതുകൊണ്ട് ഇന്നുമുതല്‍ ഇണയെ ചുംബിക്കുന്നത് ഒരു ശീലമാക്കി മാറ്റുക. പരസ്പരമുള്ള സ്‌നേഹബന്ധവും ദാമ്പത്യബന്ധവും ദൃഢമാക്കാനുള്ള എളുപ്പമാര്‍ഗ്ഗങ്ങളിലൊന്നാണ് ചുംബനങ്ങള്‍ എന്നും മറക്കരുത്.