'തമ്മിൽ കണ്ടത് ഇന്നലെയെന്നപോലെ തോന്നുന്നു': പൃഥ്വിരാജ്

അജിത്–ശാലിനി ദമ്പതിമാരുടെ വിവാഹവാർഷികാഘോഷത്തിനു പിന്നാലെയാണ് മലയാളികളുടെ പ്രിയ നടൻ പൃഥ്വിരാജിന്റെയും സുപ്രിയയുടേയും വിവാഹവാർഷികത്തെക്കുറിച്ച് ആരാധകർ ചർച്ച ചെയ്തത്.

ആശംസകൾ നേർന്ന ആരാധകർക്ക് നന്ദി പറഞ്ഞുകൊണ്ട് സുപ്രിയയ്ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് പൃഥ്വി പറഞ്ഞതിങ്ങനെയാണ്. 'എല്ലാവരുടേയും ആശംസകൾക്കും പ്രാർഥനകൾക്കും നന്ദി. ഞങ്ങൾ കണ്ടുമുട്ടിയത് ഇന്നലെയെന്നപോലെ തോന്നുന്നു'.

2011 ലാണ് മാധ്യമപ്രവർത്തകയായ സുപ്രിയയെ പൃഥ്വിരാജ് വിവാഹം കഴിച്ചത്. ഇപ്പോൾ അലംകൃത എന്ന മിടുക്കിക്കുട്ടിയുടെ അച്ഛനമ്മമാരാണിരുവരും. 2013ലാണ് ദമ്പതികൾക്ക് മകൾ പിറന്നത്. വിവാഹത്തിനുശേഷം മാധ്യമപ്രവർത്തനത്തിൽ നിന്നും വിട്ടുനിന്ന സുപ്രിയ ഇപ്പോൾ പൃഥ്വിരാജ് പ്രൊഡക്ഷൻ കമ്പനിയുമായി ബന്ധപ്പെട്ട തിരക്കിലാണ്.

അന്താരാഷ്ട്രനിർമ്മാണ കമ്പനിയായ സോണിപിക്ചേഴ്സുമായി നിർമാണപ്രവർത്തനങ്ങൾ ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് പൃഥ്വിരാജ് പ്രൊഡക്ഷൻസ്.